MLM തടി കുറയ്ക്കൽ ... വിശകലനം
തടി കുറയ്ക്കും മൾട്ടി ലെവൽ.
...............................
ML M ..
മൾട്ടി ലെവൽ മാർക്കെറ്റിംഗ് ..
മലയാളിയുടെ ഭക്ഷണപ്രിയത്തേയും വ്യായാമരഹിത ജീവിതത്തെയും ,പെട്ടെന്ന് കാശ് ഉണ്ടാക്കാനുള്ള പ്രവണതയെയും ഒക്കെ മുതലെടുത്താണ് പുതിയ അവതാരം '
*എന്റെ തടി കുറഞ്ഞാൽ
നിനക്ക് കാശ്
നിന്റെ കുറഞ്ഞാൽ എനിക്ക് കാശ്*
തടി കുറയാൻ മാർഗങ്ങളേറെയുണ്ട്
പക്ഷെ-MLM തടി കുറയ്ക്കല്
ലെവല് വേറെയാണ്
വ്യായാമം വേണ്ട
ഡയറ്റിങ്ങ് വേണ്ട..
പോക്കറ്റ് നിറയെ കാശും കിട്ടും.
ഒരു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചാൽ ,ഒരു മാസം കൊണ്ട് തടി കുറയും
അതും മുഖം ഒട്ടിപ്പോകില്ല
വയറ് മാത്രം കുറയും
എന്തും കഴിക്കാം
ഒപ്പം ഈ സോഫ്റ്റ് ഡ്രിങ്ക് കഴിച്ചാൽ മതി.
മോഹന വാഗ്ദാനങ്ങൾ ഏറെയുണ്ട് കൂടെ.
ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം ,അമിത കൊളസ്ട്രോൾ ഒന്നും പടി കടന്ന് എത്തി നോക്കുക പോലും ചെയ്യില്ലത്രെ.
എന്താലേ.. ??
ഇത്തരമൊരു
മേലനങ്ങാപ്പണിയിൽ
ക്യൂ നിൽക്കാൻ റെഡിയായി നിൽക്കുകയാണ് മലയാളി
ഉറക്കം കളഞ്ഞ് നടക്കാൻ പോകേണ്ട,
ബാഡ്മിന്റൺ കളിച്ച് വിയർക്കുകയും വേണ്ട,
പൊരിച്ച കോയീന്റെ മണമൊന്നും കുറക്കേം വേണ്ട...
ആനന്ദലബ്ധിക്കിനിയെന്ത് വേണം ?
ഈ മരുന്ന് മണി ചങ്ങലയിൽ ,നിങ്ങൾ അടുത്ത ആളെ ചേർത്താൽ, അതിന്റെ വിഹിതം പോക്കറ്റിലെത്തുകയും ചെയ്യും.
പശൂന്റെ ചൊറിച്ചിലും തീരും
കാക്കയുടെ വിശപ്പും മാറും എന്നതിന്റെ
കമ്പോളവൽകൃത അപ്ലിക്കേഷൻ.സ്വന്തം തടി കുറയും മറ്റൊരാളെ അതിൽ ചേർക്കുന്നതിലൂടെ / അയാൾ മറ്റൊരാളെ അങ്ങനെ അങ്ങനെ വിഡ്ഢിയാകാൻ കാത്തു നില്ക്കുന്നവരുടെ എണ്ണം കൂടുന്നത് അനുസരിച്ച് പോക്കറ്റുനിറയെ കാശും
സിമ്പിളും പവർഫുള്ളുമല്ലേ ന്ന് കരുതി
വെളിച്ചം കണ്ട
ഈയാംപാറ്റ കണക്കെ ,ഓടിച്ചെല്ലുന്നുണ്ട്.
സോഫ്റ്റ് ഡ്രിങ്കിനെപ്പറ്റി പറയുമ്പോൾ
പേരിൽ ഹെർബൽ ന്നും കൂടി ഉള്ളതുകൊണ്ട്
പറയാനാഗ്രഹിക്കുന്നു.
ഹെർബൽ എന്ന് കേൾക്കുമ്പോൾ, ആയുർവേദം എന്ന മണം ഓർമ്മ വരുന്നവരാരെങ്കിലുമാണ് ഈ സോഫ്റ്റ് ഡ്രിങ്കിനൊപ്പം പോകുന്നതെങ്കിൽ
പറയാനുള്ളത് ഇത്രമാത്രം:
ആയുർവേദവുമായി ഇതിന് പുലബന്ധം പോലുമില്ല.
*സ്വന്തം റിസ്കിൽ* പോയി
നിൽപ്പനോ
ഇരിപ്പനോ ആയി
ഈ ഡ്രിങ്ക്സ് വാങ്ങി കഴിച്ചോളൂ .. ആളെ ചേർത്തോളൂ.. (അരുത് എന്ന് പറഞ്ഞ് മടുത്തു അതുകൊണ്ടാണ് )
ഒരു മരുന്ന് കഴിച്ച്, മറ്റൊരു അവയവം പോകുന്ന തരത്തിൽ
കൊക്കിന് വച്ചത്, കുളക്കോഴിക്ക് കൊള്ളുന്ന ഏർപ്പാട്
ആയുർവേദത്തിനില്ല.
അമിതവണ്ണത്തിന്റെ കാരണവും
കാര്യവും നിരീക്ഷിച്ച്
ആയുർവേദ ഡോക്ടർ നിർദ്ദേശിക്കുന്ന
ഭക്ഷണ നിയന്ത്രണവും വ്യായാമവും മരുന്നും കൊണ്ട് നിയന്ത്രിക്കുന്ന രീതിയേ ,ആയുർവേദത്തിനുള്ളൂ.
ഋതുക്കൾക്ക് അനുസരിച്ച് ശരീരബലം കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച്
പോലും വ്യായാമം ക്രമീകരിക്കാൻ പറയുന്ന
വൈദ്യശാസ്ത്രമാണ് ആയുർവേദം.
നിങ്ങളുടെ ശരീരം കാത്തു സൂക്ഷിക്കേണ്ടത്
പ്രഥമമായും നിങ്ങൾ തന്നെയാണ്.
മാജിക്കൽ ഫലം തരുന്നുവെന്ന പ്രചരണത്തിൽ വീണ് പോയി ഭാവിയിലെ ആരോഗ്യം പണയം വെയ്ക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ടാകരുത്.
അമിത വണ്ണത്തെക്കുറിച്ചും തടി കുറയ്ക്കുവാനുള്ള മാർഗങ്ങളെക്കുറിച്ചും Info Drs Ayurveda എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു
https://m.facebook.com/story.php?story_fbid=273845139769841&id=209742992846723
MLM ഒരു അംഗീകൃത ബിസിനസ് രീതി തന്നെയാണ്
ഇത്തരം ആരോഗ്യ (?) /പാനീയങ്ങൾ വിറ്റഴിക്കുന്ന രീതി ആശാസ്യമാണോയെന്ന് ഉത്തരവാദിത്വപ്പെട്ടവർ ' ഗൗരവമായി ആലോചിക്കണം .
Dr Sijin Soorya M
@
Info Drs Ayurveda FBPage

Comments
Post a Comment