കപ്പ / മരിച്ചീനി Healthy Kitchen @ Sunday
Healthy kitchen @ Sunday
Info Drs Ayurveda FB Page.
*കപ്പ / മരച്ചീനി*
ഒരല്പം കപ്പ ചോറിനൊപ്പം ഇല്ലെങ്കിൽ ഉച്ചയൂണ് തൃപ്തിവരാത്ത മലയാളികൾ ഇന്നും ധാരാളം ..
മലയോര ഗ്രാമങ്ങളിൽ പ്രഭാത ഭക്ഷണമായി കപ്പയോ ,വാട്ടു കപ്പയോ തന്നെയാണ് പ്രിയം .മീനോ,ഉണക്കമീനോ കൂടെയുണ്ടെങ്കിൽ ഇരട്ടി സന്തോഷം ..
നാലു മണി ചായക്കൊപ്പം കപ്പ പുഴുങ്ങി ,തേങ്ങ ചിരകിയതും ചേർത്ത് ഉഴുന്ന് പരിപ്പും മുളകും, കറിവേപ്പിലയും താളിച്ചിട്ടാൽ വേറൊന്നും വേണ്ട'...
ഇങ്ങനെ മലയാളിയുടെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന കപ്പ യഥാർത്ഥത്തിൽ വിദേശിയാണ്. ..
പതിനേഴാം നൂറ്റാണ്ട് കാലഘട്ടത്തിൽ പോർച്ചുഗീസ്കാർ ബ്രസീലിൽ നിന്നാണ് കപ്പ കേരളത്തിൽ കൊണ്ടുവന്നത്.
ഇടമുറിയാത്ത മഴയിൽ കൃഷിനഷ്ടവും ,ഭക്ഷ്യക്ഷാമവുമൊക്കെ നില നിന്ന കാലത്ത് തിരുവിതാംകൂറിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ മരച്ചീനി കൃഷി സഹായിക്കും എന്ന കേണൽ ഓൾകോട്ട് ന്റെ നിർദ്ദേശം സ്വീകരിക്കുകയായിരുന്ന ശ്രീ വിശാഖം തിരുനാൾ മഹാരാജാവാണ് കപ്പയുടെ കേരളത്തിലെ സ്ഥാപകൻ .
ഇന്ന് നമുക്ക് ഏറെ ഇഷ്ടമുണ്ട് ഈ വിദേശിയോട് അല്ലേ ? നമ്മൾ ഇതിനെ കപ്പ , മരച്ചീനി , മരകിഴങ്ങ് , പൂള , കൊള്ളി എന്നൊക്കെ വിളിക്കാറുണ്ട്... ഇംഗ്ലീഷിൽ Cassava എന്ന് അറിയപ്പെടുന്ന കപ്പയുടെ ജന്മദേശം ബ്രസീൽ ആണ്.
യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിൽപ്പെട്ട കപ്പയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. കപ്പയുടെ വേരാണ് കിഴങ്ങായി മാറുന്നത്.
കപ്പയിലെ പോഷകാംശങ്ങൾ :
മാംസ്യത്തിന്റെ അളവ് വളരെക്കുറവുള്ള ഒരു ഭക്ഷ്യവസ്തുവാണ് കപ്പ. അതില്‍ ഏകദേശം 59 ശതമാനം വെള്ളവും അന്നജം 38-39 ശതമാനവും ആണുള്ളതെങ്കില്‍ ആകെ മാംസ്യത്തിന്റെ അളവ് 0.7% മാത്രമാണ്. വളരെ കുറഞ്ഞ തോതില്‍ മാത്രം ജീവകം സി കാണപ്പെടുന്നു. ജീവകം എയും കപ്പയിലുണ്ട്. സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയിരിക്കുന്നു
*കപ്പ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
കപ്പ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ് എന്നിരിക്കെ അതിൽ അടങ്ങിയിരിക്കുന്ന "കട്ട്" എന്ന് നാട്ടുഭാഷയിൽ വിളിക്കുന്ന ഹൈഡ്രജൻ സയനൈഡ് ന്റെ അളവാണ് വില്ലൻ.
പച്ചക്കപ്പയില്‍ കാണപ്പെടുന്ന ലിനാമാരിന്‍, ലോട്ടോസ്ട്രാലിൻ എന്നീ ഗ്ലൈക്കോസൈഡുകള്‍ ഹൈഡ്രജൻ സയനൈഡ് ഉണ്ടാവാന്‍ കാരണമാവുകയും ഇത് വിഷാംശമായി മാറുകയും ചെയ്യുന്നു.
അതിനാൽ കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്
പച്ച കപ്പ വറുത്തുപയോഗിക്കുമ്പോഴും ഈ വിഷാംശങ്ങൾ ഉള്ളിലേക്ക് നാം അറിയാതെ എത്തപ്പെടുകയാണ്
ഈ വിഷാംശം വളരെ ചെറിയ അളവിൽ മാത്രമേ കപ്പയിൽ ഉള്ളൂ എന്നതിനാൽ തയോസയനേറ്റ് ആക്കി ശരീരം പുറം തള്ളുകയാണ് പതിവ് . തയോസയനേറ്റ് ആക്കി മാറ്റാൻ സൾഫർ അടങ്ങിയ അമിനോ ആസിഡ്സ് (protein)അനിവാര്യമാണ്.
അതിനാൽ കപ്പ ഉപയോഗിക്കുമ്പോൾ മാംസ്യ സമ്പുഷ്ടമായ ആഹാരങ്ങൾ (മത്സ്യം / മാംസം /കടല / പയർ തുടങ്ങിയവ )ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
മാംസ്യത്തിന്റെ അളവ് കുറവുള്ള കപ്പ മാംസ്യസമ്പുഷ്ടമായ മത്സ്യം/ മാംസം മുതലായവയോടൊപ്പം ആയിരുന്നു പഴയ തലമുറക്കാർ ഉപയോഗിച്ച് വന്നിരുന്നത് .ഭക്ഷണത്തിൽ മാംസ്യത്തിന്റെ അംശം തീരെയില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ,കപ്പ മാത്രം കഴിക്കുന്നവരുടെ ഇടയിൽ ഗോയിറ്റർ രോഗം, പോഷകക്കുറവുമൂലമുള്ള പൊക്കക്കുറവ്,ബുദ്ധിമാന്ദ്യം തുടങ്ങിയ തകരാറുകൾ പ്രകടമായി കാണുന്നു
ശരീരത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിൽ ഈ കട്ടിന്റെ അളവ് കൂടുമ്പോൾ ആണ് കപ്പ പ്രശ്നക്കാരൻ ആകുന്നത്.
കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് (CN) കാണാം.
വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.
കപ്പ കഴിച്ചാൽ ക്ഷീണം അനുഭവപ്പെടുന്നതും ഈ രാസവസ്തു ഉള്ളത് കൊണ്ടാണ്.
കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈഡ് മതിയാകും ഒരു എലിയെ കൊല്ലാൻ.
കപ്പയില കഴിച്ചാൽ ആടും പശുവും ചാകുന്നതിനു കാരണവും ഇത് തന്നെ.
കട്ട് മാറ്റാത്ത കപ്പയുടെ അമിത ഉപയോഗം / സ്ഥിരമായ ഉപയോഗം താത്കാലികമായ സയനൈഡ് ലഹരി, പ്രമേഹം ,തൈറോയിഡ് രോഗങ്ങൾ , നാഡീസംബന്ധ രോഗങ്ങൾ പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.
മരിച്ചീനിയിൽ രണ്ടു തരം സയനോജെനിക് ഗ്ലൂക്കോസൈഡുകൾ ആയ ലിനമാറിനും ( linamarin) ലോട്ടാസ്ട്രാലിനും (lotaustralin) ഉണ്ട്. കപ്പയിൽ ഉള്ള എൻസൈം ആയ linamarase ഇവയെ മാരക വിഷമായ ഹൈഡ്രജൻ സയനൈഡ് (HCN) ആക്കി മാറ്റും. ഹൈഡ്രജൻ സയനൈഡ് ദ്രാവക (ലായക) രൂപത്തിലും, വാതക രൂപത്തിലും മരച്ചീനിയിൽ രൂപപ്പെടും.
കപ്പയിലെ സയനൈഡിന്റെ അളവിന് അനുസരിച്ചു, കയ്പ്പ് കൂടും. കപ്പ മധുരമുള്ളതാണോ, കയ്പുള്ളതാണോ എന്നതനുസരിച്ചു അതിലെ സയനൈഡിന്റെ അളവിനെക്കുറിച്ചു ഒരു ഏകദേശ ധാരണയിൽ എത്താം.
കപ്പയിൽ ഉള്ള സയനൈഡ് എങ്ങനെ നീക്കം ചെയ്യാം?
കപ്പ ചെറിയ കഷണങ്ങൾ ആയി നുറുക്കി, വെള്ളത്തിൽ പല പ്രാവശ്യം കഴുകുക. ഹൈഡ്രജൻ സയനൈഡ് വെള്ളത്തിൽ നന്നായി ലയിക്കും.
കൂടാതെ തിളപ്പിക്കുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റി കളഞ്ഞിട്ട്, ഒരു പ്രാവശ്യം കൂടി പച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
ചൂടു കൂടും തോറും ഹൈഡ്രജൻ സയനൈഡിന്റെ വെള്ളത്തിലുള്ള ലേയത്വം (അലിയാനുള്ള കഴിവ്-solubility) കുറയും. അതു കൊണ്ട് രണ്ടാമത് പച്ചവെള്ളത്തിൽ തിളപ്പിക്കുന്നത് ആണ് ഉത്തമം.
വെള്ളം പൂർണ്ണമായും ഊറ്റികളഞ്ഞിട്ടു വേണം ഉപ്പും, അരപ്പും ചേർക്കാൻ. (കപ്പ എണ്ണയിൽ വറുത്താൽ ഹൈഡ്രജൻ സയനൈഡിന്റെ അംശം പോകില്ല എന്നും കൂടി അറിയണം.)
കപ്പ ഉപ്പിട്ടു തിളപ്പിക്കരുത് എന്ന് പറയുന്നതിന്റെ കാരണം എന്താണ്?
രണ്ടു കാരണം ഉണ്ട്.
ചൂടു കൂടും തോറും, ഹൈഡ്രജൻ സയനൈഡിന്റെ വെള്ളത്തിലുള്ള ലേയത്വം (അലിയാനുള്ള കഴിവ്-solubility) കുറയും എന്ന് നേരത്തെ പറഞ്ഞല്ലോ? ഒന്നാമത്തെ കാര്യം അതാണ്. ഉപ്പുള്ള (saline conditions) വെള്ളത്തിൽ ഹൈഡ്രജൻ സയനൈഡിന്റെ ലേയത്വം വീണ്ടും കുറയും. രണ്ടാമത്തെ കാര്യം ഉപ്പെന്നാൽ NaCl (സോഡിയം ക്ലോറൈഡ്) എന്ന് അറിയാമല്ലോ? ഹൈഡ്രജൻ സയനൈഡിൽ (HCN) ഉള്ള CN- അതീവ രാസപ്രതി പ്രവർത്തനം നടത്താൻ ശേഷിയുള്ളതാണ്. വെള്ളത്തിൽ ലയിച്ച CN- ഉപ്പിലെ NaCl (സോഡിയം ക്ലോറൈഡ്) Na+ മായി രാസപ്രതിപ്രവർത്തനം നടത്തി വിഷമായ NaCN ആകാനുള്ള സാദ്ധ്യതയും ഉണ്ട്. NaCN ഉം വെള്ളത്തിൽ ലയിക്കുന്നതാണ്. എന്നിരുന്നാലും, കപ്പയുടെ ഉപരിതലത്തിൽ പറ്റി NaCN അകത്തു ചെല്ലാതിരിക്കാനുള്ള സാദ്ധ്യത കൂടി വെള്ളം മുഴുവൻ ഊറ്റിയ ശേഷം ഉപ്പിട്ടാൽ കുറയ്ക്കാം .(courtesy Suresh C Pillai )
കപ്പ ആരോഗ്യപ്രദമോ ?
ചോറിനൊപ്പം കപ്പ കഴിക്കാതിരിക്കുന്നതാണ് ഉത്തമം ..
എല്ലുമുറിയെ പണിയുന്നുണ്ടെങ്കിൽ ആവാം കപ്പ പല്ലുമുറിയെ ..
വറ്റലുകൾ വേണ്ടേ വേണ്ട ..
കപ്പ അരിഞ്ഞ് ,കഴുകി വേവിച്ച് ഉണക്കി ഉണ്ടാക്കുന്ന വറ്റൽ താരതമ്യേന നല്ലതാണ്. എന്നാലും എണ്ണ / വറുക്കൽ എന്നിവ അനാരോഗ്യകരവും ..
സ്ഥിരമായി കപ്പ ഉപയോഗിക്കുന്നത് അധ്വാനശീലം കുറഞ്ഞവർക്ക് നന്നല്ല.
*ഷുഗർ ഫ്രീ അഥവാ നീരാളികപ്പ*....
ഈ കപ്പയുടെ ഇല സാധാരണ കപ്പയുടെ ഇലയില്‍ നിന്ന് വളരെ വ്യത്യാസമാണ്. വീതി കുറഞ്ഞ് നീളത്തിലുള്ള ഇലയുടെ ആകൃതി നീരാളിയോട് സാമ്യമുള്ളതിനാലാണ് നീരാളിക്കപ്പ എന്ന പേര് ലഭിച്ചത്.
വെള്ള നിറത്തിലുള്ളതാണ് ഇതിന്റെ കിഴങ്ങിന് ശരാശരി എട്ടു കിലോയോളം തൂക്കമുണ്ടാകും.
സാധാരണ മരച്ചീനികളില്‍ നിന്നും വിത്യസ്തമായി മധുരത്തിന്റെ അംശം ഈ മരച്ചീനിയില്‍ തീരെയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
*കപ്പയുടെ രുചി ഭേദങ്ങൾ*
പണ്ട് കാലത്ത് ഒക്കെ ചെണ്ട മുറിയന്‍ പുഴുങ്ങിയത് വൈകുന്നേരം സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് അമ്മമാർ തയ്യാറാക്കി കൊടുക്കുമായിരുന്നു .
ചെണ്ട മുറിയന്‍ എന്ന് കേള്‍ക്കാത്തവരുണ്ടോ ?ചെണ്ടയുടെ ആകൃതിയിൽ കപ്പ മുറിക്കുന്നു.ഇതിനു കാന്താരി മുളകും ചെറിയ ഉള്ളീം വെളിച്ചെണ്ണയും ചേർത്ത ചമ്മന്തിയാണ് കോമ്പിനേഷൻ.
*ചെണ്ടമുറിയൻ*
കപ്പ തൊലി കളഞ്ഞു കഴുകി 4-5 ഇഞ്ച് നീളത്തിൽ മുറിച്ചു വയ്ക്കുക .കപ്പയിൽ തണുത്ത വെള്ളംചേർത്ത് ' വേവിയ്ക്കുക. പകുതി വേവാകുമ്പോൾ വെള്ളം ഊറ്റി കളയുക. വീണ്ടും തണുത്ത വെള്ളം ഒഴിച്ച് നന്നായി വേവിച്ച് ഊറ്റി കളഞ്ഞ് ഉപ്പ് ചേർത്തെടുക്കുക
മുളക് വറുത്തു , ഉള്ളിയും ,ഉപ്പും കൂട്ടി അരച്ച്, കുറച്ചു വെളിച്ചെണ്ണയും ചേര്‍ത്ത ചമ്മന്തി ,
അല്ലെങ്കില്‍,
തേങ്ങയും, പച്ചമുളകും, ഉള്ളിയും, ഉപ്പും , കൂട്ടി അരച്ച്, വെളിച്ചെണ്ണ ചേര്‍ത്ത ചമ്മന്തിയോ കൂട്ടി കഴിക്കുക.
കപ്പ പുഴുങ്ങിയത് വച്ചാല്‍, അതിനു മീന്‍ കറിയോ ഇറച്ചിക്കറിയോ ആയിരുന്നു
ഒപ്പം കൂട്ടിയിരുന്നത്.
*കപ്പ പുഴുക്ക്*
കപ്പ – 1 കിലോ ഗ്രാം
തേങ്ങാ – 1/2 കപ്പ്
ചെറിയ ഉള്ളി/ ചുവന്നുള്ളി
-2 എണ്ണം
പച്ചമുളക് – 2 -3എണ്ണം
ജീരകം – 1/2 ടീസ്‌പൂൺ
വെളുത്തുള്ളി – 2-3 അല്ലി
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില – 1 തണ്ട്
കപ്പ തൊലികളഞ്ഞു കഴുകി വൃത്തിയാക്കി ഒരിഞ്ചു കഷ്ണങ്ങള്‍ ആയി നുറുക്കി വയ്ക്കുക.നികയ്‌ക്കെ വെളളം ഒഴിച്ച് വേവിയ്ക്കുക.2-3 തവണ വെളളം ഊറ്റി കട്ട് കളയണം.പാകത്തിന് വെന്തു കഴിയുമ്പോള്‍ വെള്ളം വാര്‍ത്തു കളയുക.
തേങ്ങാ ചിരകിയത് ' പച്ചമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടിഎന്നിവ അമ്മിക്കല്ലിൽ / മിക്സിയിൽ ചതച്ചു എടുക്കുക. ഈ അരപ്പും, കറിവേപ്പില ഞെരടിയതും,ഉപ്പും, അൽപം വെളിച്ചെണ്ണയും കൂടി വെന്ത കപ്പയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാത്രം മൂടി വച്ച് രണ്ടു മിനുട്ട് ചെറുതീയില്‍ വേവിക്കുക.
*കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ???*
ഒന്നു രുചിച്ചു നോക്കൂ....കപ്പ ഉപയോഗിച്ചുണ്ടാക്കുന്ന വ്യത്യസ്തമായ ഈ പ്രാതൽ വിഭവം.
ആവശ്യമുള്ളവ
കപ്പ -ഒരു കിലോ
തേങ്ങ - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ കഴുകി തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി അരിയുക.നന്നായി കഴുകി (4-5 തവണ)ഉണക്കുക.ഉ ണക്കിയ കപ്പ പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പുട്ടു കുറ്റിയിൽ പുഴുങ്ങി എടുക്കാം.
മറ്റൊരു രീതി ( പച്ച കപ്പ ഉപയോഗിച്ച് )
ആവശ്യമുള്ളവ
നല്ലത് പോലെ വേവുന്ന കയ്പ്പില്ലാത്ത ഇനം കപ്പ -2 കപ്പ്
വറുത്ത അരിപ്പൊടി -1/2 കപ്പ്
തേങ്ങ ചിരകിയത് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കപ്പ ഒരു ഗ്രേറ്ററിൽ ഉരച്ചെടുക്കുക. ഉരച്ചെടുത്ത
കപ്പ കഴുകി (4-5 പ്രാവശ്യം/വെളളം തെളിഞ്ഞു വരുന്നത് വരെ) നല്ലത് പോലെ പിഴിഞ്ഞെടുക്കുക.അതിലേക്ക് അരിപ്പൊടി, തേങ്ങാപ്പീര, ഉപ്പ്, വെളളം ഇവ ചേർത്ത് നനച്ചെടുക്കുക. പുട്ടുകുറ്റിയിൽ ആവി കയറ്റിയെടുക്കുക.സ്വാദുള്ള കപ്പ പുട്ട് തയ്യാർ...!
*കപ്പ ഉടച്ചു വച്ചത്*
അരപ്പിന്
തേങ്ങ ചിരകിയത് - അര മുറി
വറ്റൽമുളക് - 2 എണ്ണം
പച്ച മുളക് - 1 എണ്ണം
ജീരകം - കാൽ ടീ സ്പൂൺ
വെളുത്തുള്ളി - 4 അല്ലി
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഇവ ഒരുമിച്ച് അധികം അരഞ്ഞു പോകാത്ത വിധം (അവിയലിന് അരയ്ക്കുന്ന പോലെ ) അരച്ചെടുക്കുക.
കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി നുറുക്കി, 2 - 3 പ്രാവശ്യം പച്ച വെള്ളത്തിൽ കഴുകി, ഒരു പാത്രത്തിലിട്ട് നിറച്ച് വെള്ളമൊഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ്, അരപ്പും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച്, നന്നായി ഇളക്കി, കപ്പ തവി വയ്ച്ച് ഉടച്ചു ചേർക്കുക. അല്പം വെളിച്ചെണ്ണ ഒരു പാത്രത്തിലൊഴിച്ച് കടുക്, വറ്റൽമുളക്, ചെറിയ ഉള്ളി അറിഞ്ഞത്, കറിവേപ്പില ഇവ താളിച്ച് ഉടച്ച് വയ്ച്ചിരിക്കുന്ന കപ്പയിൽ ചേർത്തിളക്കുക. കയ്പ്പുള്ള കപ്പയാണെങ്കിൽ, രണ്ട് പ്രാവശ്യം വേവിക്കുന്ന വെള്ളം ഊറ്റിക്കളയണം.
ഇത് തന്നെ കപ്പ ഉടച്ചു ചേർക്കാതെ അരപ്പിട്ട് വെള്ളം ചേർക്കാതെ ഇളക്കി യോജിപ്പിച്ച് കപ്പ അവിയലും ഉണ്ടാക്കാം. കപ്പ അവിയലിന് അരപ്പ് തോരന് അരയ്ക്കുന്ന പരുവത്തിൽ അരച്ചാൽ മതി.
പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവരുടെയും ഭക്ഷണം ആയിരുന്നു കപ്പ.. അത് ദഹിപ്പിക്കാൻ അവനു മരുന്നിന്റെ ആവശ്യമുണ്ടാരുന്നില്ല.. ഇന്നിപ്പോൾ സ്റ്റാർ ഹോട്ടലിലെ ഇവെന്റ്‌സുകളിലും താരമാണ് കപ്പ.. അത് കഴിക്കുന്നവർ മേലനങ്ങാത്തവരായതിനാൽ മരുന്ന് കഴിക്കേണ്ടതായും വരും..
Dr Manju Rani
@ Info Drs Ayurveda
കൂടുതൽ പാചകക്കുറിപ്പുകൾ നിങ്ങൾക്ക് കമന്റ് ബോക്സിൽ ചേർക്കാവുന്നതാണ്

Comments
Post a Comment