പ്രാണനെടുക്കും പ്ലാസ്റ്റിക്ക്
* പ്രാണനെടുക്കും പ്ലാസ്റ്റിക്* June 5 🌎ലോക പരിസ്ഥിതി ദിനം * Beat Plastic Pollution* 🙅🏻♀ Refuse🥡 Reuse♻ Recycle *Info Drs Ayurveda FB Page* ചോണനുറുമ്പുകൾ ചേർന്നൊരാനയെക്കൊന്നേ....🐜🐘 അന്നതൊരു ഭാവനയായിരുന്നു. ഇന്നാണെങ്കിൽ വെറും പ്ലാസ്റ്റിക്കിനു വരെ ആനയെ കൊല്ലാൻ കഴിയുന്ന കാലം. ഭക്ഷണത്തോടൊപ്പം കഴിച്ച പ്ലാസ്റ്റിക്കിനാൽ ദഹനക്കേട് വന്ന് ചെരിഞ്ഞ കൊമ്പന്മാർ അനവധി.ശബരിമല സീസൺ കഴിഞ്ഞ് നടത്തിയ വനയാത്രയിൽ ആനപ്പിണ്ഡത്തിൽ കണ്ട പ്ലാസ്റ്റിക് സാന്നിധ്യത്തിന്റെ ഫോട്ടോ Fb യിൽ വൈറലുമായി. വിഷം കലർന്ന ഭക്ഷണം ഉപേക്ഷിക്കുമ്പോൾ പോലും, അത് മറ്റ് ജീവജാലങ്ങൾക്ക് അപകടമാകാതിരിക്കാൻ പുലർത്തേണ്ട ജാഗ്രതയെ ക്കുറിച്ച് അഷ്ടാംഗ ഹൃദയത്തിൽ വിശദീകരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ സൃഷ്ടികളോടും മമത പുലർത്തുവാനുള്ള ആഹ്വാനവും ആയുർവേദത്തിലുണ്ട് അതിനാൽ * Beat Plastic pollution* എന്ന സന്ദേശവുമായെത്തുന്ന ലോക പരിസ്ഥിതി ദിനത്തിൽ, Info Drs Ayurveda Fb Page പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും, ബദൽ സാധ്യതകളെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിക്കുവാനുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ്....