ആർത്തവം നീട്ടിവച്ചാൽ .. ഗുളികകളും ആരോഗ്യ പ്രശ്നങ്ങളും
*വ്രതവും,ആർത്തവവും പിന്നെ മാറ്റിവെക്കൽ ഗുളികകളും* ................................... "സാർ മാസക്കുളി നേരത്തെയാക്കാനുള്ള മരുന്ന് വേണം " ... ഇതാകുമ്പം സൈഡ് ഇഫക്ട് ഇല്ലല്ലോ ? "എന്താ വിശേഷം അമ്പലത്തിൽ പോക്ക് / കല്യാണം ?" മനസ്സിൽ ഉണ്ടായ ഭാവവ്യതിയാനങ്ങൾ മുഖത്ത് വരുത്താതെ ചോദിച്ചു. .. "ഒന്നാം തിയതി ചേട്ടനും മോനും മാലയിടും, വീട്ടിൽ ഞാൻ മാത്രമേ ഉള്ളൂ വെക്കാനും മറ്റും.16 ന് ആണ് ഒന്നാം തിയതി സാധാരണയായി ആർത്തവം വരേണ്ടത് 20 ന്. ഇന്നായാൽ പിന്നെ അവർ പോയി വരുന്നതുവരെ പ്രശ്നമില്ല ... " ഇനിയുള്ള ദിവസങ്ങളിൽ 50 വയസിന് താഴെയുള്ള സ്ത്രീകളിൽ ഏറിയ പങ്കും ഡോക്ടറെ സമീപിക്കുന്നത് ഈ ഒരു കാര്യത്തിനായിരിക്കും. ചിലർ മെഡിക്കൽ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങി കാര്യം നടത്തും ..... നേരത്തെയാക്കാനുള്ള മരുന്ന് അത്ര സുലഭമല്ലാത്തതിനാൽ നീട്ടിവെക്കലാണ് പതിവ്. .... ശരീരത്തിലെ ഹോർമോൺ ലവലിനെ താഴാതെ പിടിച്ചു നിർത്തുക .. ഗുളിക നിർത്തുമ്പോൾ ആർത്തവം ഉണ്ടാവുകയും ചെയ്യും ... .. പാർശ്വഫല ചിന്തകളാണ് ഇത്തരം കാര്യത്തിനായി ഇവരെ ആയുർവേദ ഡോക്ടർമാരുടെ സമീപം എത്തിക്കുന്നത്. *ആർത...