അട്ടപ്പാടിയും ,ആയുർവേദവും
അട്ടപ്പാടി ഊരുകളിലെ
അമ്മമാർക്കൊപ്പം ,ആയുർവേദം
''ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ
ഒരു കോടി ഈശ്വരവിലാപം.''
ഒരു രോദനം പോലും പുറത്തു വരാതെ,
കണ്ണ് തുറക്കും മുൻപേ തിരികെ ഭൂമിയിൽ നിന്നും വിടവാങ്ങുന്ന ദുരവസ്ഥ.
ഒൻപതു മാസത്തെ സ്വപ്നങ്ങളേയും എല്ലാ പ്രതീക്ഷകളെയും തല്ലിക്കൊഴിക്കുന്ന
ശിശു മരണ വാർത്തകളായിരുന്നു, വർഷങ്ങൾക്ക് മുമ്പ് അട്ടപ്പാടിയിൽ നിന്നും വന്നിരുന്നത്.
കാറ്റിൽ കൊഴിഞ്ഞ് വീഴുന്ന കണ്ണിമാങ്ങ പോലെ നിസ്സാരമായി കരുതാനാകില്ലല്ലോ ,ശിശുമരണങ്ങൾ .
2013-14 ലെ പത്രമാധ്യമങ്ങളിൽ
നവജാത ശിശുക്കളുടെ അട്ടപ്പാടിമരണ കണക്കുകൾ നിറഞ്ഞു നിന്നു. സംസ്ഥാനആരോഗ്യ വകുപ്പിന്റെ ഊർജ്വസ്വലമായ പ്രവർത്തനങ്ങൾക്കിടയിലും ഈ ദുരന്തങ്ങൾ മനസുലയ്ക്കുന്നതായിരുന്നു.
സാമൂഹ്യ പ്രതിബദ്ധതയുടെ നിറവേറ്റലുകളിൽ, എന്നും മനുഷ്യ പക്ഷത്തുള്ള ആയുർവേദ ഡോക്ടർമാരുടെ ഇടപെടലുകൾ ഈ പ്രശ്ന പരിഹാരത്തിന് എത്രമാത്രം സാധിക്കുമെന്ന ചർച്ച രൂപപ്പെട്ടു.
ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ-
AMAI പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാർ ഊരുകളിലേക്ക് നടത്തിയ ഒരു യാത്രയിലൂടെയായിരുന്നു തുടക്കം.ആയിടെ കൂടുതലായി ശിശുമരണങ്ങൾ നടന്ന വടക്കേ കടമ്പാറ, തെക്കേ കടമ്പാറ, കീരിപ്പതി തുടങ്ങിയ ഊരുകളിലേക്കുള്ള ആദ്യ യാത്ര വഴി അവിടത്തെ ആളുകളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയാണ് ആരോഗ്യ പദ്ധതിക്ക് രൂപം കൊടുത്തത്.
അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോൾ കുടിയേറ്റ കർഷകരാണ്. ഉൾപ്രദേശങ്ങളിലും വനാന്തർ ഭാഗങ്ങളിലും സർക്കാർ-സർക്കാരിതര കോളനികളിലും മാത്രമായി. ഇപ്പോൾ ആദിവാസികൾ കുറഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നു കുടിയേറിപ്പാർത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. പ്രധാനവരുമാനമാർഗ്ഗം കൃഷി തന്നെയാണ്. റബ്ബർ, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.
കുടിയേറ്റങ്ങൾ കാട്ടിൽ നിന്നും ലഭിക്കാത്ത പലതും ആദിവാസിക്ക് നല്കി... അവർക്ക്പരിചിതമല്ലാത്തതും ,അനാവശ്യവുമായ ശീലങ്ങളിലേക്ക്
ആൺ പെൺ ഭേദമന്യേ ആദിവാസികൾ കൂപ്പുകുത്തി.
മുറുക്കി ചുവപ്പിച്ച ബാല്യ കൗമാര, പുഞ്ചിരികൾ കാണുമ്പോൾ പുകയില പ്രയോഗങ്ങൾ പ്രായ ലിംഗ ഭേദമന്യേ എല്ലാവരിലും സർവസാധാരണമാണെന്ന ചിത്രം വ്യക്തമായിരുന്നു. മദ്യത്തിന്റെ ഉപയോഗവും കാര്യമായുണ്ട്..... ഇത്തരത്തിലുള്ള ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടേ ദീർഘകാല പദ്ധതി കൾക്ക് സാധ്യതയുള്ളൂവെന്ന് തിരിച്ചറിയാൻ ഊരുകളിലെ,ഓരോ കൊച്ചു കുടിലുകളിലും കയറിയുള്ള സൗഹൃദ സർവേയിലൂടെ ഈ സംഘത്തിന് കഴിഞ്ഞു.
ഊരുകളിൽ അനുഭവപ്പെട്ടിരുന്ന ശുദ്ധജല ദൗർലഭ്യം, ആരോഗ്യ സംരക്ഷണത്തിലെ വിമുഖത,തനത് കൃഷി രീതികളായിരുന്ന ചാമ, റാഗി തുടങ്ങിയവയിൽ നിന്ന് മാറ്റം വന്ന് പൊതു വിതരണ സമ്പ്രദായം വഴി ലഭിക്കുന്ന റേഷൻ അരിയെ മാത്രം ആശ്രയിച്ചുള്ള ഭക്ഷണ രീതി, പോഷകാഹാരക്കുറവ്, പൊതുവെ രൂക്ഷമായ കാലാവസ്ഥ, ദഹന സംബന്ധമായ പ്രശ്നങ്ങൾ ,വിളർച്ച തുടങ്ങിയ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ആരോഗ്യ ബോധവത്ക്കരണത്തോടൊപ്പം കാര്യക്ഷമമായ ഇടപെടലുകൾക്കും നടത്തിപ്പിനും വേണ്ട സഹകരണങ്ങളും വിഭവ സമാഹരണങ്ങളുമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങിയത് പ്രവർത്തനങ്ങൾക്ക് ഊർജമായി മാറി. അങ്ങനെ പാലക്കാട് ജില്ലാ AMAI നേതൃത്വത്തിൽ *ആയുരാരോഗ്യം* എന്ന പദ്ധതി രൂപം കൊണ്ടു.
ഔഷധങ്ങളും നിർദേശങ്ങളുമായി എത്തിയ ഡോക്ടർമാരെ ഊരു നിവാസികൾ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത് ' ആയുരാരോഗ്യം സംഘാടകരുടെ പ്രവർത്തന മികവിൽ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് മണ്ണാർക്കാട് പ്രദേശങ്ങളിലെ ആയുർവേദ ഡോക്ടർമാരുടെ സജീവ സഹകരണത്തോടെ ആറു മാസത്തോളം ക്യാമ്പുകളും പ്രവർത്തനങ്ങളും ഭംഗിയായി നടപ്പിലാക്കപ്പെട്ടു.
കേരള സർക്കാർ തലത്തിലെ ആയുർവേദ വിഭാഗമായ ഭാരതീയ ചികിത്സാ വകുപ്പിൽ സമാനമായ പദ്ധതി രൂപം കൊള്ളാൻ വഴികാട്ടിയായത് ആയുരാരോഗ്യം പ്രൊജക്റ്റാണ്.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ വളരുന്നതു മുതൽ15 വയസു വരെ അതിന് ആവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്താൻ പോഷകാഹാര പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം.ഗർഭിണികൾക്കും ,
5 വയസു വരെയുള്ള കുഞ്ഞുങ്ങൾക്കും സാമൂഹ്യനീതി വകുപ്പ്
പോഷാകാഹാരലഭ്യത ഉറപ്പു വരുത്തുന്നുണ്ട്.
വ്യവസ്ഥാപിതമായ രീതിയിൽ ഒരു പാട് പോഷകാഹാര
പദ്ധതികൾ നടന്നിട്ടും ഇത്തരം പോഷക ദാരിദ്ര്യ മരണങ്ങൾ സംഭവിക്കുവാനുള്ള കാരണങ്ങളെ ദൂരീകരിക്കേണ്ടതുണ്ട്.
കഴിക്കുന്ന ഭക്ഷണത്തിലെ പോഷക വസ്തുക്കൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കിൽ ആഹാരത്തിന്ശരിയായ ദഹനം സംഭവിക്കണം.
തെറ്റായ ഭക്ഷണ രീതികളാലും മറ്റ് സാഹചര്യങ്ങളാലും ഭൂരിഭാഗം ആളുകളിലും ദഹനശക്തി കുറവാണ്. ദഹനശക്തി വർദ്ധിപ്പിക്കാനാവശ്യമായ ആയുർവേദ ഔഷധങ്ങൾ ഈ പ്രശ്നത്തെ പരിഹരിക്കാൻ
പര്യാപ്തമാണെന്ന പ്രധാന ഘടകം ,അട്ടപ്പാടിയിലെ ആയുർവേദ പദ്ധതികൾ രൂപകൽപ്പന ചെയ്യുമ്പോൾ കണക്കിലെടുത്തിട്ടുണ്ട്.
🤱🏽 *ക്ഷേമ ജനനി* പദ്ധതി .. ഭാരതീയ ചികിത്സാ വകുപ്പ് .
ഭാരതീയ ചികിത്സാ വകുപ്പ് പാലക്കാട് അട്ടപ്പാടിയിലെ 3 പഞ്ചായത്തുകളിലെയും ST വിഭാഗത്തിൽ പെട്ട ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ലക്ഷ്യമാക്കി ക്ഷേമ ജനനി എന്ന പദ്ധതിക്ക് രൂപം നൽകി. പദ്ധതിയുടെ രൂപരേഖ ഡി എം ഒ വഴി ഡയറക്ടർ അംഗീകരിച്ചു. 2014 മുതൽ തുടങ്ങി അതാത് സമയങ്ങളിലെ DM0 മാരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഊരുകളിലെ ക്യാമ്പ് സെന്ററുകളിൽ ക്ഷേമ ജനനി പ്രവർത്തനങ്ങളുടെ ഭാഗമായി രക്ത പരിശോധന,സ്കാനിംഗ്, ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി അട്ടപ്പാടിയുടെ ഓരോ ഇടത്തിലും എത്തിച്ചേർന്നു. മാസം തോറും 11 സെന്ററുകളിലായി ഓരോ ക്യാമ്പിലും ഡോക്ടർമാർ, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവർ അടങ്ങിയ മെഡിക്കൽ സംഘം പരിശോധനയും ഔഷധങ്ങളുമായി അങ്കൺവാടികളിലൂടെയും ഊരുകളിലൂടെയും യാത്ര ചെയ്തു.
(1)ഗർഭിണികളിൽ കണ്ടു വന്നിരുന്ന വിളർച്ച,
(2)ദഹനസംബന്ധമായ പ്രശ്നങ്ങൾ,
(3)കൂടെ കൂടെയുള്ള അബോർഷൻ ,
(4)ഭാരം വർദ്ധിക്കാതിരിക്കുക,
(5)മറ്റ് ആരോഗ്യ പ്രശ്നങ്ങൾ,
(6)കുഞ്ഞുങ്ങളുടെ ഭാരക്കുറവ്,
എന്നിവയിലാണ് പദ്ധതി കൂടുതൽ ഊന്നൽ നൽകിയത്.
ശാസ്ത്രീയമായ ഗർഭിണീ പരിചര്യയും പ്രസവ രക്ഷാ ഔഷധങ്ങളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്.
ക്ഷേമ ജനനി പദ്ധതി
ലക്ഷ്യങ്ങളായിരുന്നത് ഇവയാണ്.
1ശിശുമരണനിരക്ക് കുറയ്ക്കുക
2. അബോർഷൻ നിരക്ക്
നേരത്തേയുള്ള പ്രസവങ്ങൾ എന്നിവ കുറയ്ക്കുക
3 .കുഞ്ഞുങ്ങളുടെ ഭാരക്കുറവ് പരിഹരിക്കുക
4. ഗർഭിണിയുടെ വിളർച്ച,ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം
5 .മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക പ്രസവ രക്ഷ ഉറപ്പാക്കുക
2014-15 വർഷത്തിൽ പട്ടികവർഗ വിഭാഗത്തിലെ 187 ഗർഭിണികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ..
172 പേർ അവസാനഘട്ടം വരെ പദ്ധതിയുടെ ഭാഗമായി.
രക്ത പരിശോധനാ സൂചകങ്ങളായി
Hb
blood sugar
TSH എന്നിവയും
UItrasound Sono Graphy (Scan )
Routine urine Analysis തുടങ്ങിയവും ഉപയോഗിച്ചു.
വിളർച്ചയ്ക്കുള്ള ചികിത്സ ഫലപ്രാപ്തി നിർണയത്തിനായി രക്തത്തിലെ ഹീമോ ഗ്ലോബിൻ അളവ്
( Hb)ചികിത്സക്കു മുമ്പും ശേഷവും രേഖപ്പെടുത്തി.
ഗർഭിണിയായിരിക്കുന്ന ഓരോ ത്രൈ മാസത്തിലെയും ശരീരഭാര വർദ്ധനവ്:
ജനനസമയത്തുള്ള ശിശുക്കളുടെ ഭാരം.
എന്നിവ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കൂടാതെ ഗർഭിണി ആവുന്ന സമയങ്ങളിലെ ശാരീരിക അസ്വസ്ഥകളായ
വെള്ള പോക്ക്, അസിഡിറ്റി, ഛർദ്ദി ,നീര് ,മലബന്ധം ,മൂത്ര സംബന്ധമായ പ്രശ്നങ്ങൾ ഇവയെ
പ്രത്യേകം പരിഗണിക്കുകയും ചികിത്സയ്ക്ക് മുമ്പും ശേഷമുള്ള അവസ്ഥകൾ പരിശോധിക്കുകയുമുണ്ടായി '
ഇവയിലെല്ലാം തന്നെ ഗുണപരമായ വ്യത്യാസങ്ങൾ വരുത്താൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുമുണ്ട്.
ഗർഭിണികളിൽ സാധാരണയായി
കണ്ടുവരുന്ന
ഇത്തരം പ്രശ്നങ്ങൾ
കുറച്ചു കൂടി ഗൗരവത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ കാണപ്പെട്ടുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
97.7 % വരെ താഴ്ന്ന സാമ്പത്തിക നിലവാരത്തിൽ വരുന്നവരായിരുന്നു.
18.6% പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്ത ആളുകൾ ഉണ്ടായിരുന്നു. 73.8% സ്കൂൾ വിദ്യാഭ്യാസവും 7.5% മാത്രം പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം ഉള്ളവരും ആയിരുന്നു.
6.4% മാത്രം മദ്യപാനം ഉള്ളതായി രേഖപ്പെടുത്തി.
27.9 % പുകയില മുറുക്ക് ഉപയോഗിക്കുന്നതായി രേഖപ്പെടുത്തി.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇവർക്കിടയിൽ വളരെയധികം കാണപ്പെടുന്നുണ്ട്.
30.2% ഇത്തരത്തിൽ ഉള്ളവരായിരുന്നു.
50% ആളുകളും Hb 10g % താഴെയുള്ളവർ ആയിരുന്നു.
ഭൂരിഭാഗം പേരുടെയും വിളർച്ച പരിഹരിക്കുവാനായി
ഗർഭിണിയുടെ ഭാരനിർണയം
ഓരോ മൂന്നു മാസങ്ങളിലും
ഭാരം നിർണയിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും ഔഷധങ്ങളും നൽകുക വഴി
നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണപ്പെട്ടു.
ശിശുവിന്റെ തൂക്കം (Birth Wt)
45.9% വും 2.5 - 3 kg ഭാരമുള്ള കുട്ടികളായിരുന്നു.
ആനവായിലെ മുളങ്കാടുകളും വാഹനങ്ങൾ കേറിച്ചെല്ലാൻ പ്രയാസപ്പെടുന്ന വഴികളും താണ്ടിയാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കൽ സംഘം മരുന്നുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. വണ്ടിയിലിരുന്നു കൊണ്ടും ,ഊരുകളിൽ ഓരോരുത്തരുടെ അടുത്തേക്ക് ചെന്നുമാണ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയത്..
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ ജോലി ചെയ്തു വരുന്ന ഈ ജീവനക്കാർ ,അധിക ചുമതലയായാണ് ഈ പദ്ധതിയിൽ പ്രവർത്തിച്ചത്.
ക്ഷേമ ജനനി പദ്ധതിയെ സജീവ സാന്നിധ്യം കൊണ്ട് വിജയത്തിലെത്തിച്ചവരുടെ പേരുകൾ ഉൾപ്പെട്ട പട്ടിക ദീർഘമായതിനാൽ ഇവിടെ ഉൾക്കൊള്ളിക്കുന്നില്ല.
ഊരിലെ മൂപ്പനും മൂപ്പത്തിയും നാട്ടുകാരും ആശ വർക്കർമാരും ആരോഗ്യ പ്രവർത്തകരും തന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്.
2014 ൽ തുടങ്ങി ഇതുവരെയും ക്ഷേമ ജനനി ഊർജസ്വലമായി നടപ്പിലായിക്കൊണ്ടിരിക്കുന്നു.
2013-14 ലെ വർദ്ധിച്ചു നിന്നിരുന്ന ശിശുമരണ നിരക്ക് (33 - 40) അബോർഷൻ തുടങ്ങിയവ
2015 ൽ 14,
2016 ൽ 9 ,
2017 ൽ 14 ആയി കുറഞ്ഞു
അട്ടപ്പാടിയിൽ സജീവമായ
സംസ്ഥാന ആരോഗ്യവകുപ്പിന്റെ (ഹെൽത്ത് സർവീസ് )പ്രവർത്തനങ്ങൾക്കൊപ്പം ഒരു കൈത്താങ്ങാവാൻ ഭാരതീയ ചികിത്സാ വകുപ്പിന്റെ ക്ഷേമ ജനനി പദ്ധതിയ്ക്ക് കഴിഞ്ഞു വെന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
ആത്യന്തികമായ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി പരസ്പര പൂരകങ്ങളായി വൈദ്യ ശാഖകൾ പ്രവർത്തിക്കേണ്ടുന്നതിന്റെ
ആവശ്യകതയാണ് ഇവിടെ പ്രസക്തമാകുന്നത്.
ശിശു മരണങ്ങൾ തുടർക്കഥ പോലെ ആവാതിരിക്കാൻ.......
സാക്ഷര കേരളത്തിന്റെ ആരോഗ്യമുള്ള പുഞ്ചിരിയായി അട്ടപ്പാടി മാറാൻ ........
എല്ലാ മേഖലകളുടേയും സമന്വയ പ്രവർത്തനങ്ങൾക്കാവട്ടെ.........
അട്ടപ്പാടി ,കുട്ടികളുടെ കളി ചിരികളാൽ ശബ്ദമുഖരിതമായും സൈലന്റ് വാലി നിശബ്ദമായും തുടരട്ടെ ...
നാടിന്റെ നന്മകൾ മാത്രം കാടുകയറട്ടെ 🙏
Team Info Drs Ayurveda -
@ Info Drs Ayurveda FBPage
Ayu Doctors @ Info Drs Ayurveda

Comments
Post a Comment