പാമോയിൽ .. ഭക്ഷ്യ എണ്ണയുടെ ഗുണങ്ങൾ

" എണ്ണാമിനി ഭക്ഷ്യ എണ്ണയുടെ നന്മകൾ "
     ഭക്ഷ്യ എണ്ണ             പരമ്പര
Info Drs Ayurveda FB Page
Dr .Krishnadas Pathiyil
   

*എണ്ണപ്പനയുടെ നാട്ടിൽ നിന്നും ഒരു ഭക്ഷ്യ എണ്ണ*

പാം ഓയിൽ എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്  കുട്ടിക്കാലത്തെ മാവേലിസ്റ്റോറിന് മുന്നിലെ വലിയ ക്യൂ ആണ്.വെളിച്ചെണ്ണ വില വാനോളം ഉയർന്ന കാലം.മറ്റു എണ്ണകളുടെ ഒന്നും രുചി പിടിക്കാത്ത മലയാളി പാമോയിലിനെ കയ്യും നീട്ടി സ്വീകരിച്ചു.

എന്താണീ പാമോയിൽ⁉

Palm Oil ...പനയെണ്ണ എന്നർത്ഥം

എണ്ണപ്പനയുടെ അഥവാ ഓയിൽ പാം എന്ന പനയുടെ കായയുടെ പുറംതോടിൽ നിന്നാണ് പാം ഓയിൽ ഉണ്ടാക്കുന്നത്.
കുരുവിന്റെയുള്ളിലെ ഭാഗം കൊണ്ട് ഉണ്ടാക്കുന്ന എണ്ണയ്ക്ക്  പാം കെർണൽ ഓയിൽ എന്നു പറയുന്നു.

ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന സസ്യ എണ്ണ പാം ഓയിൽ ആണ്. ഒരേ വിസ്തൃതിയിൽ തെങ്ങ് ,സൂര്യകാന്തി ,കടുക് ,എന്നിവ കൃഷി ചെയ്താൽ ലഭിക്കുന്നതിന്റെ 10 ഇരട്ടി എണ്ണ  എണ്ണപ്പനകളിൽ നിന്നും ലഭിക്കുന്നു എന്നത് ഇതിന്റെ കൃഷി വ്യാപകമാകാൻ കാരണമാകുന്നു.

പാമോയിൽ എവിടെയെല്ലാം ??

 7 കോടി ടണ്ണോളം ഉല്പാദിപ്പിക്കപ്പെടുക്കുന്ന പാമോയിൽ ഭക്ഷണമായി മാത്രം ഉപയോഗിച്ചു തീർക്കുകയല്ല മറിച്ച് സൗന്ദര്യ വർദ്ധക വസ്തുക്കൾ ,ഷാമ്പൂ ,സോപ്പ് ,ലോഷൻസ് ,ടോയ്ലറ്റ് ക്ലീനേഴ്സ് മുതലായവയിലെല്ലാം പാമോയിൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പാമോയിൽ ചേർന്നിരിക്കുന്നു.

പാമോയിലിലെ ആരോഗ്യം⁉

പാം ഓയിലും വെളിച്ചെണ്ണയും രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യപരമായ ചിന്തയിലും  സമാനസ്വഭാവം ഉള്ളവയാണ് .രണ്ടും തണുത്ത കാലാവസ്ഥയിൽ ഖരത്തിനും ദ്രാവകത്തിനും ഇടയിലായിരിക്കും.ഒരു ടേബിൾസ്‌പൂണിൽ 13 .6 ഗ്രാം കൊഴുപ്പടങ്ങിയ ഇവയിൽ പ്രോട്ടീനോ അന്നജമോ തീരെ ഇല്ല.ഒരു ടേബിൾസ്പൂൺ പാം ഓയിൽ 120 കാലറി ഊർജം നൽകുമെങ്കിലും 117 കാലറി ഊർജമേ വെളിച്ചെണ്ണ തരൂ എന്ന് മാത്രം.രണ്ടിലേയും പ്രധാന വില്ലൻ പൂരിത കൊഴുപ്പുകൾ ആണ് .
[പൂരിത കൊഴുപ്പിനെക്കുറിച്ച് വെളിച്ചെണ്ണ ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ? ]
 കരോട്ടിനോയിസിന്റെ സാന്നിദ്ധ്യo ഇതിന് ക്യാരറ്റ് ,മത്തങ്ങ ഇവയ്ക്ക് സമാനമായ രുചി നല്കുന്നു.

232°C ആണ് ഇതിന്റെ smoke point എന്നതിനാൽ മറ്റ് എണ്ണകളേക്കാൾ വറുക്കുന്ന കാര്യത്തിൽ നല്ലത് പാമോയിൽ ആണ് ..
പാമോയിൽ  tocotrienols  ന്റെ ഉറവിടമാണ്. tocotrienols നല്ല ആന്റി ഓക്സിഡൻറുള്ള Vit E ദേഭമാണ് ഇത് മസ്തിഷ്കാരോഗ്യത്തിന് ഉത്തമമാണ്. ഇതിന്റെ പഠനം ജന്തുക്കളിലും മനുഷ്യരിലും നടത്തിയതിൽ ഇത് സ്ട്രോക്കിനെ കുറക്കുന്നതായും കാണുന്നു..

vit A യുടെ ആഗിരണത്തെ സഹായിക്കുന്നു. .. വിറ്റാമിൻ എ സപ്ലിമെന്റിനേക്കാൾ Vit A നല്കുവാൻ സാധിക്കും 5 ml palm oil ദിവസേന കഴിച്ചാൽ
ഹൃദയാരോഗ്യത്തിൽ അനുകൂലമായും പ്രതികൂലമായും പഠനങ്ങൾ കാണുന്നു.

എത്ര പാമോയിൽ ഉപയോഗിക്കാം ⁉

 ഒരു ദിവസത്തെ ശരാശരി ഊർജ ഉപഭോഗത്തിന്റെ അഞ്ചുമുതൽ ആറു ശതമാനം വരെ ഇത്തരം കൊഴുപ്പിൽനിന്നും ആവാം.അപ്പോൾ ശരാശരി 2000 കാലറി ഊർജം ആവശ്യമുള്ള ഒരാൾക്ക് 120 കാലറി ഊർജം പകരുന്ന ഒരു ടേബിൾസ്പൂൺ പാം ഓയിൽ ഉപയോഗിക്കുന്നതിൽ അപാകത ഇല്ല എന്നർത്ഥം.എന്നാൽ ഒരിക്കലും ഈ അളവിൽ കൂടരുത് .പൂരിത കൊഴുപ്പ്‌ അടങ്ങിയ വെളിച്ചെണ്ണ  ,പാൽ വെണ്ണ ,നെയ്യ് ,ബീഫ് മുതലായവ ഉപയോഗിക്കുന്നവർ ഈ അളവിൽ പാം ഓയിൽ ഉപയോഗിക്കാൻ പാടില്ല.അവയിലെ പൂരിത കൊഴുപ്പ്‌ കൂടി ഇതോടൊപ്പം ചേർക്കണം.അത് കൂടി ചേർത്തശേഷം ആണ് ഈ അളവിൽ എത്തേണ്ടത്.

എപ്രകാരം ഇങ്ങനെ ഒക്കെ അളന്നുതൂക്കി ഭക്ഷ്യ എണ്ണ ഉപയോഗിക്കാൻ ആവും എന്നാവും അടുത്ത ചോദ്യം.?

നാലംഗ കുടുംബത്തിന് പാലോ വെളിച്ചെണ്ണയോ ബീഫോ ഒക്കെ ഉപയോഗിക്കുന്നവർ ആണെങ്കിൽ  ദിവസവും ഇരുപതു മില്ലി പാം ഓയിൽ മതി.അപ്പോൾ മാസം അറുനൂറു മില്ലി പാം ഓയിലെ വേണ്ടൂ എന്ന് ചുരുക്കം.
ഇപ്പോൾ നാം കഴിക്കുന്നത് ഇതിന്റെ പത്തിരട്ടി ആണ്.

അപ്പോൾ എങ്ങനെ ഉപയോഗം കുറയ്ക്കാം.

വറുത്തും പൊരിച്ചും ഉപയോഗിക്കുന്നത് ഒഴിവാക്കുക
കറികളിൽ മെഴുക്കുപുരട്ടികളിൽ ഒക്കെ  സ്പൂൺ കൊണ്ട് അളന്നു മാത്രം ഒഴിക്കുക
അധികമായാൽ അമൃതും വിഷം എന്ന പഴമൊഴി എവിടെയും ബാധകമാണ്.
ഡോ. കൃഷ്ണദാസ് .
@ Info Drs Ayurveda FB Page

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും