ചേമ്പ്
Healthy Kitchen @ Sunday
Info Drs Ayurveda FB Page
Dr Beena .M
*ചേമ്പ്*
മലയാളിയുടെ സ്വന്തം ആഹാരങ്ങളിലൊന്നാണ് ചേമ്പ്.
ഏതു നാട്ടിൽ പോയി ഏതെല്ലാം ആഹാര വിഭവങ്ങൾ കഴിച്ചാലും മലയാളിയിൽ ഗൃഹാതുരത ഉണർത്തുന്ന രുചിയാണ് ചേമ്പിന്റേത്.
ഈയാഴ്ച ഒരല്പം ചേമ്പിനെക്കുറിച്ച്.
Botanical Name - Colocasia esculenta
Family - Araceae
സാധാരണ കേരളത്തിൽ കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്.
സാധാരണ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്ത കണ്ണൻ, വെളുത്ത കണ്ണൻ, താമരക്കണ്ണൻ, വെട്ടത്തു നാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷി ചെയ്യുന്നു.
ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു.
*വിവിധ* *ഇനങ്ങൾ*
1. താള് - പൊടിച്ചേമ്പ്
2. പാൽച്ചേമ്പ്
3. വാഴച്ചേമ്പ്
4 . മുട്ടച്ചേമ്പ്
*താള്*
ചേമ്പ് വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള്. ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു.
താളിന്റെ തളിരില കൊണ്ട് വിവിധയിനം നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നു. താള് ദഹനം വർദ്ധിപ്പിക്കുന്നു.
താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
*താള് ഇനങ്ങൾ*
*വയൽ താള്*
കൊല്ലിത്താള്, വയൽ ചേമ്പ് എന്നും അറിയപ്പെടുന്നു.
*കരിന്താള്*
തണ്ട് കറുപ്പ് നിറത്തിലും ഇലകൾ കടും പച്ച നിറത്തിലും കാണപ്പെടുന്നു.
*പഞ്ചിത്താള്*
ചതുപ്പിൽ കാണപ്പെടുന്നു. കൂമ്പ് ഭാഗത്തുള്ള ചെറിയ ഇലകൾ ഭക്ഷണത്തിനുപയോഗിക്കുന്നു.
ചേമ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഭാഗം കിഴങ്ങാണ്. ചേമ്പിന്റെ തളിരില ചുരുണ്ടിരിക്കുന്ന അവസ്ഥയിൽ കഷണങ്ങളാക്കി രസത്തിൽ ചേർക്കുകയോ തോരനുണ്ടാക്കുകയോ ചെയ്യാറുണ്ട്.
ചേമ്പിൻതണ്ടും കറികളിൽ ചേർക്കാറുണ്ട്.
*പാൽച്ചേമ്പ്*
തണ്ടും തളിരിലയും കിഴങ്ങും ഒരുപോലെ ഭക്ഷ്യയോഗ്യമായ പാൽച്ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.
ചെറു ചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്, കുഴി നിറയാൻ ചേമ്പ്, കുട വാഴച്ചേമ്പ്, മാറാൻ ചേമ്പ് എന്നിവയും വിവിധ ഇനം ചേമ്പുകളാണ്.
നമ്മുടെ വിഷയം കൃഷിയല്ല, അടുക്കളയാണ് എന്നുള്ളത് കൊണ്ട് വിവിധ ഇനം ചേമ്പുകളെക്കുറിച്ച് കൂടുതൽ പറയുന്നില്ല.
അടുക്കളയിലേയ്ക്ക് കയറുന്നതിന് മുമ്പ് ഒരു നിമിഷം
ചേമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
*ഘടകങ്ങൾ*
അന്നജം - 21.1%
മാംസ്യം - 3.0 %
കൊഴുപ്പ് - 0.0%
ലവണങ്ങൾ - 1.7%
നാര് - 1.0 %
ജലാംശം - 78.1%
കലോറി - 97യൂണിറ്റ്
ധാതു ലവണങ്ങളാലും ജൈവ സംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും, തണ്ടും, ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി ലഭിക്കും. വൈറ്റമിൻ എ ധാരാളമടങ്ങിയ ചേമ്പിൻ താൾ കഴിക്കുന്നത് അന്ധത മാറുന്നതിനും, കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.
വയറ്റിലുണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാൻ കുട വാഴച്ചേമ്പിന് കഴിയും.
മക്കളെപ്പോറ്റിച്ചേമ്പ് അൽപ്പം ചൊറിച്ചിലുള്ള ഇനമാണ്. അതിനാൽ കറി വയ്ക്കുമ്പോൾ അൽപ്പം പുളി കൂടി ചേർക്കുന്നു.
വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചിൽ കുറയുന്നു.
*ചേമ്പിന്റെ ഗുണങ്ങൾ*
*ഊർജ്ജം നൽകുന്നു*
ശാരീരികോർജ്ജവും, മാനസികോർജ്ജവും നൽകുന്നതിൽ ചേമ്പിനെ കഴിഞ്ഞേ മറ്റ് പച്ചക്കറികൾ ഉള്ളൂ. ഇത് തളർച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.
*ആരോഗ്യമുള്ള മുടിക്ക്*
ആരോഗ്യമുള്ള മുടിക്ക് ചേമ്പ് കഴിക്കുന്നത് നല്ലതാണ്. വൈറ്റമിൻ ഇ ചേമ്പിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് താരനേയും, മുടി കൊഴിച്ചിലിനേയും, കഷണ്ടിയേയും പ്രതിരോധിക്കുന്നു.
*ഉൽക്കണ്ഠ* *കുറയ്ക്കുന്നു*
ഉൽക്കണ്ഠയിൽ നിന്നും, ഡിപ്രഷനിൽ നിന്നും രക്ഷിക്കാൻ ചേമ്പ് സഹായിക്കുന്നു.
*ഹൃദയത്തിന് നല്ലത്*
കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതുകൊണ്ടുതന്നെ ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും , ഹൃദയാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
*അകാലവാർദ്ധക്യം*
മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ , കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് സഹായിക്കുന്നു.
*ദഹനം*
ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന സ്റ്റാർച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു.
*ശരീരഭാരം വർദ്ധിപ്പിക്കാൻ*
ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ദിവസവും ചേമ്പ് കഴിച്ചാൽ മതി. ഇതിൽ എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം വർദ്ധിപ്പിക്കുന്നു.
മേൽപ്പറഞ്ഞ ഗുണങ്ങൾക്ക് ഒരു പ്രധാന കാരണം ചേമ്പിൽ യഥേഷ്ടം അടങ്ങിയിരിക്കുന്ന സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ആണ്. അകാലവാർദ്ധക്യം തടയുന്നതിലും, കൊളസ്ട്രോൾ കുറയ്ക്കുന്നതിലും, ഹൃദയാഘാതത്തെ തടുക്കുന്നതിലും ഈസ്ട്രജന് വലിയ പങ്കുണ്ട്. ഈസ്ട്രജന്റെ പ്രവർത്തനം മൂലമാണ് സ്ത്രീകളിൽ മെനോ പാസിന് മുമ്പ് ഹൃദയാഘാതത്തിന്റെ തോത് കുറഞ്ഞിരിക്കുന്നത്.
ആയുർവേദത്തിൽ ചേമ്പ് വാതത്തേയും കഫത്തേയും വർദ്ധിപ്പിക്കുന്നതായാണ് പറയുന്നത്.
*അടുക്കള* 🏠
ചേമ്പ് എന്ന് കേൾക്കുമ്പോൾ ആദ്യമായി ഓർമ്മയിലെത്തുന്ന രുചി ചേമ്പ് പുഴുങ്ങിയതിന്റേത് തന്നെയാണ്.
വൃശ്ചികമാസത്തിലെ തൃക്കാർത്തികയ്ക്ക് മറ്റ് കിഴങ്ങുവർഗ്ഗങ്ങളോടൊപ്പം ചേമ്പ് പുഴുങ്ങിയതും കഴിക്കുന്നത് മലയാളിയുടെ ആദ്യ ഓർമ്മകളിലൊന്നാണ്.
*ചേമ്പ് സ്റ്റൂ*
ചേമ്പ് തീരെ ചെറുതല്ലാത്ത കഷണങ്ങളായി അരിഞ്ഞ് ഉപ്പും പച്ചമുളക് നീളത്തിൽ കീറിയതും ചേർത്ത് തേങ്ങാപ്പാലിൽ വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ , അല്പം വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, കറിവേപ്പില എന്നിവ വറുത്ത് വേവിച്ച് വയ്ച്ചിരിക്കുന്ന ചേമ്പിൽ ചേർത്തിളക്കുക.
ചോറിനൊപ്പം കഴിക്കാവുന്ന നല്ലൊരു വിഭവമാണ് ചേമ്പ് സ്റ്റൂ.
ഇതു തന്നെ കുറച്ചു കൂടി ചെറിയ കഷണങ്ങളായി അരിഞ്ഞ് വെള്ളം വറ്റിക്കാതെ കറി പോലെ വയ്ച്ചാൽ അപ്പം, ചപ്പാത്തി ഇവയോടൊപ്പം കഴിക്കാൻ പറ്റിയ കറിയായി.
*ചേമ്പ് ഉടച്ച് വയ്ച്ചത്*
ചേമ്പ് തൊലി കളഞ്ഞ്, കഴുകി, കഷണങ്ങളാക്കി, ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക.
തേങ്ങാ, മഞ്ഞൾപ്പൊടി, പച്ചമുളക്, ജീരകം, വെളുത്തുള്ളി ഇവ അധികം അരഞ്ഞു പോകാതെ അരച്ച് (അവിയലിന് അരയ്ക്കുന്ന പരുവത്തിൽ) വേവിച്ച ചേമ്പിൽ ചേർത്തിളക്കി, ചേമ്പ് ഉടച്ചു ചേർക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ കുറച്ച് തിളപ്പിച്ച വെള്ളം കൂടി ചേർത്തിളക്കാം.
മറ്റൊരു പാത്രത്തിൽ അല്പം വെളിച്ചെണ്ണ അടുപ്പിൽ വയ്ച്ച് കടുക്, വറ്റൽമുളക്, ചെറിയ ഉള്ളി വട്ടത്തിനരിഞ്ഞത്, കറിവേപ്പില എന്നിവ വറുത്തു കോരി ഉടച്ചുവയ്ച്ചിരിക്കുന്ന ചേമ്പിൽ ചേർക്കുക.
*ചേമ്പ് മെഴുക്ക് പുരട്ടി*
അല്പം വെളിച്ചെണ്ണ അടുപ്പിൽ വയ്ച്ച് അതിൽ കടുക്, വറ്റൽമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയ ശേഷം അതിൽ അല്പം മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞൾപ്പൊടിയുടെ പച്ചമണം മാറുമ്പോൾ തീരെ ചെറുതല്ലാതെ അരിഞ്ഞ് വയ്ച്ചിരിക്കുന്ന ചേമ്പിൻ കഷണങ്ങൾ അതിലേയ്ക്കിടുക. ആവശ്യത്തിന് വെള്ളവും ഉപ്പും , പച്ചമുളക് കീറിയതും ചേർത്ത് അടച്ചിട്ട് വേവിക്കുക. വെള്ളം തിളയ്ക്കുമ്പോൾ ചെറിയ തീയിലിട്ട് വേവിച്ച്, ചേമ്പ് വെന്ത് വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
*ചേമ്പ് തീയൽ*
*(ചേമ്പ് വറുത്തരച്ച* *കറി*)
ചേമ്പ് - 500 ഗ്രാം
സവാള - ഒരെണ്ണം
അരയ്ക്കുന്നതിന്
തേങ്ങ ചിരകിയത് - ഒരു മുറി
സവാള - ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
ഉലുവ - 1 നുള്ള്
മുളക് പൊടി - 1 ടീ സ്പൂൺ
മല്ലിപ്പൊടി - 1 ടീ സ്പൂൺ
കുരുമുളക് - 8 എണ്ണം
പുളി - അല്പം
താളിക്കാൻ
വെളിച്ചെണ്ണ - 2 ടീ സ്പൂൺ
കടുക്
വറ്റൽ മുളക്
ചുവന്നുള്ളി വട്ടത്തിനരിഞ്ഞത്
കറിവേപ്പില
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം നീളത്തിനരിഞ്ഞ സവാളയും ചെറിയ ചതുരങ്ങളായി അരിഞ്ഞ ചേമ്പും അതിലിട്ട് ഇളക്കി ചെറിയ തീയിൽ അടച്ചിട്ട് വേവിക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരയ്ക്കാനുള്ള ചേരുവകളിൽ മുളക് പൊടി, മല്ലിപ്പൊടി ഇവ ഒഴികെയുള്ളവ ഇട്ട് വറുക്കുക. തേങ്ങയും മഞ്ഞൾപ്പൊടിയും ചേർന്നത് ബ്രൗൺ നിറമാകുമ്പോൾ മുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് വറുക്കുക.
പച്ച മാറുമ്പോൾ ഇറക്കി വയ്ച്ച് അരച്ചെടുക്കുക. അരച്ചത് വെള്ളത്തിൽ കലക്കി അടുപ്പിലിരിക്കുന്ന ചേമ്പിലേയ്ക്കൊഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളയ്ക്കുമ്പോൾ ചെറിയ തീയിലിട്ട് കുറച്ച് നേരം വേവിച്ച ശേഷം ഇറക്കി വെയ്ക്കാം.
*ചേമ്പ് സാമ്പാർ*
ചേമ്പ് തൊലികളഞ്ഞ് കഷണങ്ങളാക്കി, പച്ചമുളകും, ഉപ്പും, ചേമ്പിന്റെ മുക്കാൽ ഭാഗം ചെറിയ ഉള്ളിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക. അല്പം വെളിച്ചെണ്ണയിൽ കടുക് വറുത്ത് വറ്റൽ മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. അതിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, അല്പം ജീരകപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് വഴറ്റി പച്ച മാറുമ്പോൾ അതിലേയ്ക്ക് വേവിച്ച് വയ്ച്ചിരിക്കുന്ന ചേമ്പ് ഒഴിച്ച് തിളപ്പിക്കുക. അല്പം പുളി പിഴിഞ്ഞൊഴിക്കുക. വെള്ളം കുറവാണെങ്കിൽ ആവശ്യത്തിന് തിളച്ച വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക.
*ചേമ്പ്* *പച്ചയ്ക്കരച്ച കറി*
ചേമ്പ് കഷണങ്ങളാക്കി തക്കാളി അരിഞ്ഞത്, പച്ചമുളക്, ഉപ്പ് ഇവ ചേർത്ത് വേവിക്കുക.
തേങ്ങ, വറ്റൽമുളക്, മല്ലി, അല്പം പുളി, മഞ്ഞൾപ്പൊടി എന്നിവ അരച്ച് വെള്ളത്തിൽ കലക്കി വേവിച്ച് വച്ചിരിക്കുന്ന ചേമ്പിൽ ചേർത്ത് തിളപ്പിക്കുക. അല്പം വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, ചെറിയ ഉള്ളി കറിവേപ്പില ഇവ വഴറ്റി ഇടുക.
*ചേമ്പ് , കായ* *ഉടച്ചുകറി*
ചേമ്പ് - 500 gm
പച്ച ഏത്തക്കായ - 2 എണ്ണം
കടല - 100 gm
പെരുംപയർ - 100gm
ചേന - 100gm
മത്തങ്ങ - 100gm
അരയ്ക്കാൻ
തേങ്ങ ചിരകിയത് - 1 മുറി
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വറ്റൽ മുളക് - 7 എണ്ണം
ജീരകം - 1 നുള്ള്
വെളുത്തുള്ളി - 7 അല്ലി
കുരുമുളക് - 8 എണ്ണം
താളിക്കാൻ
വെളിച്ചെണ്ണ - 2 ടീ സ്പൂൺ
കടുക്
വറ്റൽ മുളക്
ചുവന്നുള്ളി വട്ടത്തിനരിഞ്ഞത്
കറിവേപ്പില
ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് - 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചേമ്പ്, കായ, ചേന, മത്തങ്ങ എന്നിവ ഉപ്പ് ചേർത്ത് നന്നായി വേവിച്ച് ഉടച്ചു ചേർക്കുക. കടലയും, പെരും പയറും പ്രത്യേകം പ്രത്യേകം വേവിച്ച് ചേർക്കുക.
അരയ്ക്കാനുള്ള ചേരുവകൾ അധികം അരഞ്ഞ് പോകാതെ ചതച്ച് വേവിച്ച കഷണങ്ങളിൽ ചേർത്തിളക്കി ചെറിയ തീയിൽ അടച്ചിടുക.
വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, ചുവന്നുള്ളി, കറിവേപ്പില ഇവ വറുത്ത ശേഷം കഴുകിയ ഉഴുന്ന് പരിപ്പും തേങ്ങയും അതിലിട്ടിളക്കുക. മൂത്ത് വരുമ്പോൾ അരപ്പിട്ട ചേമ്പിന്റെ തീയണച്ച ശേഷം അതിൽ ചേർത്തിളക്കുക.
*ചേമ്പ് വറ്റൽ*
ചേമ്പ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി നീളത്തിൽ നാലായി മുറിച്ച്, ഓരോ കഷണവും നേർമ്മയ്ക്ക് അരിഞ്ഞെടുക്കുക. അല്പം ഉപ്പ് ചേർത്തിളക്കി, ഏത്തയ്ക്കാ ചിപ്സ് ഉണ്ടാക്കുന്നതു പോലെ വെളിച്ചെണ്ണയിൽ വറുത്ത് കോരുക. അതിൽ അല്പം മുളക് പൊടി വിതറിയോ, വിതറാതെയോ ഉപയോഗിക്കാം.
*ചേമ്പ് ഓലൻ**
ചേമ്പ് - 250gm
പെരുംപയർ - 100gm
വെണ്ടയ്ക്ക - 2 എണ്ണം (പിഞ്ച്)
കായ - 2 എണ്ണം
കുമ്പളങ്ങ - 100gm
പച്ചമുളക് - 3 എണ്ണം
ഉപ്പ് - പാകത്തിന്
ചേമ്പ്, കായ, കുമ്പളങ്ങ ഇവ തൊലി കളഞ്ഞ് കഴുകി മുറിക്കുക. പച്ചമുളക് കീറാതെ മുറിച്ചിടുക. എല്ലാം കൂടി അല്പം വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്ത ശേഷം കട്ടിത്തേങ്ങാപ്പാൽ ഒഴിച്ച് തിളയ്ക്കാത്ത വിധം ചൂടാക്കുക. ഇറക്കി വയ്ച്ച ശേഷം അൽപ്പം പച്ച വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർക്കുക.
*ചേമ്പ് അസ്ത്രം*
ചേമ്പ് - 250 ഗ്രാം
മഞ്ഞൾപ്പൊടി _ 1/2 ടീ സ്പൂൺ
ഉപ്പ് - പാകത്തിന്
കട്ടിത്തൈര് - 1/2 കപ്പ്
അരപ്പിന്
തേങ്ങാ ചിരകിയത് - ഒരു മുറിയുടെ പകുതി
പച്ചമുളക് - 3 എണ്ണം
ജീരകം - 1/2 ടീസ്പൂൺ
ചുവന്നുള്ളി - 2 എണ്ണം
താളിയ്ക്കാൻ
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക് - പാകത്തിന്
വറ്റൽ മുളക് - 3 എണ്ണം
ചുവന്നുള്ളി വട്ടത്തിനരിഞ്ഞത് - 6 എണ്ണം
കറിവേപ്പില
പാകം ചെയ്യുന്ന വിധം
തേങ്ങ ജീരകവും ചുവന്നുള്ളിയും ചേർത്ത് നന്നായരയ്ക്കുക. അതിൽ പച്ചമുളക് ചേർത്ത് ചതയ്ക്കുക.
ചേമ്പ് തൊലി കളഞ്ഞ് കഴുകി, തീരെ ചെറുതല്ലാത്ത കഷണങ്ങളാക്കുക. കഷണങ്ങൾ വെള്ളമൊഴിച്ച്, ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ, തേങ്ങയരച്ചത് ചേർത്തിളക്കുക. തൈര് സ്പൂൺ കൊണ്ടിളക്കി, കട്ടയില്ലാതെ ചേമ്പിലേയ്ക്ക് ചേർത്തിളക്കുക. തൈര് പതഞ്ഞ് പൊങ്ങി വരുമ്പോൾ, തീയ് കെടുത്തി, വെളിച്ചെണ്ണയിൽ വറുത്ത കടുകും, വറ്റൽമുളകും, ഉള്ളിയും കറിവേപ്പിലയും ചേർത്തിളക്കുക.
അസ്ത്രം സാധാരണ കഞ്ഞിക്ക് കൂട്ടാനായിട്ടാണ് ഉപയോഗിക്കുന്നത്.
*ചേമ്പ് പൊടി*
ചേമ്പ് തൊലി കളഞ്ഞ് കഴുകി, വട്ടത്തിൽ നേർമ്മയായി അരിഞ്ഞ് വെയിലത്ത് ഉണക്കി, പൊടിച്ച് സൂക്ഷിക്കുക. ദഹനത്തിന് പ്രശ്നമുള്ള അവസരങ്ങളിൽ ഒരു സ്പൂൺ പൊടി വെള്ളത്തിൽ കലക്കി, കാച്ചി അൽപ്പം ഉപ്പും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
*ചേമ്പ്* *പായസം*
ചേമ്പ് - 500 ഗ്രാം
ശർക്കര - 750 ഗ്രാം
നെയ്യ് - 50 ഗ്രാം
ചൗവരി - 50 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരിങ്ങ - 50 ഗ്രാം
ഏലയ്ക്ക - 5 എണ്ണം
പഞ്ചസാര - 1 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ - 2തേങ്ങയുടെ
പാകം ചെയ്യുന്ന വിധം
ചേമ്പ് തൊലി കളഞ്ഞ്, കഴുകി വൃത്തിയാക്കി, കഷണങ്ങളാക്കി നന്നായി വേവിച്ച് ഉടച്ചെടുക്കുക.
ശർക്കര ഉരുക്കി അരിച്ച് ഉരുളിയിലേയ്ക്കൊഴിച്ച്, നെയ്യും, ഉടച്ച ചേമ്പും ചേർത്ത് വഴറ്റുക. നന്നായി വഴറ്റി , വറ്റുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കുക. ചൗവരി പ്രത്യേകം വേവിച്ച് അതിൽ ചേർക്കുക. ആദ്യത്തെ പാൽ ഒഴിച്ച്, ഇളക്കി തിളയ്ക്കുമ്പോൾ അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ ഇവ നെയ്യിൽ വറുത്തിടുക. ഏലയ്ക്ക പൊടിച്ച് ചേർക്കുക. ഒരു സ്പൂൺ പഞ്ചസാര ചേർത്തിളക്കി വാങ്ങി വയ്ക്കുക.
ഇവ കൂടാതെ അവിയലിലേയും, സാമ്പാറിലേയും ഒരു പ്രധാന ചേരുവയാണ് ചേമ്പ് .
കിഴങ്ങിന് പുറമേ ചേമ്പിന്റെ തണ്ടും ഇലയും പാചകത്തിന് ഉപയോഗിക്കുന്നു.
തണ്ട് കൊണ്ട് തീയൽ ഉണ്ടാക്കാം.
ചേമ്പിലകൊണ്ടുള്ള പാചകങ്ങൾ ഇൻഫോ ഡോക്ടേഴ്സ് ആയുർവേദയുടെ ഇലയും കറിയും പരമ്പരയിൽ പറഞ്ഞിട്ടുണ്ട്.
Dr Beena .M
@ Info Drs Ayurveda FB Page

Comments
Post a Comment