പ്രാണനെടുക്കും പ്ലാസ്റ്റിക്ക്
*പ്രാണനെടുക്കും പ്ലാസ്റ്റിക്* June 5
🌎ലോക പരിസ്ഥിതി ദിനം
*Beat Plastic Pollution*
🙅🏻♀ Refuse🥡 Reuse♻ Recycle
*Info Drs Ayurveda FB Page*
ചോണനുറുമ്പുകൾ ചേർന്നൊരാനയെക്കൊന്നേ....🐜🐘
അന്നതൊരു ഭാവനയായിരുന്നു.
ഇന്നാണെങ്കിൽ
വെറും പ്ലാസ്റ്റിക്കിനു വരെ ആനയെ കൊല്ലാൻ കഴിയുന്ന കാലം.
ഭക്ഷണത്തോടൊപ്പം കഴിച്ച പ്ലാസ്റ്റിക്കിനാൽ ദഹനക്കേട് വന്ന് ചെരിഞ്ഞ കൊമ്പന്മാർ അനവധി.ശബരിമല സീസൺ കഴിഞ്ഞ് നടത്തിയ വനയാത്രയിൽ ആനപ്പിണ്ഡത്തിൽ കണ്ട പ്ലാസ്റ്റിക് സാന്നിധ്യത്തിന്റെ ഫോട്ടോ Fb യിൽ വൈറലുമായി.
വിഷം കലർന്ന ഭക്ഷണം ഉപേക്ഷിക്കുമ്പോൾ
പോലും, അത് മറ്റ് ജീവജാലങ്ങൾക്ക് അപകടമാകാതിരിക്കാൻ പുലർത്തേണ്ട ജാഗ്രതയെ ക്കുറിച്ച് അഷ്ടാംഗ ഹൃദയത്തിൽ വിശദീകരിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ സൃഷ്ടികളോടും മമത പുലർത്തുവാനുള്ള ആഹ്വാനവും ആയുർവേദത്തിലുണ്ട്
അതിനാൽ *Beat Plastic pollution* എന്ന സന്ദേശവുമായെത്തുന്ന ലോക പരിസ്ഥിതി ദിനത്തിൽ, Info Drs Ayurveda Fb Page പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും, ബദൽ സാധ്യതകളെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിക്കുവാനുള്ള
ഉത്തരവാദിത്തം നിറവേറ്റുകയാണ്.
*കഥയല്ലിത് സർവ്വേ!*👩💼👨💼
രാമക്കൽമേട് എന്ന ഒരു ഗ്രാമത്തിലെ 50 വീടുകളിൽ നടന്ന സർവേ കേരളത്തിന്റെ പൊതു ചിത്രം തന്നെയാണ്
(dhanyamolpt .blogspot.com)
📍 *പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ?*
എന്ന ചോദ്യത്തിന്
അമ്പതു വീട്ടുകാരും ഒരേ സ്വരത്തിൽ പറഞ്ഞു.
YES
📍 *ഉപയോഗശേഷം എന്തു ചെയ്യും?*
എന്ന ചോദ്യത്തിന് 43 വീട്ടുകാർ വലിച്ചെറിയുമെന്നും 7 വീട്ടുകാർ കത്തിക്കുമെന്നും
മറുപടി നൽകി
📍 *പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അറിയുമോ?*
എന്ന് അന്വേഷിച്ചപ്പോൾ 40 വീട്ടുകാർക്ക് അറിയുമെന്നും 10 വീട്ടുകാർക്ക് ഇല്ലെന്നുമായിരുന്നു ഉത്തരം.
📍 *ഉപയോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ?*
35 വീട്ടുകാർ ഉപയോഗം കുറക്കാൻ താൽപര്യമില്ലെന്നും 15 വീട്ടുകാർ, നിയന്ത്രിക്കണമെന്ന് ആഗ്രഹമുണ്ടെന്നും
അറിയിച്ചു.
ഒരു ഗ്രാമക്കാഴ്ച്ചയാണിത്
നഗരം ഇതിനേക്കാൾ ഭീകരമായ കഥകൾ പറയും.
പ്രശ്നമാണെന്ന് അറിയാതെയല്ല, നമ്മൾ ഈ പ്ലാസ്റ്റിക് മാലിന്യത്തെ പേറുന്നത്.
മനുഷ്യ സൃഷ്ടിയായ ജീവനില്ലാത്ത ഈ അവശിഷ്ടം എവിടെയൊക്കെ, പോയി ദുരന്തമുണ്ടാക്കുന്നു???
♦പരിസ്ഥിതിക്ക്
♦വന്യ ജീവികൾക്ക്
♦കടൽ ജീവികൾക്ക്
♦മനുഷ്യന് തന്നെയും.
🏝 *ദ്വീപുകൾ ഇങ്ങനെയും*
*Great Pacific garbage patch* എന്നറിയപ്പെടുന്ന ഒരു പ്ലാസ്റ്റിക് മാലിന്യ ദ്വീപ് പസഫിക് സമുദ്രത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ഫ്രാൻസിനേക്കാൾ വലുപ്പമുള്ള സ്ഥലം.
കടലൊഴുക്കിലെ പ്ലാസ്റ്റിക്, തങ്ങളുടെ ഉദരങ്ങളിൽ കുരുങ്ങി,ജീവനവസാനിക്കുന്ന കടലാമകൾ ഏറെയാണ്. ഇവ ഭക്ഷിക്കുന്ന കടൽ ജീവികളെ ഭക്ഷിക്കുന്നതിലൂടെയും, ഉപ്പിലൂടെയും മൈക്രോ പ്ലാസ്റ്റിക് നമ്മളിലേക്ക് തിരിച്ചെത്തുത്തു. ബുമറാങ്ങ് പോലെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അതേ രൂപത്തിലല്ലെങ്കിലും നമ്മിലേക്ക് തിരിച്ചെത്തുന്നുണ്ട്.
*പ്ലാസ്റ്റിക് മനുഷ്യനിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അത് കത്തിക്കുമ്പോൾ മാത്രമാണോ?*
അല്ല⁉
പ്ലാസ്റ്റിക് ഘടകങ്ങളിലെ അപകടകാരികൾ പലതും മനുഷ്യരിൽ ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കുന്നവയാണ്.
*പൊതുവിൽ സ്ത്രീ ഹോർമോണുകളോട് വല്ലാത്ത സാമ്യം കാണിക്കുന്ന ഒരു ചുറ്റിക്കളിയും ഇവയ്ക്കുണ്ട്*
Bisphenol A -BPA എന്ന പ്ലാസ്റ്റിക് ഉൽപാദന പ്രക്രിയയിലെ ആദ്യഘട്ട ഘടകം ,ലൈംഗിക ഹോർമോണുകളുടെ സമസ്ഥിതി തെറ്റിച്ച് *പുരുഷ ബീജക്കുറവിന്* വരെ കാരണമാക്കുന്നവയാണ്. തൈറോയ്ഡ് ഹോർമോണുകളുടെ നിലയും തകരാറിലാക്കും ഈ BPA.
തൈറോയ്ഡ് രോഗങ്ങളും വന്ധ്യതയും ഭീതിജനകമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പ്ലാസ്റ്റിക് പ്രണയങ്ങളിൽ നിന്നുള്ള പിന്മാറ്റം ആലോചനാ വിഷയമാകേണ്ടതല്ലേ?. സ്ത്രീ ഹോർമോണായ ഈസ്ട്രജനെ (Xenostregen) അനുകരിക്കുന്ന സ്വഭാവമാണ് പ്ലാസ്റ്റിക് ഘടകങ്ങൾക്കുള്ളത്.
♦ചൂടാക്കിയാലേ പ്രശ്നമുള്ളൂ ❓ '
അല്ല, പ്ലാസ്റ്റിക്കിന് അങ്ങനെ നിർബന്ധ ബുദ്ധിയൊന്നുമില്ല.
ചൂടാക്കേണ്ടതില്ല തനിയേ സ്രവിച്ചോളാം എന്നാണ്.
പ്ലാസ്റ്റിക്കിലടങ്ങിയ മാരക രാസഘടകങ്ങൾ ചൂടാകാത്ത അവസ്ഥയിലും അതിന്റെ പ്രതലങ്ങളിലേക്ക് സ്രവിച്ചു കൊണ്ടിരിക്കും.
'താലേറ്റ്' എന്ന ഘടകം പ്ലാസ്റ്റിക്കിന് മൃദുത്വം നൽകുന്നുവെങ്കിലും ഉപയോഗിക്കുന്നവരോട് ഒരു മൃദു സമീപനവും പുലർത്തുന്നില്ല.
സ്ത്രീ ഹോർമോൺ അനുകരണകല കൈവശമുള്ള താലേറ്റ്, *പെൺകുട്ടികളിൽ നേരത്തെ ആർത്തവമുണ്ടാക്കുവാനും,* ആൺകുട്ടികൾക്ക് സ്ത്രൈണ സ്വഭാവമുണ്ടാക്കുവാനും കാരണമാകുന്നു.
അഗ്നി ശുദ്ധിയിൽ
അന്തരീക്ഷ ശുദ്ധിയില്ല
പ്ലാസ്റ്റിക് കത്തിച്ചാൽ, ചിലർ മാലിന്യമൊഴിഞ്ഞ ഒരാശ്വാസത്തിലാകും നിൽക്കുന്നത്. പക്ഷെ ഉണ്ടാകുന്ന *ഡയോക്സിൻ* ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തകരാറിലാക്കുമെന്ന് അറിയുമ്പോഴായിരിക്കും, ആ ആശ്വാസം വഴി മാറിപ്പോകുന്നത്. ചൂടുള്ള ഭക്ഷ്യവസ്തു തട്ടുമ്പോൾ പ്ലാസ്റ്റിക്കിൽ നിന്നും വരുന്ന സ്റ്റീരിനും അൽപ്പം സീരിയസാണ്.
പ്രശ്നം സ്ത്രീവിഷയം (സ്ത്രീ ഹോർമോൺ ) തന്നെ. മാത്രമല്ല അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, ഹോര്‍മോണ്‍ അസന്തുലനം, നാഡീവ്യൂഹത്തകരാറ്, കണ്ണുരോഗം, ത്വക് രോഗം വന്ധ്യത, ഗര്‍ഭസ്ഥശിശുവിന് വൈകല്യം, കുട്ടികളില്‍ വളര്‍ച്ചാപ്രശ്‌നങ്ങള്‍, അലര്‍ജി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
90% പ്ലാസ്റ്റിക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കാരാണ്.ഒരു തവണ ഉപയോഗം, രണ്ടാം തവണ ഉപയോഗിക്കും മുമ്പേ വലിച്ചെറിഞ്ഞ് തീർപ്പാക്കിയിരിക്കും.
ഇവ മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുകയും വായുവും വെള്ളവും മലിനമാവുകയും ചെയ്യും. മണ്ണിലും വെള്ളത്തിലും ലയിക്കുന്ന ഡയോക്‌സിനുകള്‍ വിളകളിലൂടെ നമ്മിലേക്കെത്തുന്നു.
♦ *നമ്മുടെ ഉണ്ണികൾക്കും വേണം പൂതനാമോക്ഷം*
യാത്ര പോകുമ്പോൾ കൈവശം വയ്ക്കുന്ന
പ്ലാസ്റ്റിക് കുപ്പിപ്പാല് പോലും ചിലപ്പോൾ പൂതനാവിഷ്ക്കാരം നടത്തിയേക്കാം. ദീർഘനേരം പാലും പ്ലാസ്റ്റിക്കുമായുള്ള സമ്പർക്കമൊഴിവാക്കാൻ, സ്റ്റീൽ കുപ്പിയിൽ പാല് കൊണ്ടുപോയി, കുഞ്ഞ് കുടിക്കുന്ന നേരം മാത്രം, പാൽ കുപ്പിയിലേക്ക് പകർന്ന് മാറ്റുന്നതാണ് ആരോഗ്യകരം.
♦ *ഡെങ്കിപ്പനിയോ? എന്റെ വീട്ടിലെ ചിരട്ട കമഴ്ത്തിയല്ലോ?*
പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചാൽ ജല മാർഗങ്ങളിൽ, അവ വഴി തടയലുകൾ നടത്തി കൊതുക് കൂത്താടി കോളനികളുണ്ടാക്കുന്നുവെന്ന് ഏത് കുഞ്ഞിനുമറിയാം,
പക്ഷെ, നമ്മളതേ ചെയ്യൂ എന്ന് മാത്രം.
♦ *നിപാ പഠിപ്പിച്ച പാഠം*
രോഗം വന്നാൽ മരുന്നുണ്ട്, ആശുപത്രിയുണ്ട്, കൊടുക്കാൻ കാശുണ്ട് എന്ന അഹങ്കാരം കൊണ്ടു തന്നെയാണീ നിലപാട്.
ചരിത്രം വഴിമാറും, ചില വൈറസുകൾ വരുമ്പോൾ എന്ന അനുഭവ പാഠത്തിൽ ,രോഗ പ്രതിരോധശേഷി, കാശ് കൊടുത്താൽ കിട്ടില്ലെന്ന് കൂടി ചേർക്കണം.
♦ *വേനൽ തുടങ്ങും മുൻപേ വറ്റുന്ന കിണറുകൾ*
മണ്ണിനടിയിലേക്കുള്ള സൂക്ഷ്മ ഭൂഗർഭ ജലവഴികളെയും പ്ലാസ്റ്റിക് മാലിന്യം അടച്ച് ഊഷരമാക്കുന്നുണ്ട്.
♦ *കളയാതിനി വയ്യ കളയാനും വയ്യ*
പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആവശ്യകത വച്ചു നോക്കിയാൽ വളരെ വലിയ ഒരു കണ്ടു പിടിത്തമാണ്. വാട്ടർ പ്രൂഫ് എന്നതും,പൊട്ടുന്നില്ല എന്നതും വിലക്കുറവും പ്ലാസ്റ്റിക്കിനെ ജനപ്രിയമാക്കി.
മൺപാത്രങ്ങളും, ഗ്ലാസ് പാത്രങ്ങളും,കുപ്പികളുമൊക്കെ അപ്രത്യക്ഷമായി.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും എങ്ങും നിൻ മുഖം മാത്രം.
ചൂടിൽ ഉരുകുന്നു എന്നത് കൊണ്ട് മാത്രമാണ് മറ്റ് സ്ഥലങ്ങൾ കൈയ്യടക്കാനാകാതെ പ്ലാസ്റ്റിക് മാറി നില്ക്കുന്നത്.
ഒരു കുട്ടിക്കാല ഓർമ്മയുണ്ട്. തുണി സഞ്ചിയുമായി കടയിലേക്ക്
മുളക്,മല്ലി ,ഒക്കെ Newspaper ൽ പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടിത്തരും. ചണ നൂൽക്കെട്ട് കറങ്ങി നൂൽ വരുന്നതും അത് കലാപരമായി കടക്കാരൻ കെട്ടുന്നതും അവസാനം ചുരട്ടി നൂൽ പൊട്ടിക്കുന്നതുമൊക്കെ കുട്ടിക്കാല കൗതുക കാഴ്ചകൾ .
ഇന്ന് സൂപ്പർമാർക്കറ്റിൽ പോയാൽ ഒരു ലോഡ് കവറുമായാകും നാമെത്തുക.ഉപ്പു മുതൽ കർപ്പൂരം വരെ പ്ലാസ്റ്റിക് പാക്കറ്റിൽ കിട്ടും.
പലതിന്റെയും കൂടെ പ്ലാസ്റ്റിക് സമ്മാനങ്ങൾ ഫ്രീ.പച്ചക്കറികൾ മുറിച്ച് നേർത്ത കവർ കൊണ്ട് പൊതിഞ്ഞ് വച്ചിട്ടുണ്ടാകും, ഓരോ ഐറ്റം നിറയ്ക്കാൻ പ്ലാസ്റ്റിക് കവറിന്റെ roll സമീപം ഉണ്ടാകും. ഒരു ശരാശരി മലയാളിയുടെ വീട്ടിൽ ഒരു മാസം ഒരു കിലോയോളം plastic കവർ വിവിധ രീതിയിൽ എത്തുന്നുണ്ട്. പാൽ കവർ രണ്ടു വീതം 60 എണ്ണം അതു തന്നെയായി.
മീൻ വാങ്ങി പൊതിഞ്ഞ് ഇട്ട് വരുന്ന കവർ, ചിക്കൻ 3 കവറിലാക്കിയാണ് തരിക.സഞ്ചിയിൽ വാങ്ങിയ 5 കിലോ ഗോതമ്പ് ,അരിയൊക്കെ അരിപ്പൊടി ,ഗോതമ്പ് പൊടി എന്നിങ്ങനെ 1Kg യുടെ 5 കവറായി. അതിപ്പോൾ 10 ചപ്പാത്തി വീതമുള്ള 10 കവറായി, തൈര് ,ചീസ് ,Butter എല്ലാം പ്ലാസ്റ്റിക് കവറിൽ.ഗുണമേന്മയുള്ള അഗ്നമാർക്ക് നെയ്യും പ്ലാസ്റ്റിക് കുപ്പിയിൽ തന്നെ.
കേരളം കണി കണ്ടുണരുന്ന നന്മയും പ്ലാസ്റ്റിക് കവറിൽ തന്നെ.
ഇങ്ങനെ ഇങ്ങനെ പ്ലാസ്റ്റിക് കൂമ്പാരമാവുകയാണ് ഓരോ വീടും.
♦ *പകരം വയ്ക്കാനാളില്ലാതെ*
തനിയെ അഴുകുന്നതും, വെള്ളം കയറാത്തതും, ബലമുള്ളതും, വില കുറവുള്ളതുമായ ഒരു പകരക്കാരൻ വരുന്നതുവരെ പ്ലാസ്റ്റിക് ഒഴിയാബാധയായി നമുക്കൊപ്പം ഉണ്ടാകും.
വിവാഹം കഴിഞ്ഞാൽ
ഇയാൾ ഇല്ലാതെ എങ്ങനെ ജീവിക്കും?പകരം വേറാരും ആയാൽ ശരിയാകില്ല എന്ന തോന്നൽ പോലെ പ്ലാസ്റ്റിക് നമ്മളുമായി ആത്മബന്ധം സ്ഥാപിച്ചിരിക്കുകയാണ്.
♦ *പറയാതിനി വയ്യ*🍾
എന്നാൽ ഒരു കാര്യം പറയാതെ വയ്യ. കേരളത്തിൽ ഏറ്റവും അധികം ചെലവുള്ള Beer ഗ്ലാസ് ബോട്ടിലിലാണ് കിട്ടുന്നത്.ആഹാരവും ഔഷധങ്ങളും പ്ലാസ്റ്റിക് കുപ്പികളിലും. എങ്കിലും Branded സാധനങ്ങൾ ഗ്ലാസ് പാത്രങ്ങളിൽ കിട്ടുന്നതിനാൽ ഏവർക്കും ആ option ചിന്തിക്കാവുന്നതാണ്.
eg. Nescafe/ വിവിധ അച്ചാറുകൾ
*Beat Plastic Pollution*♻
ഈ പരിസ്ഥിതി ദിനത്തിൽ *എന്റെ വീട്ടിൽ ഞാൻ പരമാവധി പ്ലാസ്റ്റിക് കുറയ്ക്കും* എന്ന പ്രതിജ്ഞ എടുക്കാം .
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നമുക്ക് ശീലിക്കാം
അതിനുള്ള മാർഗ്ഗങ്ങൾ നോക്കാം
❣ *കുപ്പിവെള്ളം വാങ്ങുന്നത് നിർത്തുക*
20' ബില്യൺ വെള്ളകുപ്പിയാണ് ഒരു വർഷത്തെ അവശിഷ്ടം. സാധ്യമായിടത്ത് വെള്ളം വീട്ടിൽ നിന്ന് സ്റ്റീൽ കുപ്പികളിൽ കൊണ്ടു പോകുക.
❣ *പ്ലാസ്റ്റിക് ക്യാരി ബാഗുകൾനിരസിക്കുക*.
തോളിൽ കിടക്കുന്ന ബാഗിൽ വയ്ക്കാവുന്ന സാധനം വാങ്ങുമ്പോൾ കവറിലിട്ടു തന്നാൽ വേണ്ട എന്ന് പറയുക.
❣ *വിഷം ഫ്രീയായി കിട്ടിയാലും ക്യൂ നിന്ന് വാങ്ങും മലയാളി*
അങ്ങനെ ഒരു ചൊല്ല് അവസാനിപ്പിക്കണ്ടേ? സാക്ഷരരായ പ്രബുദ്ധരായ മലയാളികൾ ഇന്ന് മുതൽ
ഫ്രീയായി തരുന്ന പ്ലാസ്റ്റിക് സാധനങ്ങൾ വേണ്ട എന്ന് തന്നെ പറയുന്നു. അത് കിട്ടിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല.
❣ *നല്ലത് തെരഞ്ഞെടുക്കൽ*
പ്ലാസ്റ്റിക് ടിന്നിലും, പേപ്പർ കവറിലും ഒരേസാധനം ലഭിക്കുമെങ്കിൽ പേപ്പർ കവറിലേത് സ്വീകരിക്കുക. eg പാൽപ്പൊടി, ഹോർലിക്സ് മുതലായവ.
വീട്ടിൽ സ്റ്റീൽ ഉപകരണങ്ങളും പാത്രങ്ങളും ,മൺപാത്രങ്ങളും കഴിയുന്നത്ര ഉപയോഗിക്കുക. വിവിധ വലിപ്പത്തിലുള്ള ചീനഭരണികൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവയെ സ്റ്റോറേജ് പാത്രങ്ങളാക്കുക ( അത് വാങ്ങിയ ശേഷം 'കാശ് ബാക്കിയുണ്ടേൽ മാത്രം, പുതിയ വീട്ടിലെ മുറ്റത്ത് അലങ്കാര പുല്ല് വച്ചാൽ പോരേ??)
♻റീസൈക്കിൾ ചെയ്യാൻ കഴിയുന്ന പ്ലാസ്റ്റിക് വാങ്ങുക ,അത് റീ സൈക്കിൾ ചെയ്യുന്നതിന് നല്കുക.
♻ *അനാരോഗ്യം വിളമ്പും ഭക്ഷണം*
ഏറ്റവും അധികം പ്ലാസ്റ്റിക് ഉപയോഗം ഹോട്ടലുകാർ ആണ് നടത്തുന്നത്. ഭക്ഷണം പാക്ക് ചെയ്യാൻ സ്റ്റീൽ പാത്രം ഉപയോഗിക്കുക, അതിന്റെ കാശ് വാങ്ങുക.
പായസം വാങ്ങുമ്പോൾ പാർസലുകാർക്ക് സ്റ്റീൽ തൂക്കുപാത്രത്തിൽ കൊടുത്ത്, പാത്രം തിരികെ കൊണ്ടുവരുമ്പോൾ പൈസ തിരിച്ചു കൊടുക്കുന്ന പരിസ്ഥിതി സൗഹൃദ ഷോപ്പുകൾ ഇപ്പോൾ തന്നെയുണ്ട്.
❣ *പാചകം ചെയ്യൂ; പാർസൽ കുറയ്ക്കൂ*
അതിനും മുമ്പേ പറയാനുള്ളത് വീട്ടിൽ തന്നെ പരമാവധി പാചകം ചെയ്യാനാണ് ,അപ്പോൾ,ആഹാരം പാർസലായി വരുന്നത് കുറയുമല്ലോ! കേരളത്തിൽ
മോഡുലാർ കിച്ചന്റെ വർദ്ധനവിന് ആനുപാതികമായി ഹോട്ടലുകളും വർദ്ധിച്ചു എന്നാണ് കാണുന്നത്.
ലോഹപ്പാത്രങ്ങളും,മൺപാത്രങ്ങളും,തുണി സഞ്ചിയുമൊക്കെ തിരികെ വരട്ടെ ...
❇അധികാരികൾ ശ്രദ്ധിക്കുക.
1. ഔഷധങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ നിരോധിക്കുക.
രോഗത്തിന് ചികിത്സയായി നല്കുന്ന ഔഷധങ്ങൾ രോഗകാരിയായ സംവിധാനത്തിൽ വരുന്നത് വിരോധാഭാസം തന്നെ.
🍾 ബിയർ ഗ്ലാസ്സ് കുപ്പികളിലെത്തുമ്പോൾ, അരിഷ്ടാസവങ്ങൾ പ്ലാസ്റ്റിക് കുപ്പികളിലെത്തുന്നത് ചിന്തനീയം തന്നെ.
*ഇപ്പോഴും അരിഷ്ടാസവങ്ങൾ ഗ്ലാസ്കുപ്പികളിൽ നല്കുന്ന നാഗാർജുന ഔഷധശാല തീർത്തും അഭിനന്ദനമർഹിക്കുന്നു*
2. ഹോട്ടലിൽ ചൂടു ഭക്ഷണം പ്ലാസ്റ്റിക് കവറിൽ നല്കുന്നത് പൂർണ്ണമായും നിർത്തലാക്കുക.
അലുമിനിയം ഫോയിൽ ഉപയോഗിക്കാനുള്ള നിർദ്ദേശം കാരണം അലുമിനിയം കോട്ടിംഗ് ഉള്ള ഗുണനിലവാരമില്ലാത്ത ചില പേപ്പറുകൾ ഇറങ്ങിയിട്ടുണ്ട്. അവയും നന്നല്ല.
3. സാധനങ്ങൾക്കൊപ്പം പ്ലാസ്റ്റിക് കുപ്പികൾ, കളിക്കോപ്പുകൾ ഇവ ഫ്രീയായി നല്കുന്നത് നിയമം മൂലം നിരോധിക്കുക.
സൗജന്യ മാലിന്യങ്ങൾ വേണ്ട.
4. ഒരു ചോക്ലേറ്റിൽ ഒരു കളിപ്പാട്ടം നല്കുന്ന കുട്ടി സന്തോഷങ്ങൾ നിരോധിക്കുക.
5. പ്ലാസ്റ്റിക്കിന് പകരം ലോഹങ്ങൾ / തടി / തുണി / കളിമണ്ണ് ഇവ കൊണ്ട് നിർമ്മിക്കാവുന്ന കഴിവതും അത്കൊണ്ട് നിർമ്മിക്കുക. അതിന് പ്രത്യേക നികുതിയിളവും നല്കുക.
6.പ്ലാസ്റ്റിക് പഴയ സാധനങ്ങൾ ശേഖരിക്കാനും Recycle ചെയ്യാനുമുള്ള സൗകര്യമുണ്ടാക്കുക.
7.Extended producer responsibility എന്ന ഒരു പ്രധാനവശം ഉള്ള Waste managementrules 2016 പ്രകാരം,
Productsഉണ്ടാക്കുന്ന കമ്പനികൾ ഈ Waste disposal നും ഉത്തരവാദികളാണ്.
അത് പാലിക്കപ്പെടണം.
മാഗി / ലെയ്സ് / പോലുള്ള സാധനങ്ങൾ എത്ര മാലിന്യമാണ് ഇന്ത്യ മുഴുവൻ നിക്ഷേപിക്കുന്നത്.
8.കേന്ദ്രഗവൺമെന്റിന്റെ താനേ നശിക്കുന്ന പരിസ്ഥിതി സൗഹാർദപരമായ സാനിറ്ററി പാഡുകൾ എല്ലായിടത്തും നിർബന്ധമാക്കുക.
9. മാസികകൾ നനയാതിരിക്കുവാൻ പ്ലാസ്റ്റിക് കവറിട്ട് വരുന്നത് നിരോധിക്കുക.
10. തപാൽ വഴി പോകുന്ന പുസ്തകങ്ങൾക്ക് പേപ്പർ റാപ്പർ മാത്രം അനുവദിക്കുക.
11. പാത്രങ്ങൾ / TV / ഫ്രിഡ്ജ് / മുതലാവയ പ്ലാസ്റ്റിക് കവറിൽ ആക്കി പുറമെ കാർഡ് ബോർഡ് ഇട്ടാണ് വരവ്. ഈ പ്ലാസ്റ്റിക് കവറിങ്ങ് അനാവശ്യമാണ്.
12.ആർഭാടത്തിന്റെ കൂടുതലായി വിവാഹങ്ങൾ പോലെ ആഘോഷങ്ങളിൽ കുപ്പിവെള്ളം പതിവാക്കിയിട്ടുണ്ട്.
ഇവയെല്ലാം, നിരോധിക്കുക .
സ്റ്റീൽ പാത്രങ്ങളും, ആർഭാടം അധികം വേണ്ടവർ മൺപാത്രങ്ങളും ഉപയോഗിക്കട്ടെ.
ചെറിയ Steel bottle ൽ കുപ്പിവെള്ളം നല്കാം.
( ചെലവ് കൂട്ടാനും ,Status വർദ്ധിപ്പിക്കാനും ഒരു കാരണമായി )
13. ബ്രഡ് ,ചപ്പാത്തി ,പപ്പടം തുടങ്ങിയവ പ്ലാസ്റ്റിക് കവറിൽ നല്കുന്നത് നിരോധിക്കുക.
♦ *എല്ലാം ആ ജീവൻ അനന്ത് പദ്ധതികളോ ഒറ്റത്തവണകളോ അല്ല* !
പ്ലാസ്റ്റിക് പാത്രങ്ങൾ വാങ്ങുമ്പോൾ, അടിയിലുള്ള ത്രികോണത്തിൽ എഴുതിയ നമ്പറുകൾ ശ്രദ്ധിക്കുക.
1 എന്നത് .. ഒറ്റത്തവണ തീർപ്പാക്കാനുള്ളതാണ്. കൽപ്പാന്തകാലത്തോളം ഒന്നാം നമ്പർ പാത്രം / കുപ്പി ഉപയോഗിക്കരുത്.
2,4,5 എന്നിവയുള്ളത് ഭക്ഷണം വെള്ളം എന്നിവക്ക് ഉപയോഗിക്കാം.
3,6,7 .എന്നിവയോ
അതോ നമ്പറില്ലാത്തവയോ ആയവ ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുകയേ പാടില്ല.
പ്രകൃതി സൗഹൃദത്തോടെ ജീവിക്കാം
മറ്റു ജീവികളെ ഉപദ്രവിക്കാതെ..
പകർച്ചവ്യാധികൾ പെരുകി നമ്മെത്തന്നെ നശിപ്പിക്കാതെ ...
Sijin. M & Jacquilin. S.L
with Team Info Doctors Ayurveda.
@ Info drs Ayurveda FB Page.

Comments
Post a Comment