മത്തങ്ങ Healthy kitchen @ Sunday
Healthy kitchen @ Sunday
Info Drs Ayurveda FB Page
3 *മത്തങ്ങയാണി*
*ത്തവണ*
.................... ...........
"പോടോ മത്തങ്ങാത്തലയാ"👷♂
എന്ന കിലുക്കം സിനിമയിലെ
കിട്ടുണ്ണിയേട്ടന്റെ ചീത്ത വിളി
ഓർക്കാത്തവർ കാണുമോ
മലയാളികളിൽ⁉
മത്തങ്ങാത്തലയൻ / വിഡ്ഢി കൂശ്മാണ്ഡം എന്നൊക്കെ ബുദ്ധിക്കുറവിന്റെ സൂചകമായി പറയുമെങ്കിലും ബുദ്ധിയുണ്ടാക്കും കൂഷ്മാണ്ഡം എന്നതാണ് സത്യം. കുമ്പളങ്ങ (കൂശ്മാണ്ഡം) ചേർന്ന കൂഷ്മാണ്ഡരസായനം മേധ്യമാണ്.
പീത കൂഷ്മാണ്ഡമെന്നാണ് മത്തങ്ങ അറിയപ്പെടുന്നത് .
വലിപ്പത്തിൽ മാത്രമല്ല ഗുണത്തിലും
കേമനാണീ മത്തങ്ങ
വിറ്റാമിനുകളുടെയും (A E C) ധാതുക്കളുടെയുമൊക്കെ ( സിങ്ക്,മഗ്‌നീഷ്യം, പൊട്ടാസ്യം ) കലവറയാണ് മത്തങ്ങ.
*മത്തങ്ങയിലെ ആരോഗ്യം*
*കണ്ണിന് കൺമണി*👁
വിറ്റാമിൻ A
ധാരാളമടങ്ങിയ മത്തങ്ങ കണ്ണിന് ഉത്തമമാണ്. മാത്രമല്ല ഇതിലെ Zinc ധാതു റെറ്റിനയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
*മത്തങ്ങാ നയിക്കും പ്രതിരോധ സേന*💪
Vit B2 വിന്റെ സാന്നിദ്ധ്യം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും
ആൻറി ഓക്സിഡന്റുകൾ
(ബീറ്റാകരോട്ടിൻ) അടങ്ങിയ മത്തങ്ങ മാരക രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കും
*കഴിക്കും മുമ്പ് മത്തങ്ങയെ പോൽ
കഴിച്ചു കഴിഞ്ഞാലോ*⁉
മത്തങ്ങയിൽ 90% ജലാംശവും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നതിനാൽ മെലിയാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണമാക്കാം (പച്ചക്ക് കഴിക്കുന്നത് ഉത്തമം )
💝ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്ന മത്തങ്ങ രക്തസമ്മർദ്ദത്തെ തുലനപ്പെടുന്നു. അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
*തൊലിയ്ക്ക് ഉത്തമൻ , ഈ മത്തൻ*
മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ, ആല്‍ഫ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍
അകത്തേക്ക് കഴിക്കുമ്പോൾ ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
*ചർമ്മ സംരക്ഷണം*
മത്തങ്ങ ജ്യൂസ് തേന്‍ ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസില്‍ ചെറുനാരങ്ങാ നീര്, തൈര്, എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി കുറച്ചുസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി.
*മത്തങ്ങയെ കുറിച്ച്ആയുർവേദം*
മത്തങ്ങ ശീതവും രുചിയെ ഉണ്ടാക്കുന്നതും മധുരവും ആകുന്നു. മൂത്രരോധത്തേയും ശോഷത്തേയും മാറ്റുന്നു. നീറ്റലിനേയും വേദനയേയും കുറക്കുന്നു.
വിളയാത്ത മത്തങ്ങ മധുരം കുറവും ,അല്പം തണുപ്പുളവാക്കുന്നതും പുഷ്ടി ബലം ഇവയെ നല്കുന്നതുമാകുന്നു.
വിളഞ്ഞത് മധുരവും ,കഫത്തെ ഉണ്ടാക്കുന്നതും ആകുന്നു.
*മത്തൻ ഉത്സവം*
ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമാണ് കാലിഫോര്‍ണിയയില്‍ മത്തങ്ങ ഉത്സവം നടത്തുന്നത്.
അഞ്ഞൂറ് കിലോയോളം വലുപ്പമുള്ള ഭീമന്‍ മത്തങ്ങകള്‍ കെട്ടിവലിച്ച് ഒരിടത്തെത്തിക്കുന്നു.ഓരോന്നിന്റെയും തൂക്കം നോക്കി രാജാവിനെ കണ്ടെത്തുന്നു.
ഒക്ടോബര്‍ മാസത്തില്‍ മത്തങ്ങ വിളയിക്കുന്ന തോട്ടങ്ങളില്‍ പോയി നമുക്കിഷ്ടമുള്ള മത്തങ്ങ വാങ്ങിക്കാൻ സാധിക്കും.
ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ധാരാളം വിത്തുകളും തൈകളും സ്കൂളുകൾ മുഖേനയും ,പഞ്ചായത്ത് വഴിയും നമുക്ക് ഇന്ന് ലഭ്യമാകുന്നുണ്ട്. ഒരു വലിയ മത്തങ്ങ കിട്ടിയാൽ ഒരു മത്തൻ ഉത്സവം നമുക്ക് അടുക്കളയിൽ നടത്താം.. "A Pumpkin Day Inn "
*മത്തൻ വിഭവങ്ങളുടെ ഒരു ദിവസം* ....
പ്രഭാത ഭക്ഷണത്തിനൊപ്പം
മത്തൻ സ്റ്റൂ / വെജിറ്റബിൾ കുറുമ
(അപ്പം ,പൂരി ,ചപ്പാത്തി ഇവക്കൊപ്പം )
മത്തന്‍ ചെറിയ കഷണങ്ങളാക്കിയത്
ഒരു കപ്പ്
പച്ച മുളക്.... 2എണ്ണം
മഞ്ഞ പൊടി ....കാല്‍ ടീസ് സ്പൂണ്‍
തേങ്ങ ....ഒരു കപ്പ്
പെരുഞ്ജീരകം ....
കാല്‍ ടീസ്പൂണ്‍
കറുവാപ്പട്ട ...ഒരു ചെറിയ കഷണം
ഗ്രാമ്പു ...1
ഏലക്ക ..ഒന്ന്
ചെറിയുള്ളി... 3 എണ്ണം
വെളിച്ചെണ്ണ ...2 Spoon
കടുക് ' 1/2 Spoon
കറിവേപ്പില രണ്ട് തണ്ട്
മത്തന്‍ ചെറിയ കഷണങ്ങളാക്കി മഞ്ഞൾ പൊടി ഉപ്പ് ചേർത്ത് വേവിക്കുക. ശേഷം തേങ്ങ നന്നായി അരയ്ക്കുക പെരുഞ്ജീരകം, ചെറിയ ഉള്ളി ,പച്ചമുളക്, കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക ഇവ ചേർത്ത് അരക്കുക. ശേഷം വേവിച്ചു വെച്ച
മത്തനിലേക്ക് ചേർത്ത് ഇളക്കുക . വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇട്ടു താളിച്ച് അത് കറിയിലേക്ക് ചേർക്കുക.
ഇത് തന്നെ വിവിധ പച്ചക്കറികൾ ചേർത്ത് വെജിറ്റബിൾ കുറുമയാക്കാം.
11 മണിക്ക് നല്ലൊരു മത്തൻ സൂപ്പായാലോ🍵
മത്തൻ സൂപ്പ്
ചേരുവകൾ
മത്തങ്ങ – 50ഗ്രാം (ചെറു ചതുരക്കഷണങ്ങള്‍), ഉരുളക്കിഴങ്ങ് – ചെറുത് രണ്ടെണ്ണം,
വെള്ളം – ആവശ്യത്തിന്,
ബട്ടര്‍ – 75ഗ്രാം, മൈദ – മുക്കാൽടേബിള്‍ സ്പൂണ്‍, പാല്‍.. ഒന്നര കപ്പ്
വെജിറ്റബിള്‍ സ്റ്റോക്ക് – രണ്ട് കപ്പ് ,
ഉപ്പ്, കുരുമുളക് – പാകത്തിന്,
മുട്ട മഞ്ഞ – ഒരെണ്ണം, ക്രീം – രണ്ട് tablespoon
തയാറാക്കുന്ന വിധം
ഒരു പാനില്‍ അല്‍പ്പം വെള്ളം ഒഴിച്ച് മത്തങ്ങ, ഉരുളക്കിഴങ്ങ് കഷണങ്ങള്‍ എന്നിവയിട്ട് ചെറുതീയില്‍ വച്ച് വേവിച്ച് ഉടയ്ക്കുക. ഒരു അരിപ്പയിലൂടെ ഇത് ഒരാവര്‍ത്തി, ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഇതേ സമയം ഒരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ഉരുക്കുക. മൈദ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ക്രമേണ സ്റ്റോക്ക് (പച്ചക്കറികള്‍ വേവിച്ച വെള്ളം) ചേര്‍ത്ത് കുറുകും വരെ ഇളക്കുക. അരിച്ചു വച്ചതും പാലും ഉപ്പും കുരുമുളകും ചേര്‍ക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ ക്രീം ചേര്‍ത്ത് മുട്ട നന്നായി അടിക്കുക. സൂപ്പില്‍ കുറേശെയായി ഇതു ചേര്‍ക്കുക. ചെറുതായി ഒന്ന് ചൂടാക്കണം. തിളയ്ക്കാന്‍ അനുവദിക്കാതെ വാങ്ങുക. കപ്പുകളിലേക്കു പകര്‍ന്നു വിളമ്പാം.
രുചി പ്രദവും ആരോഗ്യപ്രദവുമാണ് ,മുട്ട ഒഴിവാക്കിയും സൂപ്പ് തയ്യാറാക്കാം ..
സൂപ്പ് ഇഷ്ടമല്ലാത്തവർക്ക് നല്ലൊരു വെജിറ്റബിൾ സലാഡ് ആയാലോ 11 മണിക്ക് ..
അധികം പച്ചയല്ലാത്തതും എന്നാൽ പഴുത്തു പോകാത്തതുമായ മത്തങ്ങ ചെറുതായി നീളത്തിൽ അരിഞ്ഞത്
50 gന്ന
ക്യാരറ്റ് .. 50' gm
വെളളരിക്ക 50gm
സവാള ചെറുതായി നീളത്തിൽ അരിഞ്ഞ് 1
പച്ചമുളക് 1
നാരങ്ങാനീര് 1 Spoon
ഉപ്പ് ആവശ്യത്തിന്
പച്ചക്കറികൾ ഒരേ നീളത്തിൽ കനം കുറച്ച് ഭംഗിയായി അരിഞ്ഞ് നാരങ്ങാനീരും ഉപ്പും ചേർത്ത് ഉടനെ ഉപയോഗിക്കുക.
മല്ലിയില, സെലറി ഇവ ഗാർനിഷിംഗിന് ഉപയോഗിക്കാം .
ഉച്ചയൂണിന് മത്തനെരിശ്ശേരി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ടല്ലോ?
*മത്തങ്ങ എരിശ്ശേരി*.
ചേരുവകള്‍:
മത്തങ്ങ - 250ഗ്രാം
തേങ്ങ - 2കപ്പ്
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
ചുവന്ന മുളക് - 2
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില .. രണ്ട് തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ -2ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
കഷണങ്ങളാക്കിയ മത്തങ്ങ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. തേങ്ങ മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചേരുവയിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും ചേര്‍ത്ത് കറിയിലേക്കൊഴിക്കുക. ചിരകിയ നാളീകേരം കൂടെ വറുത്ത് ചേർത്താൽ രുചിയേറും. മത്തങ്ങക്കൊപ്പം വൻപയർ / ചെറുപയർ ചേർത്ത് എരിശ്ശേരി ഉണ്ടാക്കിയാൽ രുചിയും ഗുണവും കൂടും .
ഉച്ചയൂണിന് കുഞ്ഞുവാവയ്ക്ക്
എരിവില്ലാത്ത ഗുണപ്രദമായ *മത്തൻ ഓലൻ* നല്കാം
പച്ചക്കറികള്‍ ഉണ്ടാവുകയും ചെയ്യും.
ഓലന്‍ ഒരുപാട് തരത്തില്‍ ഉള്ളത് ഉണ്ട്.
മത്തൻ തോലുകളഞ്ഞ് ഓലനു മുറിക്കുന്നതുപോലെ മുറിച്ച് കഴുകിയെടുക്കുക. പച്ചമുളക് രണ്ട് എണ്ണംകഴുകി രണ്ടായി ചീന്തിയിടുക. ഉപ്പ് ചേർത്ത് വേവിക്കുക.
വെള്ളം അധികം ഒഴിക്കരുത്. വെന്താല്‍ ഒന്നുകില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അല്ലെങ്കില്‍ കുറച്ച് തേങ്ങാപ്പാല്‍ ഒഴിക്കുക. ഓലന്‍ തയ്യാറായി. തേങ്ങാപ്പാൽ ചേർത്ത് അവസാനം വെളിച്ചെണ്ണയും ,കറിവേപ്പിലയും ചേർത്തും എടുക്കാറുണ്ട്. ഇത് സ്വാദേറും .
മത്തനൊപ്പം വൻപയർ വേവിച്ചുടച്ചത് ചേർക്കാം.
പപ്പായയും (അധികം പഴുക്കാത്തത് ) മത്തനും ചേർത്തും ഓലനുണ്ടാക്കാം..
നാലു മണിക്ക് സ്വാദേറും മത്തൻ അടയുണ്ടാക്കിയാലോ ?😋
*മത്തന്‍ അട*
അട ആർക്കാണിഷ്ടമല്ലാത്തത്?
നന്നായി പഴുത്ത മത്തങ്ങ, തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് അല്പം വെള്ളം ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക. (ഒരു നുള്ള് ഉപ്പ് ചേർക്കാൻ മറക്കണ്ട )
പാൻ ചൂടാക്കി രണ്ട് സ്പൂണ്‍ നെയ്യ് ഒഴിച്ച് ഉടച്ച മത്തന്‍ നന്നായി വരട്ടിയെടുക്കുക.
ഇതിലേക്ക് ശർക്കര ചീകിയത്
തേങ്ങ ചിരകിയത്, ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്തിളക്കി കട്ടിയാക്കി എടുക്കുക.
ചെറുചൂടുവെള്ളം ചേർത്ത് കുഴച്ച അരിമാവ് വാഴയിലയില്‍ പരത്തുക. പരത്തിയ മാവിനു നടുവില്‍ ഈ കൂട്ട് നിരത്തി ഇല മടക്കി ഇഡ്ഡലിത്തട്ടിൽ വച്ച്ആവിയില്‍ വേവിച്ചെടുക്കുക.
മത്തനട റെഡിയായി.
ഇനി അതിഥികൾ ഉണ്ട് പായസം വയ്ക്കണം എന്നാണെങ്കിലോ ?
മത്തൻ ദിവസത്തിൽ അതും മത്തങ്ങയിൽ തന്നെയാകാം
*മത്തൻ പായസം*
പഴുത്ത മത്തന്‍ നുറുക്കിയ കഷ്ണം ഒരുകിലോഗ്രാം. ഉരുളിയിലിട്ടു സമം വെള്ളം ചേർത്തു വേവിച്ചു ഉടച്ചുചേര്‍ത്ത് കട്ടിയായി എന്നുകണ്ടാല്‍ ശര്‍ക്കര 600 ഗ്രാം 150 മില്ലി ലിറ്റര്‍ വെള്ളത്തില്‍ അരിച്ചു ചേര്‍ത്തു വരട്ടിയെടുക്കുക
50gmനെയ്യ്
പകര്‍ന്നു ഇളക്കി ചുവന്നു വരുമ്പോൾ
രണ്ട് നാളികേരം 750 മില്ലിലിറ്റര്‍ ചൂടുവെള്ളം ചേർത്ത് പിഴിഞ്ഞ അരിച്ച പാല്‍ ചേർത്ത് ഇളക്കി യോജിപ്പിച്ചു തിള വരുന്നതിനു മുമ്പായി വാങ്ങിവെച്ച് 50gmഗ്രാം ഉണക്കമുന്തിരിങ്ങ,50gm അണ്ടിപ്പരിപ്പ് 5 ഗ്രാം ഏലത്തരി പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. തണുത്തിട്ട് 25gm തേൻ ചേർക്കാം. മത്തൻ പായസം റെഡി.
*മത്തൻ പായസം മറ്റൊരു രീതിയിൽ*
മത്തൻ - 500g (മത്തൻ വേവിച്ച് നന്നായി ഉടച്ചെടുക്കുക )
ശർക്കര - 500g [2 ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് പാണിയാക്കുക ]
ചൗവ്വരി - 50g (വെള്ളവും ചേർത്ത് വേവിക്കുക)
തേങ്ങാ കൊത്ത് - ഒരു പിടി (നെയ്യിൽ വറുത്തത്)
അരിമാവ് - ഒരു പിടി
നെയ്യ് - 2 Table Spoon
ഒന്നാംതേങ്ങാപാൽ - 3 ഗ്ലാസ്
ഉപ്പ് - 1/2 teaspoon
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും മത്തനും ചേർത്ത് 5 മിനിട്ട് വഴറ്റുക നെയ്യ് ചേർത്ത് വഴറ്റുമ്പോൾ മത്തന്റെ പച്ചച്ചുവ മാറി കിട്ടും
ശർക്കര പാനി ചേർത്ത് 5 മിനിട്ട്
തിളപ്പിക്കുക. മത്തൻ വെന്ത് ശർക്കര പാനിയുമായി ചേരുമ്പോൾ അരി മാവു ചേർക്കുക അപ്പോൾ നല്ലത് പോലെ കുറുകി വരും. ഇളക്കി കൊടുക്കുക. . വേവിച്ച ചൗച്ചരിയും ,രണ്ടാം പാലും ചേർത്ത് ചേർത്ത് തിളപ്പിക്കുക. ഒന്നാം പാൽ ചേർക്കുക. തിളക്കേണ്ടതില്ല നല്ലത് പോലെ ചൂടായാൽ മതി.ഏലക്കാ പൊടിയും, തേങ്ങാ കൊത്തും ചേർത്ത് 10 മിനിട്ട്അടച്ച് വെക്കുക .
മത്തൻ പായസം തയ്യാർ.
പായസം വേണ്ടെങ്കിലോ ..
*മത്തൻ വിളയിച്ചത്* ആകാം ല്ലേ? ...
വിളഞ്ഞമത്തങ്ങ... അര കിലോ
കുത്തരി ...150 ഗ്രാം
ശർക്കര ...അര കിലോ
തേങ്ങ ചിരകിയത് രണ്ടു കപ്പ്
ഏലയ്ക്കാപൊടി ഒരു നുള്ള്
മത്തങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കഴുകിയെടുക്കുക. ഇത് കുറച്ച് വെള്ളമൊഴിച്ച് ഉപ്പിട്ട് വേവിച്ച് വറ്റിച്ചെടുക്കുക. ശർക്കര ഉരുക്കി അരിച്ചെടുക്കുക. കുത്തരി ചുവക്കെ വറുത്തുപൊടിച്ച് മാറ്റിവെക്കുക. വെള്ളം വറ്റിച്ച് വേവിച്ച പച്ച മത്തങ്ങ ഉടച്ചെടുക്കുക. ഇതിലേക്ക് ശർക്കര പാനിയും തേങ്ങയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കുക. ഇതില്‍ അരിപ്പൊടിയും ഏലയ്ക്കാപൊടിയും വിതറി നല്ലതുപോലെ യോജിപ്പിച്ച് ഉപയോഗിക്കാം.
*മത്തങ്ങ കൊണ്ട് ഹൽവയായാലോ* ?
മത്തങ്ങ - 1 1/2- 2 കിലോ
പഞ്ചസ്സാര - 2-3 കപ്പ് ( ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ച് )
കണ്ടൻസ്ഡ് മിൽക്ക് - 1 ടിൻ
പാൽ - 1/2 ലിറ്റർ
ഗോതമ്പ് പൊടി- 1 കപ്പ്
നെയ്യ് - 5 ടേബിൾ സ്പൂണ്‍
ഏലക്കാപ്പൊടി - 1 സ്പൂണ്‍
കശുവണ്ടി , ബദാം , മത്തങ്ങാ കുരുവിന്റെ ഉള്ളിലെ പരിപ്പ്
മത്തങ്ങ ചെറു കഷണങ്ങൾ ആക്കി മിക്സിയിൽ അരച്ചെടുക്കുക
ഒരു നോണ്‍ സ്റ്റിക്ക് പാനിൽ നെയ് ഒഴിച്ചു ചൂടാകുമ്പോൾ മത്തങ്ങ അരച്ചതും പാലും ചേർത്ത് ഇളക്കി തിളപ്പിക്കുക
പാല് വറ്റാറാകുമ്പോൾ ഗോതമ്പ് പൊടി ചേർത്ത് ഇളക്കുക
പാല് മുഴുവൻ വറ്റിയാൽ ആവശ്യത്തിനു പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കി നെയ് അരികിൽ തെളിയുവോളം പാകം ചെയ്യുക
ഇനി ഏലക്കാപ്പൊടിയും കശുവണ്ടിയും ബദാമും മത്തങ്ങ കുരുവിലെ പരിപ്പും തൂവി നന്നായി ഇളക്കി തീ കെടുത്താം
നെയ് മയം പുരട്ടിയ ഒരു പ്ലേറ്റിൽ ചൂടോടെ തന്നെ ഹൽവ നിരത്തുക
ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു ഉപയോഗിക്കാം .
*മറ്റൊരു രീതിയിലിലും മത്തൻ ഹൽവ ഉണ്ടാക്കാം*
മത്തങ്ങാ – 1 / 2 kg (നന്നായി വിളഞ്ഞു പഴുത്തത് )
ശർക്കര -400 gm
ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ -2 കപ്പ്
അരിപൊടി -3 ടേബിൾ സ്പൂൺ
ഉപ്പു-ഒരു നുള്ളു
ഏലയ്ക്ക പൊടി 1 / 4 tsp
തയ്യാറാക്കുന്നവിധം
മത്തങ്ങാ ഒരു നുള്ളു ഉപ്പു ചേർത്ത് നന്നായി വേവിച്ചു ഉടയ്ക്കുക.ശർക്കര പാനി ഒഴിച്ചിളക്കി വറ്റി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക .വറ്റിവരുമ്പോൾ അരിപൊടി കുറച്ചു തേങ്ങാപ്പാലിൽ കലക്കി ഒഴിച്ച് ഇളക്കി വറ്റിയ്ക്കുക..ഒന്നാം പാൽ ചേർത്ത് ഇളക്കി വറ്റിയ്ക്കുക
വറ്റിവരുമ്പോൾ നെയ് ചേർത്ത് ഇളക്കി വരട്ടി വാങ്ങുക.ഏലയ്ക്ക പൊടി ,കശുവണ്ടി,ഉണക്കമുന്തിരി ചേർക്കാം.
കാരറ്റ് ഹൽവ പോലെ മത്തങ്ങും, പാലും, പഞ്ചസാരയും ചേർത്ത് വേവിച്ച് നെയ്യ് ചേർത്ത് കുറുക്കി, അല്പം അരിപ്പൊടി ചേർത്ത് വരട്ടി കശുവണ്ടി ചേർത്ത് വാങ്ങി ഉപയോഗിക്കാം.
അപ്പോൾ A Pumpkin Day Inn ( ഒരു മത്തൻ ദിവസം )നമുക്ക് അടുക്കളയിലൊരുക്കാം ..
ഇവമാത്രമല്ല മത്തൻ തോരൻ വയ്ക്കാം ,സാമ്പാറിലും അവിയലിലുമിടാം ,വെജിറ്റബിൾ കറിയിലെ അംഗമാക്കാം ..
മത്തന്റെ തളിരിലയും പൂവും ഒക്കെ കൊണ്ടുള്ള വിഭവങ്ങൾ Info Drs Ayurveda യുടെ ഇലയും കറിയും പരമ്പരയിൽ മത്ത നിലയിൽ ചേർത്തിട്ടുണ്ട്.
ലിങ്ക് ..
https://m.facebook.com/story.php?story_fbid=292942237860131&id=209742992846723
Dr Jacquilin Dileep Dr Sijin Soorya M
@
Info Drs Ayurveda FB Page..

Comments
Post a Comment