ചേമ്പ്
Healthy Kitchen @ Sunday Info Drs Ayurveda FB Page Dr Beena .M *ചേമ്പ്* മലയാളിയുടെ സ്വന്തം ആഹാരങ്ങളിലൊന്നാണ് ചേമ്പ്. ഏതു നാട്ടിൽ പോയി ഏതെല്ലാം ആഹാര വിഭവങ്ങൾ കഴിച്ചാലും മലയാളിയിൽ ഗൃഹാതുരത ഉണർത്തുന്ന രുചിയാണ് ചേമ്പിന്റേത്. ഈയാഴ്ച ഒരല്പം ചേമ്പിനെക്കുറിച്ച്. Botanical Name - Colocasia esculenta Family - Araceae സാധാരണ കേരളത്തിൽ കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്. സാധാരണ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്ത കണ്ണൻ, വെളുത്ത കണ്ണൻ, താമരക്കണ്ണൻ, വെട്ടത്തു നാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷി ചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു. *വിവിധ* *ഇനങ്ങൾ* 1. താള് - പൊടിച്ചേമ്പ് 2. പാൽച്ചേമ്പ് 3. വാഴച്ചേമ്പ് 4 . മുട്ടച്ചേമ്പ് *താള്* ചേമ്പ് വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള്. ചിലയിടങ്ങളിൽ പൊട...