Posts

Showing posts from January, 2018

തിരുവാതിരിയും എട്ടങ്ങാടിയും

*തിരുവാതിരയും എട്ടങ്ങാടിയും* AN 86 🌝"ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ… 🌛🌜 ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ.... "👭 കവി എൻ.എൻ കക്കാടിന്റെ ' സഫലമീ യാത്ര ' യിലെ വരികളാണിത് *തിരുവാതിര* ഒരു സമ്പൂർണ്ണ സ്ത്രീയുൽസവമെന്ന് പറയാവുന്ന പഴമയാഘോഷം. പൂത്തിരുവാതിരയെന്നാൽ വിവാഹം കഴിഞ്ഞ് വരുന്ന ആദ്യ തിരുവാതിര: കിഴങ്ങുവർഗ്ഗങ്ങൾ ആഹാരമാക്കുന്ന ധനുമാസക്കാലം ഈ ആഘോഷത്തോടൊപ്പമുള്ളത് വിശദീകരിക്കുവാനാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. ആഹാരം തന്നെ ഔഷധമാക്കുന്ന ആരോഗ്യ ശീലങ്ങളിലൂടെ സഫലമാകേണ്ടുന്ന ജീവിതയാത്ര നടത്താം.  തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ...

രതി .... ലൈംഗിക പ്രശ്നങ്ങളിലെ ആയുർവേദ പരിഹാരം

*രതി* *പ്രണയത്തിനാൽ   മാത്രമെരിയുന്ന ജീവന്റെ തിരി* Info Drs Ayurveda FBPage AN # 85 ................................ *പരസ്യ ചികിത്സ* 📜            ശേഷിക്കുറവ് , ശീഘ്രസ്ഖലനം , വലിപ്പക്കുറവ്, വന്ധ്യത ,താല്പര്യക്കുറവ് തുടങ്ങിയ എല്ലാ രഹസ്യരോഗങ്ങൾക്കും XYZ ക്ലിനിക്ക്  ......  ഇത്തരം പരസ്യം ബസ് സ്റ്റാൻഡിലോ , ചുമരുകളിലോ കാണാത്തവർ ചുരുക്കം.... ഹെർബൽ വയാഗ്രയുടേയും , സഫേദ് മുസലിയുടേയും സാമ്പത്തിക വിജയത്തിന്റെ കഥ കേട്ടാൽ ശേഷിയില്ലാത്ത ഒരാളുപോലും നാട്ടിൽ ശേഷിക്കില്ല എന്ന് തോന്നും. ....😱 ലൈംഗിക പ്രശ്നങ്ങളിലേക്ക് ഒളിഞ്ഞു നോക്കാതെ, അടക്കം പറയാതെ,  ഒരല്പനേരം  നമുക്ക് നേരെ നോക്കി ഉറക്കെപ്പറയാം .....🤝 പ്രശ്നംപുരുഷനു മാത്രമോ?🙇🏿‍♂ ലൈംഗിക പ്രശ്നങ്ങൾ പുരുഷനുമാത്രമാണ് എന്നാണ് ഭൂരിഭാഗം മനുഷ്യരും ചിന്തിക്കുന്നത്. ഉടനടി ഫലം തരുന്ന പല മരുന്നുകളും  പുരുഷന്മാർ കടകളിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. അവയിൽ പലതും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്. അതിൽ കൂടുതലും ആയുർവേദത്തിന്റെ പേരിലിറങ്ങുന്നതും , പാർശ്വഫലമി...

ചേന .. Heath thy kitchen e Sunday

Healthy kitchen @ Sunday Info Drs Ayurveda FBPage കാർഷിക വിളകളെ വിളവെടുപ്പിന്റെ കാലമനുസരിച്ച് ഉപയോഗിച്ചിരുന്ന ഒരു നല്ല ഭക്ഷണ സംസ്ക്കാരമുണ്ടായിരുന്നു കേരളത്തിന് ... താളും തകരേം മുമ്മാസം ന്നുള്ള ചൊല്ലുകളൊക്കെ അതിനെ സൂചിപ്പിക്കുന്നതാണ്.     പുതുതലമുറക്ക് അന്യമായ ആ നാടൻ രുചി കളിലേക്കും ആരോഗ്യ പാചകത്തിലേക്കുമുള്ള  ഒരു വഴിതിരിയലാണ്  Healthy kitchen @ Sunday എന്ന വാരാന്ത ലേഖനങ്ങളിലൂടെ Info Drs Ayurveda FBPage ലക്ഷ്യമിടുന്നത്..... 1.ചേന ............ കർക്കിടകത്തിൽ ചേന കട്ടിട്ടെങ്കിലും തിന്നണമെന്നൊരു പഴമൊഴിയുണ്ട് അത്രയ്ക്ക് സ്വാദാവുമത്രെ അക്കാലത്ത്.      നമ്മുടെ പറമ്പുകളിൽ സുലഭമാണ് ചേനയെന്ന കിഴങ്ങുവർഗം ... തടിച്ച് വൃത്താകൃതിയിൽ പാറപോലെയിരിക്കുന്ന ഈ വിഭവം കൂട്ടുപച്ചക്കറിയിൽ അരിഞ്ഞിട്ട കഷണമായാണ് മോഡുലാർ കിച്ചനിലെത്തുന്നത്.ചൊറിയുമെന്നുള്ള പേടിയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യും. അവിയലിലെ കഷണം എന്നതിൽ കവിഞ്ഞ ഉപയോഗമെന്നും പലർക്കും അറിവില്ല താനും .. ചേന എന്ന ഔഷധം ചേനയിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കാനും  മലബന്ധം കുറയ്ക്ക...
*Healthy Kitchen @ Sunday* Info Drs Ayurveda FBPage *2.ഉരുളക്കിഴങ്ങ്* പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി............ പൊട്ടറ്റോ അഥവാ ഉരുളൻ കിഴങ്ങ്  നോർത്ത് ഇന്ത്യയിൽ നിന്നും ഉരുണ്ട്  കേരളത്തിൽ എത്തി മലയാളികളുടെ അടുക്കളയിൽ കയറി കൂടിയ കിഴങ്ങ് വർഗ്ഗം ആണല്ലോ... *ആരാണ് ഉരുളൻ കിഴങ്ങ്???*  മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് . പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നാണു രൂപം കൊണ്ടത്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതിൽതന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്. *ഉരുളൻ കിഴങ്ങും ആരോഗ്യവും*...💪 നോൺ-വെജ് അല്ലാതെ മറ്റെന്തെങ്കിലും കഴിക്കുന്നുണ്ടോന്ന് പരിശോധനാ മുറിയിൽ വരുന്ന കുട്ടികളോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഉരുളക്കിഴങ്ങ് എന്നാവും. എങ്ങിനെ എന്ന് ചോദിച്ചാൽ, ഫ്രൈ ചെയ്തെന്നും പറയും. ലെയ്സ് പോലുള്ള പൊട്ടറ്റോ ചിപ്സിന്റെ രുചി മുകുളങ്ങളെ അവർ നാവിൽ സൂക്ഷിക്കുന്നുണ്ടാകും ശരിക്കും പച്ചക്കറി വർഗത്തിലല്ല കിഴങ്ങ് വർഗ്ഗത്തിലാണ് ഉരുളക്കിഴങ്ങ്.  പോഷ...