മത്ത നില .. Dr .Shahid ഇലയും കറിയും
* ഇലയും കറിയും* പരമ്പര Info Drs Ayurveda FBPage @ *National Ayurveda Day* *7. മത്തനില* കണ്ണൂർ കരിവെള്ളൂരിൽ മണക്കാടൻ ഗുരുക്കൾ എന്നൊരു സർവ്വ കലാ വല്ലഭൻ ഉണ്ടായിരുന്നു. ചികിത്സ, ജ്യോതിഷം, മന്ത്രവാദം, താന്ത്രികം, കൺകെട്ട് വിദ്യ, നൃത്തം, വാദ്യം, തർക്കം മുതലായ പലതിലും പ്രതിഭ തെളിയിച്ച ബഹു മുഖ വ്യക്തിത്വം. ജാതീയ വിവേചനങ്ങളുടെ വലക്കണ്ണികളിൽ സാമൂഹിക ക്രമങ്ങൾ കുരുങ്ങി കിടന്ന കാലം. താഴ്ന്ന ജാതിക്കാരനായ മണക്കാടൻ പേരും പെരുമയും ആർജ്ജിച്ചു നിൽക്കുന്നത് കണ്ട കോലത്തിരി മഹാരാജാവ് അദ്ദേഹത്തിന് ഒരു വിരുന്ന് നല്കാനായി ക്ഷണിച്ചു. വിരുന്നിനെത്തിയ മണക്കാടനെ സർവ്വ കലകളിലും, തർക്കത്തിലും, ആയോധനത്തിലുമൊക്കെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ അസാധാരണ പാടവം സർവരെയും വിസ്മയിപ്പിച്ചു. ജാതീയമായി മണക്കാടനുള്ള കുറവ് എടുത്തു കാട്ടി അദ്ദേഹത്തെ ഇകഴ്ത്താൻ കോലത്തിരി ശട്ടം കെട്ടി. ഉയർന്ന ജാതിക്കാർ ഭക്ഷണ ശേഷം സ്വയം ഇല എടുത്തു കളയേണ്ടതില്ല. എന്നാൽ താഴ്ന്ന കുലജാതനായ മണക്കാടന് നാട്ടു നടപ്പ് അനു...