ഉരുളക്കിഴങ്ങ് Healthy kitchen @ Sunday
*Healthy Kitchen @ Sunday*
Info Drs Ayurveda FBPage
*2.ഉരുളക്കിഴങ്ങ്*
പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി............
പൊട്ടറ്റോ അഥവാ ഉരുളൻ കിഴങ്ങ് നോർത്ത് ഇന്ത്യയിൽ നിന്നും ഉരുണ്ട് കേരളത്തിൽ എത്തി മലയാളികളുടെ അടുക്കളയിൽ കയറി കൂടിയ കിഴങ്ങ് വർഗ്ഗം ആണല്ലോ...
*ആരാണ് ഉരുളൻ കിഴങ്ങ്???*
മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് .
പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നാണു രൂപം കൊണ്ടത്.
ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതിൽതന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്.
*ഉരുളൻ കിഴങ്ങും ആരോഗ്യവും*...💪
നോൺ-വെജ് അല്ലാതെ
മറ്റെന്തെങ്കിലും കഴിക്കുന്നുണ്ടോന്ന്
പരിശോധനാ മുറിയിൽ വരുന്ന കുട്ടികളോട്
ചോദിച്ചാൽ കിട്ടുന്ന മറുപടി
ഉരുളക്കിഴങ്ങ് എന്നാവും.
എങ്ങിനെ എന്ന് ചോദിച്ചാൽ, ഫ്രൈ ചെയ്തെന്നും പറയും.
ലെയ്സ് പോലുള്ള പൊട്ടറ്റോ ചിപ്സിന്റെ രുചി മുകുളങ്ങളെ അവർ നാവിൽ സൂക്ഷിക്കുന്നുണ്ടാകും
ശരിക്കും പച്ചക്കറി വർഗത്തിലല്ല
കിഴങ്ങ് വർഗ്ഗത്തിലാണ് ഉരുളക്കിഴങ്ങ്.
പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ,
ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്.
ഇതിലടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.
ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും.
ഫൈബറും പൊട്ടാസ്യവും ശരീരത്തിനു ഭാരം കൂടാതെ നോക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യും.
എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും . രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങിനെ കൂട്ടുപിടിക്കാം.
ആമാശയത്തിലെയും കുടലുകളിലെയും നീർക്കെട്ട് തടയാൻ ഉരുളക്കിഴങ്ങിന് സാധിക്കും.
വായ്പ്പുണ്ണ്‍ ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നന്ന്.
*ഔഷധമായി ഉരുളക്കിഴങ്ങ്* 💊
ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്.
ബെയ്ജിങ്ങിൽ നടന്ന പഠനം അവകാശപ്പെടുന്നത് ഉദര അർബുദത്തെ പ്രതിരോധിക്കാൻ ഉരുളക്കിഴങ്ങിനു കഴിയുമെന്നാണ്.
*സൗന്ദര്യ സംരക്ഷണത്തിൽ ഉരുളക്കിഴങ്ങ്*👩🎤
കട്ടി കുറച്ച് വൃത്താകൃതിയിൽ അരിഞ്ഞ് കൺതടങ്ങളിൽ വച്ചാൽ കൺതടങ്ങളിലെ കറുപ്പകലും
*ഫ്രിഡ്ജിൽ വച്ചാൽ*😱
അന്നജം ധാരാളം അടങ്ങിയിരിക്കുന്ന
ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അതിലെ അന്നജം പഞ്ചസാരയായി മാറും. ഉരുളക്കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനും രക്തസമ്മർദ്ദം കൂടാനും ഇതു കാരണമാവാം..
ഉരുളക്കിഴങ്ങ് വേവിച്ചോ ഉടച്ചോ ബേക്ക് ചെയ്തോ ഫ്രഞ്ച് ഫ്രൈഡ് ആയോ അമിതമായി കഴിച്ചാലും രക്തസമ്മർദ്ദം കൂടുമത്രേ.
*ഉരുളക്കിഴങ്ങ് പഴകിയാൽ / മുളച്ചാൽ കഴിക്കാമോ?*
മാർക്കറ്റിൽനിന്നു വാങ്ങി വീട്ടിൽ ആഴ്ചകളോളം സൂക്ഷിച്ചിട്ടാകും ചിലപ്പോൾ പാചകത്തിനെടുക്കുക. അപ്പോഴേക്കും ചിലപ്പോൾ അവ ചുക്കി വാടിപ്പോയിക്കാണും, അല്ലെങ്കിൽ അതിൽ നിന്ന് ചിലപ്പോൾ മുള പൊങ്ങിയിട്ടുമുണ്ടാകും. അതൊന്നും വക വയ്ക്കാതെ വൃത്തിയാക്കി നേരേ ചീനച്ചട്ടിയിലേക്ക് ഇടുകയാണു പലരും ചെയ്യുന്നത്. സൊളാനൈൻ എന്നു വിളിക്കുന്ന ന്യൂറോടോക്സിൻ ഉരുളക്കിഴങ്ങിലുണ്ട്. ഇവ ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് ആരോഗ്യത്തിനു ദോഷകരമാണ്. മുള വന്ന ഉരുളക്കിഴങ്ങ് വിഷമയമാണത്രേ. സൊളാനൈൻ, ചാക്കോനൈൻ എന്നീ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. ഇവ രണ്ടും നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു.
ചില ഉരുളക്കിഴങ്ങ് എടുക്കുമ്പോൾത്തന്നെ പുറമേ ചെറിയൊരു പച്ച നിറം കാണാറുണ്ട്. ഇതിനർഥം ഇവയിൽ കൂടുതലായി സൂര്യപ്രകാശം ഏറ്റിട്ടുണ്ടെന്നാണ്. അതായത് ഇവയിൽ സൊളാനൈൻ കൂടിയ അളവിലുണ്ട്. അത്തരം ഉരുളക്കിഴങ്ങിന്റെ പച്ചനിറം വന്ന ഭാഗം മുറിച്ചു കളഞ്ഞിട്ട് ബാക്കിയുള്ളവ ഉപയോഗിക്കാവുന്നതാണ്.
*ഉരുളൻ കിഴങ്ങ് വീട്ടിൽ നട്ടാലോ*..!
പൂഴിമണ്ണുള്ള ഇടങ്ങളിലും ചരൽ കുറവുള്ള മണ്ണിലും നല്ലവണ്ണം കിഴങ്ങുണ്ടാകും. മണ്ണിര കുറവുള്ള സ്ഥലം നന്ന്. തുലാവർഷം കഴിയുന്പോൾ മേൽ പറഞ്ഞ പോലെ കൃഷി ചെയ്യാം. ഗ്രോ ബാഗിലും പാത്രങ്ങളിലും കൃഷി ചെയ്യാം. വിത്തിന് കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് നാരങ്ങ സൈസിൽ കിട്ടിയാൽ മുഴുവനായും അല്ലെങ്കിൽ ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കിയും (തോൽ ഭാഗം മുകളിൽ വരത്തക്കവിധം) നടാം.
*എന്നും എന്നും വേണ്ട ഇവയൊക്കെ*
തക്കാളി, ഉരുളക്കിഴങ്ങ്, കത്തിരിക്ക, കാപ്സിക്കം തുടങ്ങിയ നൈറ്റ്ഷേഡ് പച്ചക്കറികൾ കഴിക്കുമ്പോൾ സൂക്ഷിക്കുക. ഇവയിൽ അപകടവും പതിയിരിക്കുന്നുണ്ട്. ഇവയിലുള്ള solanidine, capsaicin, nicotine, tropane എന്നീ ആൽക്കലോയ്ഡുകൾ ചില സമയങ്ങളിൽ വിഷവസ്തുവായി മാറുന്നുണ്ട്. സ്ഥിരമായി ഇവ കഴിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകാറുള്ളത്. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതുകൊണ്ടുതന്നെ പല ആരോഗ്യവിദഗ്ധരും നൈറ്റ്ഷേഡ് പച്ചക്കറികളെ സപ്പോർട്ട് ചെയ്യുന്നുമില്ല.
സൊളനേസിയെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളാണ് നൈറ്റ്ഷേഡ് എന്നറിയപ്പെടുന്നത്. ഇവയിൽ ഭക്ഷ്യയോഗ്യമായ പച്ചക്കറികളും വിഷാംശമുള്ള ചെടികളും ഉൾപ്പെടുന്നു. ഇവയിൽ പലതിനും വളരാൻ പ്രകാശം കുറച്ചുമതി എന്നതിനാലാണ് ഈ സസ്യങ്ങളെ നൈറ്റ്ഷേഡ് എന്നു വിളക്കുന്നത്.
ഉരുളക്കിഴങ്ങ്, തക്കാളി, കത്തിരിക്ക എന്നിവയിലുള്ള solanidine ആൽക്കലോയ്ഡ് ആരോഗ്യത്തിനു ഹാനികരമാണെന്നു പഠനങ്ങൾ പറയുന്നു. ദഹന സമയത്ത് ഈ ആൽക്കലോയ്ഡ് ആഗിരണം ചെയ്യപ്പെടുകയും ദീർഘ കാലത്തേക്ക് ശരീരത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യും. ഗർഭധാരണം, ആഹാരം കഴിക്കാതിരിക്കുക, മറ്റു രോഗാവസ്ഥകൾ തുടങ്ങിയ സന്ദർഭങ്ങളിൽ solanidine റിലീസാകുകയും ആരോഗ്യത്തിനു ഹാനികരമായി മാറുകയും ചെയ്യുന്നു.
കാലിലെയും കൈയിലെയും മറ്റും സന്ധികളിൽ വേദനയുള്ളവർ ഈ പച്ചക്കറികൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണു നല്ലത്. വാർധക്യത്തിലും ആർത്തവസമയത്തും സന്ധിവേദനയും കലകളുടെ നാശവും തടയുന്നതിന് സ്ത്രീകൾ നൈറ്റ് ഷേഡ് പച്ചക്കറികൾ ഒഴിവാക്കണമെന്ന് 2012–ൽ ഈജിപ്തിൽ നടന്ന ഒരു പഠനം പറയുന്നു.
*രുചികരമെങ്കിലും എന്നും വേണ്ട ഫ്രഞ്ച് ഫ്രൈസ്*.
ഉദരരോഗങ്ങൾ അലട്ടുന്നവർ നൈറ്റ് ഷേഡ് പച്ചക്കറികൾ ഒഴിവാക്കുന്നതാകും നല്ലത്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോആൽക്കലോയ്ഡ്സ് solanine) ചാക്കോനൈനും (chaconine) വയറിലെ epithelial barrier പൊട്ടിക്കുന്നു. ഉരുളക്കിഴങ്ങ് വറുക്കുമ്പോൾ ഗ്ലൈക്കോആൽക്കലോയ്ഡുകൾ കോൺസൺട്രേറ്റഡ് ആകുകയും തുടർന്ന് വയറിനു കൂടുതൽ അപകടം സംഭവിക്കുകയും ചെയ്യുന്നു. ഫ്രൈ ചെയ്ത രൂപത്തിലുള്ള ഉരുളക്കിളങ്ങ് കഴിക്കുന്നവർക്കെല്ലാം ഉദരപ്രശ്നങ്ങളും ഉള്ളതായി കാണപ്പെടുന്നുണ്ട്.
*ഉരുളൻ കിഴങ്ങ് വിഭവങ്ങൾ*...
1. *ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി*
ആവശ്യമായ സാധനങ്ങൾ :-
1.ഉരുളകിഴങ്ങ് - 1 കപ്പ്, ചതുരത്തിൽ
അരിഞ്ഞത് ,
2. സവാള -1/4 കപ്പ്, ചതുരത്തിൽ അരിഞ്ഞത് ,
3. പച്ചമുളക് -1 എണ്ണം,
4. കറിവേപ്പില -1 തണ്ട്,
5. ഉപ്പ് - പാകതിന്നു,
6. മഞ്ഞൾ പൊടി -1/4 സ്പൂണ്‍ ,
7. വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍,
8. വെള്ളം.
ഉണ്ടാക്കുന്ന വിധം :-
ഒരു പാത്രത്തിൽ ഉരുളകിഴങ്ങ് അരിഞ്ഞതും സവാള അറിഞ്ഞതും ഉപ്പും മഞ്ഞൾപൊടിയും, പച്ചമുളകും കരിവേപ്പിലയും കുറച്ചു വെള്ളവും ചേർത്ത് ചെറുതീയിൽ അടച്ചു വെച്ച് വേവിക്കുക. വെന്തു വെള്ളം വലിഞ്ഞു കഴിഞ്ഞാൽ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിച്ച് വാങ്ങുക.
*ഉരുളൻ കിഴങ്ങ് ചിപ്സ്*
ഉരുളൻ കിഴങ്ങ് - 3 എണ്ണം
എണ്ണ ,ഉപ്പ്, മുളക്പ്പൊടി- ആവശ്യത്തിന്
ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞ ശേഷം വട്ടത്തിൽ അരിയുക. അരിഞ്ഞ ഉരുളൻ കിഴങ്ങ് രണ്ട് വട്ടം വെള്ളത്തിൽ കഴുകിക്കോരുക. ശേഷം ടിഷ്യു പേപ്പറിൽ നിരത്തി മുകളിൽ മറ്റൊരു ടിഷ്യു പേപ്പർ ചേർത്ത് വച്ച് അമർത്തി ഉരുളൻ കിഴങ്ങിന്റെ നനവ് മാറ്റി എടുക്കുക. ശേഷം എണ്ണയിൽ മൂപ്പിച്ചെടുത്ത ഉരുളൻ കിഴങ്ങിൽ ആവശ്യത്തിന് മുളക്പ്പൊടിയും ഉപ്പും ചേർത്ത് മികസ് ചെയ്യുക.( വല്ലപ്പോഴും മതി )
*ഉരുളൻ കിഴങ്ങ് കറി!*
കുക്കറിൽ പുഴുങ്ങി
തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് 2 എണ്ണം സവാള നൈസ് ആയി അരിഞ്ഞത് -ഒന്ന് പച്ചമുളക് രണ്ടായി കീറിയത് - 2 എണ്ണം
കറിവേപ്പില 1 തണ്ട്
പാനിൽ എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും പൊട്ടിച്ചാൽ സവാള ഇടാം … സവാള ഒന്ന് നിറം മാറിയാൽ പച്ചമുളകും ഇടാം …
സവാള ചുവന്നു കഴിഞ്ഞാൽ പുഴുങ്ങിയ കിഴങ്ങ് നന്നായി ഉടച്ചു ചേർക്കുക ..
ശേഷം അല്പം മഞ്ഞൾ പൊടി , കറിമസാല പൊടി , ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക ഇതിൽ അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക .
തീയണച്ച് അരക്കപ്പ് തേങ്ങാപ്പാൽ ചേർത്ത് വാങ്ങുക..
അപ്പം ,ദോശ ,ചപ്പാത്തി ഇവയുടെ കൂടെ ഉപയോഗിക്കാം
*ഉരുളക്കിഴങ്ങ് തോരൻ*
ചെറിയ കഷണങ്ങളായി അരിഞ്ഞ് സവാളയും ചേർത്ത് തോരനാക്കാം
*ഉരുളക്കിഴങ്ങ് മുട്ട*
*അവിയൽ*
ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് 2 എണ്ണം
സവാള നീളത്തിൽ അരിഞ്ഞത് .. പകുതി
പച്ചമുളക് ... 1
ഇവ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക.
അതിൽ അല്പം മഞ്ഞൾപ്പൊടിയും മുളകു പൊടിയും ചേർക്കാവുന്നതാണ്.
വെന്തു വരുമ്പോൾ അവിയൽ പോലെ വെള്ളം വറ്റിയിട്ടുണ്ടാകണം
അതിലേക്ക് തേങ്ങയും ജീരകവും അരച്ചത് ചേർക്കുക ..
ചെറുതായി ചൂടായി വരുമ്പോൾ
മുട്ട 2 എണ്ണം പുഴുങ്ങി നാലായി നീളത്തിൽ മുറിച്ചത് ചേർക്കുക (ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണം)
ലേശം പച്ച വെളിച്ചെണ്ണയും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്താൽ സ്വാദിഷ്ഠമായ മുട്ട അവിയൽ റെഡി .
*പ്രഭാത ഭക്ഷണത്തിന് രുചി പകരും ഉരുളക്കിഴങ്ങ്സ്റ്റൂ*.
ഉരുളക്കിഴങ്ങ് 2
ക്യാരറ്റ് 1
പച്ചമുളക് 1
സവാള 1
ബീൻസ് 5
ഇവ ചെറിയ കഷണങ്ങളായി അരിഞ്ഞത്
കുരുമുളക് പൊടി .1 tea Spoon
രണ്ടാം പാൽ ഒരു കപ്പ്
ഒന്നാം പാൽ .. 1/2 കപ്പ്
അരിഞ്ഞ കഷണങ്ങൾ ചെറുതായി ഒന്ന് വഴറ്റിയതിന് ശേഷം
രണ്ടാം പാലും ,കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക
നന്നായി വെന്താൽ
ഒന്നാം പാൽ ചേർത്ത്
കടുകു പൊട്ടിച്ച് എടുക്കുക .
എരിവ് അധികം ഉണ്ടാകില്ല എന്ന് മാത്രമല്ല കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധവുമാണ്.
*ഉരുളക്കിഴങ്ങ് മസാലകൾ*
ഉരുളക്കിഴങ്ങ് വേവിച്ചു ടച്ചത്
സവാള ചെറുതായി അരിഞ്ഞത്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില
ഗരം മസാല 1 നുള്ള്
മഞ്ഞൾ പൊടി
ഇവ വഴറ്റി ഉരുളക്കിഴങ്ങും ചേർത്ത് വെളളമയമില്ലാതെ ചപ്പാത്തിക്കും പൂരിക്കും ഒപ്പം ഉപയോഗിക്കാം
ഉരുളക്കിഴങ്ങും സവാള വഴറ്റിയതും ,പച്ചമുളകും ,പെരുംജീരകവും ,കറിവേപ്പിലയും ,ക്യാരറ്റും ,( നിർബന്ധമില്ല) മഞ്ഞൾപ്പൊടിയും ചേർന്നാൽ മസാല ദോശക്കുള്ളിലെ കൂട്ടായി ....
അങ്ങനെ ഉരുളക്കിഴങ്ങ് വിഭവങ്ങൾ നിരവധിയാണ്.
ഉരുളക്കിഴങ്ങിന്റെ സ്ഥാനത്ത് ചേമ്പ് ഇട്ട് പാചകം ചെയ്യുന്നവരുമുണ്ട്.
മലയാളിയുടെ ശരീര- കാലാവസ്ഥ പ്രകൃതിക്കനുസരിച്ച് ഉരുളക്കിഴങ്ങിന്റെ ഉപയോഗം അമിതമാകുന്നത്, അത്ര നല്ലതല്ല
സാമ്പാർ മുതൽ
കൂട്ടുകറി വരെ എവിടെയും നമുക്കിന്ന് ഉരുളക്കിഴങ്ങിന്റെ സാന്നിദ്ധ്യം കാണാം .ഒരു തലമുറയ്ക്ക്
ചോറു പൊതിയിലെ മെഴുക്കു പുരട്ടി മുതൽ
ഫ്രെഞ്ച് ഫ്രൈസ് വരെ നിറഞ്ഞു നില്ക്കുന്ന രുചി ഭേദമാണ് ഈ ഉരുളക്കിഴങ്ങ് ...
കറിക്കൊന്ന് ഉപ്പു കൂടിയാൽ ,കൺതടമൊന്നു കറുത്താൽ ,
പെട്ടെന്ന് രണ്ട് അതിഥി വന്നാൽ എല്ലാം വീട്ടമ്മ ആശ്രയിക്കുന്നതീ ഉരുളനെത്തന്നെയാണ്.
അടുക്കളയിലെ ഈ നിത്യസാന്നിദ്ധ്യത്തെ നമുക്കിനി അറിഞ്ഞുപയോഗിക്കാം.
Dr .Soumya Ajin
@ Info Drs Ayurveda FBPage
Healthy kitchen @ Sun day

Comments
Post a Comment