പ്രസവരക്ഷ ആയുർവേദത്തിൽ
പ്രസവരക്ഷ ഒരു ശിക്ഷയാകരുത്' 🙅🏼 .............................. Dr Asmabi ✍ @ Info Drs Ayurveda [ഷാഹിന OP യിൽ വരുന്നത് ശക്തമായ വയറുവേദന, ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ടോയ്ലറ്റിൽ പോയിക്കൊണ്ടിരിക്കുക, ശരീരം വല്ലാതെ ക്ഷീണിച്ചു വരിക തുടങ്ങിയ പരാതികളുമായാണ്. "സാറേ പ്രസവ രക്ഷയൊക്കെ നല്ലോണ്ണം ചെയ്യുന്നുണ്ട് എന്നാലും ഇവൾ നന്നാവുമില്ല ഒരോ ദിവസവും ക്ഷീണിച്ചു വരികയും ചെയ്യുന്നു ". ഉമ്മ സങ്കടക്കടലായി. രോഗകാരണമന്വേഷിച്ചുള്ള ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരം എല്ലാ അറിവുകളേയും തകിടം മറിക്കുന്നവയായിരുന്നു. വൈദ്യ ശാലകളിൽ നിന്നും അങ്ങാടിക്കടകളിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി ഉപയോഗിച്ചു വരുന്ന പേറ്റു മരുന്നുകളും സന്ദർശകർ സ്നേഹപൂർവ്വം സമ്മാനിക്കുന്ന അരിഷ്ടങ്ങളും നേരവും സമയവും നോക്കാതെ ശരീരപുഷ്ടിക്കായി കഴിച്ചു വരികയാണ്.പൊതുവെ മെലിഞ്ഞിരിക്കുന്നതും അല്പം ഗ്യാസ് ട്രബിളും കൂടി ഉള്ള ഷാഹിനയെ പുഷ്ടിപ്പെടുത്തി 'വണ്ണം വെപ്പിച്ച്' വിട്ടില്ലെങ്കിൽ നാണക്കേടാവും എന്നോർത്ത് വീട്ടുകാരും 'ആയയും' ചേർന്ന് തയ്യാറാക്കിയ ഈന്തപ്പഴലേഹം പ്രസവിച്ച നാൾ മുതൽ കഴിക്കുന്നു. ...