മത്ത നില .. Dr .Shahid ഇലയും കറിയും
*ഇലയും കറിയും*
*National Ayurveda Day*
*7. മത്തനില*
കണ്ണൂർ കരിവെള്ളൂരിൽ മണക്കാടൻ ഗുരുക്കൾ
എന്നൊരു സർവ്വ കലാ വല്ലഭൻ ഉണ്ടായിരുന്നു. ചികിത്സ, ജ്യോതിഷം, മന്ത്രവാദം, താന്ത്രികം, കൺകെട്ട് വിദ്യ, നൃത്തം, വാദ്യം, തർക്കം മുതലായ പലതിലും പ്രതിഭ തെളിയിച്ച ബഹു മുഖ വ്യക്തിത്വം.
ജാതീയ വിവേചനങ്ങളുടെ വലക്കണ്ണികളിൽ സാമൂഹിക ക്രമങ്ങൾ കുരുങ്ങി കിടന്ന കാലം.
താഴ്ന്ന ജാതിക്കാരനായ മണക്കാടൻ പേരും പെരുമയും ആർജ്ജിച്ചു നിൽക്കുന്നത് കണ്ട കോലത്തിരി മഹാരാജാവ് അദ്ദേഹത്തിന് ഒരു വിരുന്ന് നല്കാനായി ക്ഷണിച്ചു. വിരുന്നിനെത്തിയ മണക്കാടനെ
സർവ്വ കലകളിലും, തർക്കത്തിലും, ആയോധനത്തിലുമൊക്കെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ അസാധാരണ പാടവം സർവരെയും വിസ്മയിപ്പിച്ചു.
ജാതീയമായി മണക്കാടനുള്ള കുറവ് എടുത്തു കാട്ടി അദ്ദേഹത്തെ ഇകഴ്ത്താൻ കോലത്തിരി ശട്ടം കെട്ടി.
ഉയർന്ന ജാതിക്കാർ ഭക്ഷണ ശേഷം സ്വയം ഇല എടുത്തു കളയേണ്ടതില്ല. എന്നാൽ താഴ്ന്ന കുലജാതനായ മണക്കാടന് നാട്ടു നടപ്പ് അനുസരിച്ച് ഇല എടുത്തു കളഞ്ഞേ മതിയാവൂ. കൂടെ ഇരിക്കുന്ന മേൽ ജാതിക്കാർ ഇല എടുക്കാതെ എഴുന്നേൽക്കുമ്പോൾ മണക്കാടന് ഇല എടുക്കേണ്ടി വരുന്നത് മാനക്കേടുണ്ടാക്കും. അങ്ങിനെ സ്വയം മണക്കാടന് അവമതി ഉണ്ടാക്കാമെന്ന് കോലത്തിരി കണക്കു കൂട്ടി.
സദ്യക്ക് ഇല ഇട്ടപ്പോൾ മണക്കാടൻ തനിക്കിട്ട ഇലയ്ക്ക് മുകളിൽ കയ്യിൽ കരുതിയ ഒരു മത്തൻ ഇല വിരിച്ചു.
നല്ല ചൂടുള്ള ചോറും, വിഭവങ്ങളും വിളമ്പിയതിനാൽ ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മത്തൻ ഇല നന്നായി വെന്തു വന്നു. ഭക്ഷണ ശേഷം മണക്കാടൻ എന്തു ചെയ്യുമെന്നു നോക്കിയിരുന്നു കോലത്തിരിയും കൂട്ടരും.
മണക്കാടൻ ഭക്ഷണ ശേഷം നന്നായി വെന്ത മത്തൻ ഇല ചുരുട്ടി ചവച്ചു കഴിച്ചു.
ഭക്ഷണം കഴിച്ചഇല കഴിച്ചു കഴിഞ്ഞതിനാൽ മണക്കാടന് ഇല എടുക്കേണ്ടതില്ലല്ലോ. രാജാവും, പരിവാരങ്ങളും നാണം കെട്ടു.
കൂടാതെ മണക്കാടൻ ഒന്ന് കൂടെ പറഞ്ഞു. വിളമ്പിയ ഇഞ്ചിക്കറി നന്നാവാത്തതിനാൽ ദഹനക്കേട് എല്ലാവർക്കും വരാൻ സാദ്ധ്യത ഉണ്ട്. പക്ഷെ മത്തൻ ഇല കഴിച്ചതിനാൽ എനിക്ക് പ്രശ്നം ഉണ്ടാകില്ല. കോലത്തിരിയും, സിൽബന്ദികളും ഒന്ന് കൂടി ഇളിഭ്യരായി .
മത്തൻ ഇലയുടെ ദഹന വ്യവസ്ഥയിലുള്ള പങ്കാണ് ഈ കഥ സൂചിപ്പിക്കുന്നത്.
മത്തന്റെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.
മത്തൻ കഴിക്കാത്തവർ ഉണ്ടാവില്ല .എന്നാൽ മത്തനിലയും പൂവും കറിയായി ഉപയോഗിച്ചവർ പുതുതലമുറയിൽ അധികം കാണുകയുമില്ല.
മത്തനില പരമ്പരാഗതമായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വിറ്റാമിന്റെയും മിനറലിന്റേയും ഏറ്റവും നല്ല ഉറവിടമാണ്.
ഏറ്റവും കൂടുതൽ ഉള്ളത് വൈറ്റമിൻ എയാണ്.
അത് കൊണ്ട് തന്നെ നേത്രരോഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഭക്ഷണമാണ് മത്തനില.
വൈറ്റമിൻ സിയും സാമാന്യം നല്ല അളവിൽ ഉണ്ട്.
മിനറലുകളുടെ കൂട്ടത്തിൽ കാൽസ്യമാണ് കൂടുതലുള്ളത്
അത് കൊണ്ട് ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഏറ്റവും നല്ലതാണ്.
മഗ്നീഷ്യവും ആവശ്യത്തിനുള്ള ഇലയാണ് മത്തനില.
ഇരുമ്പിന്റെ അംശം മത്തനിലയിൽ ധാരാളമുണ്ട്.
എണ്ണയധികം വരാത്ത വിധം
വാഴയിലയിൽ പൊതിഞ്ഞ് മീൻ പൊരിക്കുന്നത് നമുക്കൊക്കെയറിയാം. വാഴയിലക്ക് പകരം മത്തനില ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്. ഇലയടക്കം കഴിക്കുകയുമാവാം
മത്തൻ കായ്ച്ചില്ലേലും വേണ്ട
ഇല കൊണ്ട് തോരൻ വെയ്ക്കാമെന്ന്
ആശ്വസിക്കുന്ന വീട്ടമ്മമാരുണ്ട്.
മത്തൻ പൂവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പൂവാണെങ്കിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. ആൺ പൂവിൽ മത്തങ്ങയുണ്ടാകുകയില്ല. ആൺ പൂവ് പറിച്ച് തോരനുണ്ടാക്കി കഴിക്കാവുന്നതാണ്. പൂവ് രാവിലെ പറിച്ചെടുക്കുന്നതാണ് നല്ലത്.
മത്തനില നീര് കഴിക്കുന്നത് തൊലി വരൾച്ച ഇല്ലാതാക്കും .
പുരുഷൻമാരിൽ ബീജോല്പത്തിക്ക് സഹായകരമാകും.
മുലക്കണ്ണ് വിണ്ടുകീറുന്നതിന് മത്തൻ്റെ ഞെട്ട് വെണ്ണയും ചേർത്തരച്ചിടുക..
മത്തൻ കുരു പൊടിച്ച് പല്ല് തേക്കുന്നത് പല്ലിലെ പുകയിലക്കറയകറ്റും.
പൊതുവെ വൃക്കരോഗികൾ ഇലക്കറികൾ ഉപയോഗിക്കുമ്പോൾ വൈദ്യ നിർദേശം തേടേണ്ടതാണ്.
*മത്തൻ പൂവ് തോരൻ*
പൂവ് ഉടഞ്ഞുപോകാതെ നന്നായി കഴുകി ചെറുതായരിഞ്ഞ്, തേങ്ങ പച്ചമുളക് ചുവന്നുള്ളി മഞ്ഞൾപ്പൊടി ഉപ്പ് ഇവ ഒരുമിച്ച് ചതച്ചെടുത്തതിൽ ചേർത്തിളക്കുക. ചീനച്ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി കടുക്, ചുവന്നമുളക്, കറിവേപ്പില ഇവ താളിച്ച് മത്തപ്പൂ ചേർത്ത് ഇളക്കി
അടച്ചുവച്ച് വേവിക്കുക. അടപ്പുതുറന്ന് ഇളക്കി തോർത്തിയെടുത്ത് ചൂടോടെ വിളമ്പുക.
*മത്തൻ ഇല സൂപ്പ്*
----------------------
അരിഞ്ഞ മത്തൻ ഇല ഒരു കപ്പ്, തക്കാളി അര കപ്പ്, ചെറിയ ഉള്ളി 4-5
ഉപ്പിട്ട് വെള്ളം ചേർത്തു വേവിച്ച് പകുതിയാക്കുക.
ശേഷം പൊടിച്ച നിലക്കടലയോ, കോൺഫ്‌ളോരോ ചേർത്ത്, വെളിച്ചെണ്ണ പാകത്തിന് ചേർത്ത് കുറുക്കിയെടുത്താൽ ഉഗ്രൻ സൂപ്പ് റെഡി. കുരുമുളക് പൊടി വേണെങ്കിൽ വിതറാം.
*മത്തനില വാഴക്കൂമ്പ്തോരൻ*
വാഴക്കൂമ്പരിഞ്ഞതും മത്തനില അരിഞ്ഞതും ചേർത്ത് സാധാരണ തോരൻ ഉണ്ടാക്കുന്നതു പോലെ ഉണ്ടാക്കാം. വളരെ രുചി പ്രദമായ ഈ വിഭവം ഉഴുന്ന് പരിപ്പ് ചേർത്ത് താളിച്ചാൽ രുചിയേറും.
*മത്തനിലപ്പീര*
മത്തനില അരിഞ്ഞത് 1 cup
ചെറിയ ഉള്ളി / സവാള .. 1/2 cup
തേങ്ങ ചിരകിയത് .. 1 Cup
പച്ചമുളക് .. 4 എണ്ണം ..
പാനിൽ എണ്ണ ഒഴിച്ച് കടുക് ,ഉണക്കമുളക് ,കറിവേപ്പില ഇവയിട്ട് താളിച്ച് അതിലേക്ക് ഉളളി പച്ചമുളക് ഇവയിട്ടു വഴറ്റുക .ചുവന്ന നിറമായാൽ ഇലചേർത്ത് വഴറ്റുക ,നന്നായി വഴറ്റിയതിന് ശേഷം തേങ്ങ ചിരകിയതും ഉപ്പും ചേർത്ത് 2 മിനിട്ട് അടച്ച് വച്ച് വേവിക്കുക. ശേഷം കുറച്ച് പച്ചവെളിച്ചെണ്ണയും ,കറിവേപ്പിലയും ചേർത്തെടുക്കുക .👌
ആയുർവേദം ഒരു ജീവിതരീതി കൂടിയാണെന്ന് പലപ്പോഴും നമ്മൾ വെറും വാക്ക് പറയാറുണ്ട്.
എന്നാൽ കൂടുതൽ പഠിക്കുമ്പോൾ നമ്മുടെ ഭക്ഷണത്തിലും, ശീലങ്ങളിലും ഔഷധങ്ങൾ നിറച്ചു വച്ച് നമുക്ക് ആരോഗ്യവും രോഗപ്രതിരോധവും നൽകുന്ന രീതിയിൽ ആയുർവേദത്തെ പൂർവികർ പ്രായോഗിക വൽകരിച്ചിരുന്നു എന്ന് നമുക്ക് കാണാനാവും.
ഇലക്കറികൾക്ക് അവിടെ പ്രധാനപെട്ട സ്ഥാനവുമുണ്ട്.
Dr.Shahid
( Shibu Shahid)
@ Info Drs Ayurveda
https://m.facebook.com/story.php?story_fbid=292942237860131&id=209742992846723
പരമ്പര
Info Drs Ayurveda FBPage @*National Ayurveda Day*

Comments
Post a Comment