Posts

പ്രാണനെടുക്കും പ്ലാസ്റ്റിക്ക്

* പ്രാണനെടുക്കും പ്ലാസ്റ്റിക്* June 5 🌎ലോക പരിസ്ഥിതി ദിനം  * Beat Plastic Pollution* 🙅🏻‍♀ Refuse🥡 Reuse♻ Recycle *Info Drs Ayurveda FB Page* ചോണനുറുമ്പുകൾ ചേർന്നൊരാനയെക്കൊന്നേ....🐜🐘 അന്നതൊരു ഭാവനയായിരുന്നു. ഇന്നാണെങ്കിൽ വെറും പ്ലാസ്റ്റിക്കിനു വരെ ആനയെ കൊല്ലാൻ കഴിയുന്ന കാലം. ഭക്ഷണത്തോടൊപ്പം കഴിച്ച പ്ലാസ്റ്റിക്കിനാൽ ദഹനക്കേട് വന്ന് ചെരിഞ്ഞ  കൊമ്പന്മാർ അനവധി.ശബരിമല സീസൺ കഴിഞ്ഞ് നടത്തിയ വനയാത്രയിൽ ആനപ്പിണ്ഡത്തിൽ കണ്ട പ്ലാസ്റ്റിക് സാന്നിധ്യത്തിന്റെ ഫോട്ടോ Fb യിൽ വൈറലുമായി. വിഷം കലർന്ന ഭക്ഷണം ഉപേക്ഷിക്കുമ്പോൾ പോലും, അത് മറ്റ് ജീവജാലങ്ങൾക്ക് അപകടമാകാതിരിക്കാൻ പുലർത്തേണ്ട ജാഗ്രതയെ ക്കുറിച്ച് അഷ്ടാംഗ ഹൃദയത്തിൽ വിശദീകരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ സൃഷ്ടികളോടും മമത പുലർത്തുവാനുള്ള ആഹ്വാനവും ആയുർവേദത്തിലുണ്ട് അതിനാൽ * Beat  Plastic pollution* എന്ന സന്ദേശവുമായെത്തുന്ന ലോക പരിസ്ഥിതി ദിനത്തിൽ, Info Drs Ayurveda Fb Page പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും, ബദൽ സാധ്യതകളെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിക്കുവാനുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ്....

ആർത്തവം നീട്ടിവച്ചാൽ .. ഗുളികകളും ആരോഗ്യ പ്രശ്നങ്ങളും

*വ്രതവും,ആർത്തവവും പിന്നെ മാറ്റിവെക്കൽ ഗുളികകളും* ...................................  "സാർ  മാസക്കുളി നേരത്തെയാക്കാനുള്ള മരുന്ന് വേണം " ... ഇതാകുമ്പം സൈഡ് ഇഫക്ട് ഇല്ലല്ലോ ?  "എന്താ വിശേഷം അമ്പലത്തിൽ പോക്ക് / കല്യാണം ?"  മനസ്സിൽ ഉണ്ടായ ഭാവവ്യതിയാനങ്ങൾ മുഖത്ത് വരുത്താതെ ചോദിച്ചു. .. "ഒന്നാം തിയതി ചേട്ടനും മോനും മാലയിടും, വീട്ടിൽ ഞാൻ മാത്രമേ ഉള്ളൂ വെക്കാനും മറ്റും.16 ന് ആണ് ഒന്നാം തിയതി സാധാരണയായി ആർത്തവം വരേണ്ടത്  20 ന്. ഇന്നായാൽ പിന്നെ അവർ പോയി വരുന്നതുവരെ പ്രശ്നമില്ല ... "       ഇനിയുള്ള ദിവസങ്ങളിൽ 50 വയസിന് താഴെയുള്ള സ്ത്രീകളിൽ ഏറിയ പങ്കും ഡോക്ടറെ സമീപിക്കുന്നത് ഈ ഒരു കാര്യത്തിനായിരിക്കും. ചിലർ മെഡിക്കൽ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങി കാര്യം നടത്തും ..... നേരത്തെയാക്കാനുള്ള മരുന്ന് അത്ര സുലഭമല്ലാത്തതിനാൽ നീട്ടിവെക്കലാണ് പതിവ്. .... ശരീരത്തിലെ ഹോർമോൺ ലവലിനെ താഴാതെ പിടിച്ചു നിർത്തുക .. ഗുളിക നിർത്തുമ്പോൾ ആർത്തവം ഉണ്ടാവുകയും ചെയ്യും ... .. പാർശ്വഫല ചിന്തകളാണ് ഇത്തരം കാര്യത്തിനായി ഇവരെ ആയുർവേദ ഡോക്ടർമാരുടെ സമീപം എത്തിക്കുന്നത്. *ആർത...

ശബരിമല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*ആരോഗ്യം മലകയറുമ്പോൾ* ................................⛰ വീണ്ടും ചില വ്രതകാലആരോഗ്യ ചിന്തകൾ!!!!! Info Drs Ayurveda ................................... വൃശ്ചിക മാസം പിറന്നു..! ഇന്ന് വൃശ്ചികം ഒന്ന്. ഇനി മണ്ഡലവ്രതത്തിന്‍റെ കാലമാണ് ... ദുഃശ്ശീലങ്ങളും ,തെറ്റായ ഭക്ഷണശീലങ്ങളും മാറ്റിവച്ച് അറിഞ്ഞോ അറിയാതെയോ ജനങ്ങള്‍ ആരോഗ്യശീലങ്ങളെ നെഞ്ചിലേറ്റുന്ന കാലം.. വൃശ്ചിക, ധനുമാസ വ്രതങ്ങളെ ഒന്ന് വിശകലനം ചെയ്താൽ, മകര കുംഭമാസങ്ങളിലെ ഉത്സവകാലത്തിന് മുന്നോടിയായി  ആഹാരവിഹാരങ്ങളെ നിയന്ത്രണ വിധേയമാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് കാണാം. ഇതിലെ ആരോഗ്യപരമായ കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനൊപ്പം ഈ കാലത്തെ പ്രധാന അനുഷ്ഠാനമായ ശബരിമലയാത്രയിൽ രോഗികളും ,മറ്റുള്ളവരും ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളാണ് ഇത്തവണ Team Info Drs Ayurveda നിങ്ങളോട് ലേഖനത്തിലൂടെ സംവദിക്കുന്നത്. *പാദബലം തരണം ,അടിയന് ദേഹബലം തരണം ..* '''മുട്ടിനു വേദനയാണ് ഡോക്ടര്‍ , എന്തെങ്കിലും ഉടനെ ചെയ്യണം, ഈ ശനിയാഴ്ച മല കേറാനാണ്..'' കയറി വന്നപാടെ അമ്മിണിയമ്മ ആവശ്യം ഉന്നയിച്ചു..ആളൊരു സീനിയര്‍ സി...

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ഇന്ന് Nov 21 ഈ ഓർമ ദിനത്തിൽ Info Dr's Ayurvedaയുടെ സ്മരണാഞ്ജലി വൈദ്യഭൂഷണം പദ്മവിഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട് മാഷിന് 🙏 Nabeel Haris ✍ ബഹുശ്രുതനായിരുന്നു തിരുമുൽപാട്‌ എന്ന പണ്ഡിതൻ . നിരന്തരമായ ശാസ്ത്രസംവാദങ്ങൾ കൊണ്ടും അധ്യാപനം കൊണ്ടും ചികിത്സ കൊണ്ടും  പ്രജ്ഞയെ സദാ ജാഗ്രത്താക്കി ക്കൊണ്ടിരുന്നു  ജീവിതസായാഹ്നത്തിലും അദ്ദേഹം. സ്വാനുഭവം കൊണ്ട്‌ ആയുർവേദത്തിന്റെ പ്രയോജനക്ഷമത ഉൾക്കൊണ്ട്‌, ക്ലേശത്തിലും ദാരിദ്ര്യത്തിലും ചഞ്ചലമാകാത്ത മനസ്സുമായി, ചികിത്സ പഠിച്ച്‌ ദശാബ്ദങ്ങളോളം അത്‌ നിലനിർത്തിയത്‌  വൈദ്യവിദ്യാർത്ഥികൾക്ക്‌  എന്നും മാതൃകയാണ്‌.       ആയുർവേദം  അദ്ദേഹത്തിന്റെ ഒരേയൊരു വൈജ്ഞാനിക മണ്ഡലമായിരുന്നില്ല. സംസ്കൃതവും തമിഴും ജ്യോതിഷവും വേദാന്തവും  തത്വചിന്തയും-എല്ലാത്തിലും അദ്ദേഹം ആധികാരിക പണ്ഡിതശബ്ദമായിരുന്നു. 'അമൃത'ഹോസ്പിറ്റലിൽ നിന്ന് വിദഗ്ധഡോക്ടർമാർ അദ്ദേഹത്തിന്‌ പലപ്പോഴും രോഗികളെ റഫർ ചെയ്യുമായിരുന്നു. ആയുർവേദത്തിന്റെ  ചികിത്സാപ്രകരണങ്ങളിൽ പറയുന്ന ഗഹനതത്വങ്ങളെക്കാൾ ലളിതമായ മൗലികതത്വങ്ങൾക്കായിരുന്നു അദ്ദേഹം ഊന്നൽ നൽകിയത്‌.   ...

സൂര്യകാന്തി .. Sunflower oil ഭക്ഷ്യ എണ്ണ ഗുണങ്ങൾ

*എണ്ണാമിനി ഭക്ഷ്യ എണ്ണയുടെ നന്മകൾ*  ഭക്ഷ്യ എണ്ണ                          പരമ്പര *4.സൂര്യകാന്തി എണ്ണ അഥവാ സൺ ഫ്ലവർ ഓയിൽ*... സൂര്യകാന്തിഎണ്ണയെ കുറിച്ച്  കേൾക്കുമ്പോഴേ സുന്ദരിയായ ഈ മഞ്ഞപ്പൂവ് നമ്മുടെ മനസ്സിൽ തെളിയും .. കർണാടകയിലെ ഗുണ്ടൽപേട്ടും,തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരവും സൂര്യകാന്തി കൃഷിയിൽ പ്രസിദ്ധമാണ്. *സൺഫ്ലവർ* മലയാളം പേര് - സൂര്യകാന്തി. ശാസ്ത്രനാമം - Helianthus annuus കുടുംബം - Asteraceae ജന്മദേശം  - അമേരിക്ക 30 സെ.മീ. വരെ വ്യാസമുള്ള പൂക്കളുള്ള ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. പൂവിന്റെ ആകൃതി സൂര്യനുമായി സാമ്യമുള്ളത് കൊണ്ടാണ് സൂര്യകാന്തി എന്ന പേര് ലഭിച്ചത്. സൂര്യനുദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയും വിടർന്ന് നിൽക്കുന്ന പൂവ് സൂര്യന് അഭിമുഖമായിത്തന്നെ നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത് എന്നും പറയപ്പെടുന്നു. ഭക്ഷണ യോഗ്യമായ എണ്ണയ്ക്കും വിത്തുകൾക്കും വേണ്ടിയാണ് സൂര്യകാന്തി കൃഷി ചെയ്യപ്പെടുന്നത്. സൂര്യകാന്തിയുടെ വിത്ത് റോസ്റ്റ് ചെയ്തത് മാർക്കറ്റിൽ ലഭ്യമാണ്. വിത്ത് കൊണ്ട് പീന...

പാമോയിൽ .. ഭക്ഷ്യ എണ്ണയുടെ ഗുണങ്ങൾ

" എണ്ണാമിനി ഭക്ഷ്യ എണ്ണയുടെ നന്മകൾ "      ഭക്ഷ്യ എണ്ണ             പരമ്പര Info Drs Ayurveda FB Page Dr .Krishnadas Pathiyil     *എണ്ണപ്പനയുടെ നാട്ടിൽ നിന്നും ഒരു ഭക്ഷ്യ എണ്ണ* പാം ഓയിൽ എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്  കുട്ടിക്കാലത്തെ മാവേലിസ്റ്റോറിന് മുന്നിലെ വലിയ ക്യൂ ആണ്.വെളിച്ചെണ്ണ വില വാനോളം ഉയർന്ന കാലം.മറ്റു എണ്ണകളുടെ ഒന്നും രുചി പിടിക്കാത്ത മലയാളി പാമോയിലിനെ കയ്യും നീട്ടി സ്വീകരിച്ചു. എന്താണീ പാമോയിൽ⁉ Palm Oil ...പനയെണ്ണ എന്നർത്ഥം എണ്ണപ്പനയുടെ അഥവാ ഓയിൽ പാം എന്ന പനയുടെ കായയുടെ പുറംതോടിൽ നിന്നാണ് പാം ഓയിൽ ഉണ്ടാക്കുന്നത്. കുരുവിന്റെയുള്ളിലെ ഭാഗം കൊണ്ട് ഉണ്ടാക്കുന്ന എണ്ണയ്ക്ക്  പാം കെർണൽ ഓയിൽ എന്നു പറയുന്നു. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന സസ്യ എണ്ണ പാം ഓയിൽ ആണ്. ഒരേ വിസ്തൃതിയിൽ തെങ്ങ് ,സൂര്യകാന്തി ,കടുക് ,എന്നിവ കൃഷി ചെയ്താൽ ലഭിക്കുന്നതിന്റെ 10 ഇരട്ടി എണ്ണ  എണ്ണപ്പനകളിൽ നിന്നും ലഭിക്കുന്നു എന്നത് ഇതിന്റെ കൃഷി വ്യാപകമാകാൻ കാരണമാകുന്നു. പാമോയിൽ എവിടെയെല്ലാം ??  7 കോടി ടണ്ണോളം ഉല്പ...

എള്ളെണ്ണ / നല്ലെണ്ണ ... ഭക്ഷ്യ എണ്ണയുടെ ഗുണങ്ങൾ

*എണ്ണാമിനി ഭക്ഷ്യ എണ്ണയുടെ നന്മകൾ*   ഭക്ഷ്യ എണ്ണ ...പരമ്പര Info Drs Ayurveda FBPage *നല്ലെണ്ണ/എള്ളെണ്ണ* എള്ളെണ്ണ മണവും കാർകൂന്തൽ കെട്ടുമൊക്കെ മലയാള ചലച്ചിത്ര ഗാനരംഗത്തെ സൂപ്പർസ്റ്റാറുകളാണ് "സ്വന്തം വെളിച്ചെണ്ണയെയല്ല എള്ളെണ്ണയെയാണ് കേരളീയർ നല്ല  എണ്ണയെന്ന് വിളിച്ചത് "❗ തൈലമെന്ന് കേൾക്കാത്ത മലയാളിയുണ്ടാകില്ല തൈലം എന്നപേരിന് തില ( എള്ളു്)  ത്തിൽ നിന്നും ഉണ്ടാകുന്നത് എന്നർത്ഥം. എള്ളോളം എന്നും പറഞ്ഞ് ഏറ്റവും ചെറുതിന്റെ ഒരു അളവ് സൂചകം പോലുമായി . എള്ളിൻ വലിപ്പം: ( എള്ളോളമില്ല ,പൊളി വചനം) *എന്നു വന്നു എള്ളെണ്ണ*❓ ഭാരതീയർ ആദ്യമായി ഉപയോഗിച്ച എണ്ണ എള്ളെണ്ണയാണത്രെ. അത്രയും സീനിയോരിറ്റിയുണ്ട്. സിന്ധു നദീതട സംസ്കാര കാലം തൊട്ട് എള്ളെണ്ണ പാചകം, ആരാധന, ചികിത്സ എന്നിവക്കായി ഉപയോഗിക്കുന്നുണ്ട്.  ഒരു കാലത്ത് പാചകത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്ന എള്ളെണ്ണ മറ്റു ഭക്ഷ്യ എണ്ണകളുടെ കുത്തൊഴുക്കിൽ അച്ചാറിടാനും ,ഔഷധമുണ്ടാക്കാനും ,ദോശ ച്ചട്ടിയിലും ,വിളക്കു കത്തിക്കാനും മാത്രമായി ചുരുങ്ങി ... ഗൃഹാതുരത്വമുണർത്തുന്ന എള്ളെണ്ണ മണമൊന്നും പുതുതലമുറയുടെ ഓർമ്മകളിലുമില്ല...