തിരുവാതിരിയും എട്ടങ്ങാടിയും
*തിരുവാതിരയും എട്ടങ്ങാടിയും*
AN 86
🌝"ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ… 🌛🌜
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ.... "👭
കവി എൻ.എൻ കക്കാടിന്റെ ' സഫലമീ യാത്ര '
യിലെ വരികളാണിത്
*തിരുവാതിര*
ഒരു സമ്പൂർണ്ണ സ്ത്രീയുൽസവമെന്ന് പറയാവുന്ന പഴമയാഘോഷം.
പൂത്തിരുവാതിരയെന്നാൽ വിവാഹം കഴിഞ്ഞ്
വരുന്ന ആദ്യ തിരുവാതിര:
കിഴങ്ങുവർഗ്ഗങ്ങൾ ആഹാരമാക്കുന്ന ധനുമാസക്കാലം ഈ ആഘോഷത്തോടൊപ്പമുള്ളത് വിശദീകരിക്കുവാനാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്.
ആഹാരം തന്നെ ഔഷധമാക്കുന്ന
ആരോഗ്യ ശീലങ്ങളിലൂടെ സഫലമാകേണ്ടുന്ന ജീവിതയാത്ര നടത്താം.
തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കാലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ് ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറു ചേമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
*തിരുവാതിരയ്ക്ക് ഏഴുദിവസം മുൻപ്
ഉത്തൃട്ടാദി മുതൽ വ്രതം തുടങ്ങും*
ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.
തിരുവാതിരയോടൊപ്പം തന്നെ കേൾക്കുന്ന
എട്ടങ്ങാടി എട്ടു കിഴങ്ങുകളെയാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ ചില സമൂഹങ്ങളിൽ നടന്നിരുന്ന ആചാരങ്ങൾക്ക് ജാതീയമായ ഉച്ചനീചത്വങ്ങളാൽ ഒരു പൊതു സ്വഭാവമുണ്ടായിരുന്നില്ല.
എങ്കിലും കിഴങ്ങു ഭക്ഷണ പ്രധാനമായിരുന്നു ധനുമാസമെന്ന് പറയാം.
തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള്‍ ഉള്ളപ്പോഴാണ് എട്ടങ്ങാടി നിവേദിക്കുന്നത് .കിഴങ്ങുകൾ ചുട്ടാണ് ഇതിൽ ഉപയോഗിക്കുന്നത്.
ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറാൻ ചേമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത്, ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാൻ ചേമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാൻ ചേമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, (നേന്ത്രപ്പഴം-കായ വറുത്ത (ഉപ്പേരി) പ്രധാനമാണ്). ഇവയും ഉണ്ടാകും.
കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീരത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയായോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ. (ഉള്ളി ചേര്‍ക്കരുത്) സന്ധ്യ കഴിഞ്ഞാല്‍ കട്ടന്‍ കാപ്പി ( ഒഴിവാക്കുന്നതാണ് നല്ലത് ) പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.
*അന്നജം കിഴങ്ങ് രൂപത്തിൽ*
അന്നജം ധാന്യ രൂപത്തിലുള്ളത് ഗോതമ്പും അരിയുമായി നാം ധാരാളം കഴിക്കും.
അരിയും ഗോതമ്പുമുണ്ടാക്കുന്നതിനേക്കാൾ കുറഞ്ഞ ജലം ,കുറഞ്ഞ ഭൂമി എന്നിവ ഉപയോഗിച്ച് കിഴങ്ങ് രൂപത്തിലുള്ള അന്നജമുണ്ടാക്കാം.
ആദിമ ജീവിതത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ അടിത്തറ കാട്ടു കിഴങ്ങുകളായിരുന്നു.
അതും കാട്ടു കാച്ചിലുകൾ
*നാരുള്ളവ, കൊഴുപ്പുള്ളവ, പൊടിയുള്ളവ*,
എന്നിങ്ങനെയാണ് കാട്ടു കാച്ചിലുകളെ ആദിവാസികൾ തരം തിരിയ്ക്കാറ്.
*കാട്ടുകാച്ചിൽ*
D floribunda,
D mexicana
എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാസവസ്തുവിൽ നിന്നും വിലയേറിയ ആധുനിക വൈദ്യ ഔഷധങ്ങളായകോർട്ടിസോണും
ടെസ്റ്റോസ്റ്റിറോൺ
എന്ന പുരുഷ ഹോർമോണും പ്രൊജസ്റ്ററോൺ എന്ന സ്ത്രീ ഹോർമോണും ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രൊജസ്ട്രോൺ കലവറയാണ് കാച്ചിൽ.
തിരുവാതിരയ്ക്ക് പ്രിയതമക്ക് ഒരു 'Healthy gift' 🎁ആയി കാച്ചിൽ വിളവെടുത്ത് കൊടുക്കാം.
തുലാം പകുതിയോടെ ഭക്ഷണാവശ്യത്തിന് ചേമ്പും ചേനയും കിളയ്ക്കാൻ തുടങ്ങും.
വൃശ്ചികത്തിൽ കൂവ കിളയ്ക്കും.
*കൂവ നൂറ്*
കൂവ കിഴങ്ങ് കഴുകി ചതച്ച് തകരത്തിൽ ഉരച്ചെടുത്ത് വെള്ളത്തിൽ കലക്കി വെയ്ക്കും.
4 ദിവസം തെളിയാൻ വെയ്ക്കും
ഓരോ ദിവസവും തെളിയൂറ്റി ശുദ്ധജലമൊഴിച്ച് വെയ്ക്കും. തുടർന്ന് തുണിയിൽ പൊതിഞ്ഞ് ഉണക്കി പൊടിയാക്കി സൂക്ഷിക്കും. അടയും കുറുക്കും പായസവും
കൂവ ഉപയോഗിച്ചുണ്ടാക്കാം.
*കൂർക്ക*
പാചകം ചെയ്യുമ്പോള്‍
വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ.
ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് *ചീനന്റെ ഉരുളക്കിഴങ്ങ്* എന്ന് ഓമനപ്പേരുമുണ്ട്.
അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്.
ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം.
*മധുരക്കിഴങ്ങ്*
വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം ആണ് മധുരക്കിഴങ്ങ്.
അയേണ്‍ അടങ്ങിയിരിയ്ക്കുന്ന
തു കൊണ്ട് രക്തമുണ്ടാകാന്‍ മധുരക്കിഴങ്ങ് നല്ലതാണ്.
ഇതിലെ കരാറ്റിനോയ്ഡുകള്‍ കണ്ണിന് കാഴ്ചശക്തിയേകും.
മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട. ഇതിന് ഗ്ലൈസിമിക് ഇന്‍ഡെക്‌സ് കുറവാണ്.
ഇതില്‍ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ചെറുക്കാന്‍ ഇത് സഹായിക്കും.
"മകരത്തിൽ കാവത്തും കിളക്കും
കുംഭത്തിൽ ചേനയും ചേമ്പുമൊക്കെ നടും"
ഉരുളക്കിഴങ്ങ് ബീറ്റ്റൂട്ട് കാരറ്റ് തുടങ്ങിയവ സമശീതോഷ്ണ മേഖലയിലെ കിഴങ്ങുകളാണ്.
യൂറോപ്യൻ രാജ്യങ്ങളിലെ ഉരുളക്കിഴങ്ങി്ന്റെ സ്ഥാനം, ഉഷ്ണ മേഖല രാജ്യങ്ങളിൽ മരച്ചീനി, മധുരക്കിഴങ്ങ് ,കാച്ചിൽ എന്നിവയ്ക്കുണ്ട്.
സ്റ്റാർച്ച് പഞ്ചസാര, പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവയാണ് കിഴങ്ങുകളിലുള്ളത്.
സ്റ്റാർച്ച് തരികൾ എത്രമാത്രം ചെറുതാണോ
അത്രമാത്രം കിഴങ്ങുകൾക്ക് സ്വാദേറും.
ഓരോ മാസത്തിലും പ്രകൃതിയിൽ നിന്ന് ലഭ്യമാകുന്നവ ഉപയോഗിച്ചായിരുന്നു
മലയാളിയുടെ ഭക്ഷണ ശീലം.
*തിരുവാതിര പറയുമ്പോൾ ഒഴിവാക്കാനാകില്ല ദശപുഷ്പത്തെ!!*
"പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി "കേട്ടിട്ടില്ലേ .....
*പാതിരാപ്പൂചൂടല്‍ *
ദശപുഷ്പങ്ങളോടൊപ്പം കമുകിന്‍ പൂക്കില, അടയ്ക്കാമണിയന്‍, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വയ്ക്കാറുണ്ട്. ദശ പുഷ്പങ്ങള്‍ പറിച്ചെടുത്ത് ആര്‍പ്പുവിളിയുമായി കളി സ്ഥലത്ത് എത്തി പൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യകമാരെ ചൂടിച്ചശേഷം താനും തന്റെ ഭര്‍ത്താവും ചൂടുന്നു.
ദശപുഷ്പങ്ങള്‍
1) കറുക
2)വിഷ്ണുക്രാന്തി
3) തിരുതാളി
4) പൂവാംകുറുന്നല്‍
5) കയ്യോന്നി
6) മുക്കുറ്റി
7) നിലപ്പന
8) വള്ളി ഉഴിഞ്ഞ
9) ചെറൂള
10) മുയല്‍ ചെവിയന്‍
ദശപുഷ്പം എന്നാണ് പറയാറെങ്കിലും വേരോട് കൂടിയാണ് ഇത് ഉപയോഗിക്കുന്നത്.
സന്ധ്യ മുതല്‍ രാത്രി 12 മണിവരെ നിലവിളക്ക് കൊളുത്തി തിരുവാതിര കളിക്കും. പാതിരായ്ക്ക് ആണ് പാതിരാപ്പൂ ചൂടല്‍. ദശപുഷ്പമാഹാത്മ്യം പാടി കളിക്കുന്നു. അതിനുശേഷമാണ് ‘തുടിച്ചുകുളി’. വെളുപ്പിനെ അരയോളം വെള്ളത്തിലിറങ്ങിനിന്ന് പാട്ടുപാടി രണ്ട് കൈകൊണ്ടും വെള്ളംതെറിപ്പിച്ച് ശബ്ദമുണ്ടാക്കിയാണ് തുടിച്ചുകുളിക്കുന്നത്. തിരുവാതിര ദിവസം രാവിലെ കുളികഴിഞ്ഞ് അമ്പലത്തില്‍ പോയി വ്രതം തീർക്കും .
*തിരുവാതിര വിഭവങ്ങൾ*
*കൂവ കുറുക്കിയത്*
1. കൂവപ്പൊടി 1 കപ്പ്
2.ശർക്കര( പൊടിച്ചത്) – 1 കപ്പ്
3. ചിരകിയ തേങ്ങാ(കഷണങ്ങൾ ഇല്ലാതെ) 1/2 കപ്പ്
4. ഏത്തപ്പഴം(നാലായി കീറി ചെറുതായി കനം കുറച്ചു നുറുക്കിയത്) – 1 എണ്ണം
പാചകം ചെയ്യുന്ന വിധം:
ഒരു കപ്പ് കൂവപ്പൊടി നാലിരട്ടി വെള്ളത്തിൽ കലക്കി അടുപ്പത്ത് വച്ച് ഇളക്കുക. തീയ് തീരെ കുറച്ചിടുക.അത് വെന്ത് കുറുകിവരുന്ന സമയം പൊടിച്ചുവച്ച ശർക്കര അതിലേക്കിട്ടു നല്ലവണ്ണം ഇളക്കുക.ശർക്കര നല്ലവണ്ണം അലിഞ്ഞുചേർന്നാൽ പാത്രം താഴെയിറക്കി വയ്ക്കാം. ശേഷം ചിരകിയ തേങ്ങയും നുറുക്കിവച്ച പഴംനുറുക്കും അതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൂവ കുറുക്കിയത് തയ്യാർ.
2. *എട്ടങ്ങാടി* (തിരുവാതിരയ്ക്ക് നിവേദിക്കാനുള്ളത്)
ഉമിത്തീയിട്ട് അതിൽ കായ,ചേമ്പ്,ചെറുകിഴങ്ങ്,കൂർക്ക ഇവ ചുട്ടെടുക്കുക. കൂടാതെ കായ്,ചേമ്പ്, ചെറുകിഴങ്ങ്,കൂർക്ക, ഏത്തപ്പഴം,കാച്ചിൽ, ശീമക്കിഴങ്ങ് ഇവ വേവിച്ച് ചെറുതായി നുറുക്കി വയ്ക്കുക. കുറച്ചു വൻപയർ വറുത്ത് പൊടിച്ചുവയ്ക്കുക.ഒരു കഷണം കരിമ്പും ചെറുതായി നുറുക്കിവയ്ക്കുക.
പിന്നീട് ഉരുളി അടുപ്പത്ത് വച്ച് പാനിയാക്കിയ ശർക്കര അരിച്ചെടുത്ത് ഉരുളിയിൽ ഒഴിച്ച് തിളപ്പിക്കുക.ശർക്കര പ്പാനി മുറുകിവരുന്ന സമയം നുറുക്കിവച്ച കൂട്ടുകളെല്ലാം അതിലിട്ട് നന്നായി ഇളക്കുക.കൂട്ടത്തിൽ പൊടിച്ച വൻപയറും ഏത്തപ്പഴം നാലായി കീറി അരിഞ്ഞതും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക.ഇതാണ് തിരുവാതിരയ്ക്ക് നിവേദിക്കാനുള്ള എട്ടങ്ങാടി.(ഇത് കുഴച്ച് പുഴുക്കുപോലെയാക്കരുത്)
*തിരുവാതിരപ്പുഴുക്ക്*
രണ്ട്ചേമ്പ്, രണ്ട് ഏത്തക്ക, നാല് ചെറുകിഴങ്ങ്, ഒരുപിടി കൂർക്ക, ഒരു ചെറിയ കഷണം ചേന, ഒരു ചെറിയ കാച്ചിൽ, നാല് നനകിഴങ്ങ്, കാൽ കപ്പ് വൻ പയര്‍, കാൽ കപ്പ് കടല, എട്ട് പച്ചമുളക്, മൂന്ന് നുള്ള് ജീരകം, ഒരു തേങ്ങ ചുരണ്ടിയത്, കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടി, പാകത്തിന് വെള്ളം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ഇവ തയാറാക്കി വക്കുക.
*പാകം ചെയ്യുന്നവിധം*
ആദ്യം വൻ പയര്‍ ചെറുതായി വറുത്ത് വയ്ക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിയ്ക്കുക. ഇത് കഴുകി കഷണങ്ങളുടെ പകുതി നികവിൽ വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേർക്കുക.
തേങ്ങ , പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോഴേക്കും വെള്ളം ഊറ്റി കളഞ്ഞു വറുത്ത് വെച്ചിരിക്കുന്ന വൻപയറും അരപ്പും ചേർത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേർത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേർത്ത് അടച്ചു വെയ്ക്കുക. തിരുവാതിരപുഴുക്ക് തയ്യാർ…
എല്ലാവർക്കും തിരുവാതിര / പുതുവത്സര ആശംസകളോടെ
Team Info Drs Ayurveda FBPage
ഭൂഗർഭ നിലവറ തുറന്ന് ആരോഗ്യ നിധിയെടുക്കാം -
ഭൂമി നമുക്കായ് സൂക്ഷിച്ച ആഹാരക്കിഴങ്ങുകൾ..
Info Drs Ayurveda
Recipe(Courtesy:Jayan Kaviyoor )

Comments
Post a Comment