പയറില .. Dr BS Mini ഇലയും കറിയും

                                                         *ഇലയും കറിയും*
                                                                                                                             പരമ്പര
(Campaign for green leafy vegetable)
Info Drs Ayurveda @
National Ayurveda Day

*8.പയറില*

തകഴി ശിവശങ്കരപ്പിള്ളയുടെ എക്കാലത്തേയും മികച്ച നോവലുകളിലൊന്നാണ് രണ്ടിടങ്ങഴി . അദ്ദേഹം ജനിച്ചുവളര്‍ന്ന കുട്ടനാടും അവിടുത്തെ കര്‍ഷകത്തൊഴിലാളികളും സാധാരണ മനുഷ്യരും  നിറഞ്ഞു നില്ക്കുന്ന നോവൽ. അതിലെ ഒരു ഭാഗമാണ് "പ്ലാവിലക്കഞ്ഞി "
[വിവാഹത്തോടുകൂടി കഥാനായകനായ കോരന്‍ അച്ഛനുമായി പിണങ്ങുന്നു .നായിക ചിരുതയുമൊത്ത് വീടുവിട്ടിറങ്ങിയ കോരൻ നെല്ല് കടം വാങ്ങിയാണ് പുതുജീവിതം ആരംഭിക്കുന്നത്. ജന്മിയുടെ അടുത്തു ചെന്ന് ഓണപ്പണിക്കു കൂടി. നെല്ലും പണവും കടമായി വാങ്ങിയാണ് പണിക്കാരനാവുന്നത്. ഓണപ്പണിക്കു കൂടുക എന്നു പറഞ്ഞാല്‍ ജന്മിയുടെ മുമ്പില്‍ തൊഴിലാളി തന്റെ ജീവിതം അടിയറവു വെയ്ക്കുന്നു എന്നര്‍ഥം. അവരുടെ അത്യധ്വാനത്തിന് കിട്ടുന്ന കൂലിയാണ് രണ്ടിടങ്ങഴി നെല്ല്. അതുതന്നെ കടമായി വാങ്ങിയ പൈസയുടെ പേരില്‍ ജന്മി എടുക്കുന്നു. ബാക്കി കിട്ടുന്നതിൽ കഞ്ഞി വച്ച് പ്ലാവിലയിൽ കുത്തി കഴിക്കുന്നു. ചോറ് കുറവും വെള്ളം കൂടുതലുമുള്ള കഞ്ഞി. ആ ദാരിദ്ര്യത്തിൽ അവർ കറിയായി കണ്ടെത്തിയത് പയറിലത്തോരനായിരുന്നു.]പത്താം
ക്ലാസ് അടിസ്ഥാന പാഠാവലിയിലെ  ആദ്യപാഠഭാഗമാണ് 'പ്ലാവിലക്കഞ്ഞി'.
 തൃശ്ശൂർ ജില്ലയിലെ മറ്റത്തുള്ളഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂളിൽ നല്ലപാഠം കൂട്ടായ്മ പത്താം ക്ലാസ് മലയാളം പാഠാവലിയിലെ ‘പ്ലാവിലക്കഞ്ഞി’ എന്ന പാഠഭാഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  കോരനും ചിരുതയും രുചിച്ചറിഞ്ഞ പ്ലാവില കഞ്ഞിയും ,പയറിലത്തോരനും അവർ ഉണ്ടാക്കിക്കഴിച്ചു.
സ്കൂൾ വളപ്പിൽ കൃഷി ചെയ്തിരുന്ന പയറിന്റെ തളിരില നുള്ളി അരിഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച്...
വെള്ളം പിഴിഞ്ഞ് കളഞ്ഞ് മുളകും തേങ്ങയും പച്ചവെളിച്ചെണ്ണയും കൂട്ടി തിരുമ്മി നല്ല പരമ്പരാഗത പയറിലത്തോരൻ തയ്യാറാക്കി.
എവിടെയോ നമുക്ക് നഷ്ടമായ നമ്മുടെ ഇന്നലകളെ കൂടെ ചേർക്കാൻ വരും തലമുറ തയ്യാറാകുമ്പോൾ ,ബർഗറും പിസ്സയും ഒക്കെ മാറ്റിവച്ച് സ്വന്തംനാടിന്റെ നന്മ നിറഞ്ഞ രുചി വഴികളിലേക്ക് നമുക്കൊന്നിച്ച് കൈപിടിച്ച് നടക്കാം.
Fabaceae കുടുംബത്തിലെ അംഗങ്ങളാണ് വിവിധയിനം പയറുകൾ ,ഇതിൽ വളളിപ്പയറിന്റെയും ,ചെറുപയറിന്റേയും ,കാട്ടുപയറിന്റേയും തളിരില  തോരനുണ്ടാക്കാൻ ഉപയോഗിക്കാം.

*പയറിലത്തോരൻ*

 ഇല അരിഞ്ഞത് 1 കപ്പ് .
പരിപ്പ് വേവിച്ചത് .. 1/2 Cup
ചെറിയ ഉള്ളി 1/4 cup
 വെളിച്ചെണ്ണ ചൂടാക്കി ISpoon അരി ഇട്ട് പൊട്ടുമ്പോൾ ഉണക്കമുളകും ,കറിവേപ്പിലയും ഉളളി അരിഞ്ഞതും ചേർക്കുക .. ഉള്ളി വഴറ്റിക്കഴിഞ്ഞാൽ ഇലചേർക്കുക ഇല പകുതി വേവുമ്പോൾ അതിലേക്ക് വേവിച്ച പരിപ്പ് ചേർത്ത് അതിൽ തേങ്ങ, മഞ്ഞൾ പൊടി ,മുളകുപൊടി ജീരകം ഇവ ചതച്ചതും ഉപ്പും ചേർത്ത് വേവിച്ച് തോർത്തിയെടുക്കുക.
ഉഴുന്നിലയും ഇതുപോലെ ഉണ്ടാക്കാവുന്നതാണ്

*പയറില തോരന്‍* [ മറ്റൊരു രീതി ]

ഇളം പയറില - 1/4 കിലോ
തേങ്ങ ചിരവിയത് - ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് - മൂന്ന്
സവാള ചെറുതായി കൊത്തിയരിഞ്ഞത് - 1
കടുക് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

മഞ്ഞള്‍പ്പൊടി - പാകത്തിന്
പാചകയെണ്ണ - രണ്ട് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധംഇളം പയറില കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ കറിവേപ്പിലയും, പച്ചമുളക് അരിഞ്ഞതും ചേര്‍ത്തിളക്കുക. ഇത് മൂപ്പാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും തേങ്ങയും ചേര്‍ത്ത് ഇളക്കുക. കുറച്ച് സമയത്തിനു ശേഷം സവാള കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഒരുവിധം പാകമാകുമ്പോള്‍, അരിഞ്ഞുവെച്ചിരിക്കുന്ന പയറില ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. പാകത്തിന് വേവായി കഴിയുമ്പോള്‍ വാങ്ങി വെയ്ക്കുക.

*ഉടച്ചു കറി*
..................
പയറില ,ഉഴുന്നില ഇവയിലേതെങ്കിലും അരിഞ്ഞത് എണ്ണയിൽ വഴറ്റി അതിൽ വൻപയർ വേവിച്ചതും ചേർത്ത് തേങ്ങ ,കുരുമുളക് ,പച്ചമുളക് ,ജീരകം മഞ്ഞൾപ്പൊടി ഇവ അരച്ചതും ഉപ്പും ചേർത്ത് ഉsച്ചു കറിയുണ്ടാക്കാം
ഇലക്കറി കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഇല വഴറ്റി ,ഉള്ളി അരിഞ്ഞതും മുട്ടയും ചേർത്ത് ചിക്കിനല്കിയാൽ മതിയാകും ..

Dr. BS Mini [Mini John]
@ Info Drs Ayurveda FB Page/https://m.facebook.com/story.php?story_fbid=293320381155650&id=209742992846723

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും