എള്ളെണ്ണ / നല്ലെണ്ണ ... ഭക്ഷ്യ എണ്ണയുടെ ഗുണങ്ങൾ
*എണ്ണാമിനി ഭക്ഷ്യ എണ്ണയുടെ നന്മകൾ*
ഭക്ഷ്യ എണ്ണ ...പരമ്പര
Info Drs Ayurveda FBPage
*നല്ലെണ്ണ/എള്ളെണ്ണ*
എള്ളെണ്ണ മണവും കാർകൂന്തൽ കെട്ടുമൊക്കെ
മലയാള ചലച്ചിത്ര ഗാനരംഗത്തെ
സൂപ്പർസ്റ്റാറുകളാണ്
"സ്വന്തം
വെളിച്ചെണ്ണയെയല്ല
എള്ളെണ്ണയെയാണ്
കേരളീയർ
നല്ല എണ്ണയെന്ന് വിളിച്ചത് "❗
തൈലമെന്ന് കേൾക്കാത്ത മലയാളിയുണ്ടാകില്ല
തൈലം എന്നപേരിന് തില ( എള്ളു്) ത്തിൽ നിന്നും ഉണ്ടാകുന്നത് എന്നർത്ഥം.
എള്ളോളം എന്നും പറഞ്ഞ് ഏറ്റവും ചെറുതിന്റെ
ഒരു അളവ് സൂചകം പോലുമായി .
എള്ളിൻ വലിപ്പം:
( എള്ളോളമില്ല ,പൊളി വചനം)
*എന്നു വന്നു എള്ളെണ്ണ*❓
ഭാരതീയർ ആദ്യമായി ഉപയോഗിച്ച എണ്ണ എള്ളെണ്ണയാണത്രെ.
അത്രയും സീനിയോരിറ്റിയുണ്ട്.
സിന്ധു നദീതട സംസ്കാര കാലം തൊട്ട് എള്ളെണ്ണ
പാചകം, ആരാധന, ചികിത്സ എന്നിവക്കായി ഉപയോഗിക്കുന്നുണ്ട്.
ഒരു കാലത്ത് പാചകത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്ന എള്ളെണ്ണ മറ്റു ഭക്ഷ്യ എണ്ണകളുടെ കുത്തൊഴുക്കിൽ അച്ചാറിടാനും ,ഔഷധമുണ്ടാക്കാനും ,ദോശ ച്ചട്ടിയിലും ,വിളക്കു കത്തിക്കാനും മാത്രമായി ചുരുങ്ങി ...
ഗൃഹാതുരത്വമുണർത്തുന്ന എള്ളെണ്ണ മണമൊന്നും പുതുതലമുറയുടെ ഓർമ്മകളിലുമില്ല ....
എല്ലിനും പല്ലിനും തലമുടിക്കും അഴകും ആരോഗ്യവും പ്രദാനം ചെയ്യുന്നതാണീ എള്ളെണ്ണയെന്ന് നമ്മുടെ ബോധ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കാൻ ടി.വിയിൽ പരസ്യവുമില്ലാതെ പോയി.
പ്രകൃത്യാ തന്നെ Preservatives നല്ലെണ്ണയിൽ അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് അച്ചാറുകൾ ഉണ്ടാക്കാൻ നല്ലെണ്ണ പ്രിയമാകുന്നത് ..
ജപ്പാൻകാർ ഭക്ഷണാവശ്യത്തിന് കൂടുതൽ ആശ്രയിക്കുന്നത് എള്ളെണ്ണയെയാണ് ..
ഭക്ഷ്യവസ്തുകൾ പൊരിച്ചെടുക്കുന്നതിന് നല്ലെണ്ണ നല്ലതാണ് കാരണം നല്ലെണ്ണയുടെ SmoKe Point ഉയർന്നതാണ്.
ആഫ്രിക്കയാണ്എള്ളിന്‍റെ ജന്മഭൂമി .
ചൈനകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പാലക്കാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി.
നെൽകൊയ്ത്തൊഴിഞ്ഞ വയലുകളിൽ എള്ള് വിതച്ച് കൃഷി ചെയ്തു വരുന്നു.
മണൽ കൂട്ടിച്ചേർത്ത് എള്ള് വിത്തെറിഞ്ഞാലാണ് കൃത്യമായ അകലത്തിൽ മുളച്ചു വരുക.
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റെയുള്ള് വെളുപ്പാണ്
എന്നൊക്കെയാണെങ്കിലും
4 തരമുണ്ട് എള്ള്.❗
കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പുളളത്.
കൂടാതെ കാരെള്ള്, ചെറിയ എള്ള് എന്ന വേറെ രണ്ടിനം കൂടിയുണ്ട്.
*കഴിക്കാംഎള്ളെണ്ണ*❗
വേവിക്കാത്ത കോഴിമുട്ടയിൽ എള്ളെണ്ണ ചേർത്ത് കഴിക്കുന്ന നാടൻ
പ്രയോഗങ്ങളുമുണ്ട്. പച്ചമുട്ടയും/ 50 ml നല്ലെണ്ണയും ചേർത്ത് ആദ്യമായി ഋതുമതിയാകുന്ന സമയത്ത് 7 ദിവസം നല്കാറുള്ള രീതികളുണ്ട്.
ഇതേ സമയത്ത് എളളും ശർക്കരയും ചേർത്തും കൊടുക്കാറുണ്ട്.
ആർത്തവ ഗർഭാശയ സംബന്ധിയായ ബുദ്ധിമുട്ടുകളിൽ എള്ളെണ്ണ ഉള്ളിൽ കഴിക്കുന്നത് വളരെ നല്ലതാണ് (ആയുർവേദ ഡോക്ടറുടെ dose നിർണയ ശേഷം മാത്രം)
എള്ളെണ്ണ മാത്രമായി സ്നേഹപാനം (അകത്തേക്ക് തനിയെ കഴിക്കുന്നത് )
PCOS -Poly cystic ovarian Syndrome ൽ ഗുണകരമാണ്.
മുൻ തലമുറയിൽ ആദ്യമായി ഋതുമതിയായാൽ 7 ദിവസം മഞ്ഞൾപൊടി നല്ലെണ്ണയിൽ കുഴച്ചു,ചോറിനൊപ്പം കഴിപ്പിച്ചിരുന്നു.
പ്രസവംകഴിഞ്ഞാലും, എള്ളെണ്ണ കുടിപ്പിക്കുമായിരുന്നു.
സ്ത്രീകള്‍ എള്ളു് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവസമയത്തെ വേദനകുറക്കാനും, കൃത്യമായി ആർത്തവം ഉണ്ടാകുവാനും സഹായിക്കുന്നു.
നല്ലെണ്ണ ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്നു പലർക്കും .
എന്നും ദേഹത്ത്തേയ്ക്കുന്ന തൈലങ്ങളിൽ എള്ളെണ്ണയാണ് പ്രമുഖൻ.
ഒൗഷധാവശ്യങ്ങള്‍ക്കും സോപ്പ്, പെയിന്‍റ് തുടങ്ങിയവയുണ്ടാക്കാനും എള്ളെണ്ണ ഉപയോഗിക്കുന്നു.എള്ളുമണിയില്‍ 50% തൈലമുണ്ട്.
അനാരോഗ്യകരമായ സ്നാക്ക്സുകൾക്ക് പകരം കുട്ടികൾക്ക്
കൊടുക്കാവുന്ന പലഹാരമാണ് എള്ളുണ്ട.
പ്രമേഹമുളളവര്‍ക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് എള്ളെണ്ണ.
രാവിലെ എള്ള് ചവച്ചുതിന്ന് മീതെ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മരണം വരെ പല്ലുകള്‍ ബലവത്തായി നില്ക്കും...
കൂടാതെ അസ്ഥികള്‍ക്ക് ബലം നൽകുന്നു....
ഗന്ധതൈലമെന്ന് പ്രസിദ്ധമായ അകത്തേക്ക് കഴിക്കുന്ന ആയുർവേദ മരുന്നിലെ പ്രധാന ഘടകം എളളാണ് എന്നോർക്കുക.
എള്ളും അരിയും വറുത്തിടിച്ച് തിന്നുന്നത് ഭക്ഷണ ശീലങ്ങളിലുൾപ്പെടുത്താം.. എള്ളു വറുത്ത് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കാം. എള്ളും റാഗിയും ചേര്‍ത്ത് അടയാക്കി പ്രമേഹ രോഗികള്‍ കഴിയ്ക്കാം.
പoനങ്ങൾ🔬📋
മറ്റു ഭക്ഷ്യ എണ്ണകൾക്ക് പകരം എള്ളെണ്ണ
ഉപയോഗിച്ച പ്രാഥമിക പഠനങ്ങളിൽ അമിത രക്തസമ്മർദ്ദം (Hyper tension) നിയന്ത്രണ വിധേയമാകുന്നുവെന്ന് കണ്ടെത്തി .
അമിത വണ്ണം BM I എന്നിവ കുറയുന്നതായും നിരീക്ഷിച്ചു.
(Yale Journal of Biology and Medicine" )
എള്ളിലുള്ള നാരുകളായ
Sesamin ,Sesamolin എന്നിവക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്
(George Mateljan, Author of"The World's Healthiest Foods," )
എള്ളെണ്ണയിലെ വൈറ്റമിൻസ്✳
വൈറ്റമിൻ E യുടെ കലവറയാണ് എള്ളെണ്ണ
(അതിനാൽ ആൻറി ഓക്സിഡന്റിന്റെ ഗുണം ലഭ്യമാകും )
Vit K, B6 എന്നിവയുടെ സാന്നിധ്യവുമുണ്ട്
മഗ്നീഷ്യം, കോപ്പർ ,കാത്സ്യം ,അയൺ ,സിങ്ക്
എന്നിവയുമടങ്ങിയിട്ടുണ്ട്.
എള്ളെണ്ണയിൽ linoleic acid (41% of total), oleic acid (39%), palmitic acid (8%), stearic acid (5%) എന്നിങ്ങനെ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.
neuroprotective ,
myelin protective എന്നീ ഗുണങ്ങളും എള്ളെണ്ണയ്ക്കുണ്ട്.
കാത്സ്യത്തിന്റെ ഒഴുക്കാണ് എള്ളെണ്ണയിലെന്ന് പറയാം.
ആയുർവേദം എള്ളെണ്ണയെക്കുറിച്ച്
രസം - മധുര തിക്തം
അനുരസം .. കഷായം ഗുണം.. സൂക്ഷ്മം, ഉഷ്ണം ,വ്യവായി (gets absorbed and enters body channels very quickly.)
വിപാകം ... മധുരം
വീര്യം ... ഉഷ്ണം
ദോഷകർമം – വാതകഫശമനം / പിത്തകരം
മറ്റു കർമ്മങ്ങൾ
ബലകരം
ദീപനം
സ്രോതോവിശോധനം
ത്വച്യം, മേധാകരം
വൃഷ്യം, വയസ്ഥാപനം, സ്മൃതികരം
എള്ളെണ്ണയുടെ നിരന്തര ഉപയോഗം ( അകത്തേക്ക് കഴിക്കുന്നതും) വാതരോഗശമനത്തിന് നല്ലതാണ്.. തീക്ഷ്ണവും ,ഉഷ്ണവും ഗുരുവുമായ നല്ലെണ്ണ വാതത്തിന്റെ വിപരീത ഗുണങ്ങളാണ് ഉൾക്കൊള്ളുന്നത്.
നസ്യം മുതൽ വസ്തി വരെയുള്ള എല്ലാ ആയുർവേദ ചികിത്സയിലും 40% ആയുർവേദ ഔഷധങ്ങളിലും നല്ലെണ്ണ സ്ഥാനം കൈവരിച്ചിട്ടുണ്ട്.
ആരോഗ്യമുള്ള വ്യക്തി ചെയ്യേണ്ടതായ ദിനചര്യകളിൽ പറഞ്ഞിരിക്കുന്ന അഭ്യംഗത്തിനും ഗണ്ഡൂഷത്തിനും ഉപയോഗിക്കുന്നത് നല്ലെണ്ണ തന്നെ .കർണ്ണപൂരണത്തിനും ,നസ്യത്തിനും ഉചിതം.
വായിൽ എണ്ണ നിറച്ച് കുറേ നേരം നിർത്തിയതിന് ശേഷം തുപ്പിക്കളയുന്ന ഗണ്ഡൂഷമെന്ന പ്രക്രിയ oil pulling എന്ന് പറഞ്ഞ് ദന്തരോഗ ചികിത്സയിൽ ഇപ്പോൾ ഉപയോഗപ്പെടുത്തി വരുന്നു. ... നല്ലെണ്ണ വായിൽ നിറച്ച് ചവക്കുകയാണ് ഇതിൽ ചെയ്യുന്നത്. എണ്ണ പാലു പോലെയാകുന്നതുവരെ തുടരും .ശേഷം തുപ്പിക്കളയും ... പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിന് വളരെ ഫലപ്രദമാണിത്.
നസ്യം ..
പ്രതിമർശമെന്ന നിത്യേന ചെയ്യാവുന്ന നസ്യകർമ്മത്തിന് [ മൂക്കിൽ മരുന്നൊഴിക്കൽ ] നല്ലെണ്ണ രണ്ടു തുള്ളി വീതം മതിയാകും.
ചെവിയുടെ നിത്യേനയുള്ള ആരോഗ്യ സംരക്ഷണത്തിനായി പറഞ്ഞിരിക്കുന്ന കർണപൂരണത്തിന് ചെറുതായി ചൂടാക്കിയ [ ശരീരോഷ്മാവിന് സമം] നല്ലെണ്ണയാണ് നല്ലത്.
അഭ്യംഗം...
നിത്യേന ഉള്ള എണ്ണ തേച്ചു കുളിക്കും, [ തല, ശരീരഭാഗങ്ങൾ ] ഹിതം നല്ലെണ്ണ തന്നെ.
ബാഹ്യ ഉപയോഗത്തിൽ (മൂർദ്ധതൈലം) എള്ളെണ്ണ കണ്ണിന് ഹിതമാണ്. അസംസ്കൃതമായി ഉള്ളിൽ കഴിച്ചാൽ കണ്ണിന് ഹിതവുമല്ല ഉഷ്ണസ്നിഗ്ദമായതുകൊണ്ട്, ഉൾപ്പുഴുക്ക് ഉണ്ടാകുന്നതിനാലാണിത്.
തമ്മിൽ വിരുദ്ധമായതിനാൽ
ഗോതമ്പു കൊണ്ടുള്ള ഭക്ഷണങ്ങളിൽ എള്ളെണ്ണ കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
ഉഷ്ണവീര്യമുളള എള്ളിന് ആര്‍ത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗര്‍ഭവതികള്‍ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്.
ഈ നിർദ്ദേശം എള്ളെ ണ്ണയ്ക്കും ബാധകമാണ്.
നല്ലെണ്ണയെന്ന വിളിപ്പേരുണ്ടെങ്കിലും
പരിമിതമായ ഇടങ്ങളിൽ മാത്രമായി
എള്ളെണ്ണക്ക് കൊടുത്ത ഭക്ഷ്യ എണ്ണ
പദവി ഒന്നു കൂടി വിപുലപ്പെടുത്തുന്നതാണ്
ആരോഗ്യകരമായ ഭക്ഷണ ശീലം.
തിരിച്ചുപിടിക്കാം
നല്ല എണ്ണയുടെ നന്മകൾ.
Dr Sijin. M /Dr Jacquilin/ Team Info Drs Ayurveda
@ Info Drs Ayurveda FB Page ...

Comments
Post a Comment