കാച്ചിൽ Healthy kitchen @ Sunday
Healthy Kitchen @ Sunday
Info Drs Ayurveda FBPage
*കാച്ചിൽ*🌱 AN #95
Dr Nisha.K
.....................................
"ഓ...... ഈ കാച്ചിൽ, എന്നുവച്ചാൽ മാവിലും പ്ലാവിലുമൊക്കെ 'ഞറുങ്ങണ പിറുങ്ങണാ'ന്നു കയറിക്കിടക്കുന്ന ആ വള്ളിയല്ലേ?"...😏 എന്നു പണ്ട് അല്പനായൊരു പുതുപ്പണക്കാരൻ, അതും കാച്ചിൽ മോഷ്ടിച്ചതിനു നാട്ടുകാരോടിച്ചു വിട്ട ഒരാൾ, ചോദിച്ചതു കേട്ടിട്ടുണ്ടോ..?
അതോടെ ആളുടെ പേര് കാച്ചിൽ കൃഷ്ണപിള്ള എന്നായി!!
(ഈ.വി.കൃഷ്ണപിള്ളയുടെ അൽപ്പന്മാർ എന്ന ലേഖനം)
വന്ന വഴി മറക്കുന്ന,കഴിച്ച ആഹാരം മറക്കുന്ന, പുത്തൻരുചിയിഷ്ടക്കാരായോ നമ്മൾ?
തിളങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ,ത്രസിപ്പിക്കുന്ന മസാലക്കൂട്ടുകൾക്കു ഒരു "ഷോർട്ട് ബ്രേക്ക്" കൊടുത്തു ഒന്നിറങ്ങിയാലോ,പറമ്പിലേക്ക്??
**********************
മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ രുചിയോർമ്മകളിൽ ഒരു കിരുകിരുപ്പൻ അനുഭവമായി കാച്ചിൽ എന്നുമുണ്ട്.
🌱കേരളത്തിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ.
ഇത് കുത്തുകിഴങ്ങ്, കാവത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു.
Greater yam, Asiatic yam Purple yam Wild yam എന്നീ ഇംഗ്ലീഷ് നാമങ്ങളുമുണ്ട് ഈ വള്ളിച്ചെടിക്ക്.ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം *Dioscorea alata Linn* എന്നാണ്. പ്രമുഖ കിഴങ്ങു വർഗ കുടുംബമായ Dioscoracea അംഗമാണ് കാച്ചിൽ....
തടിച്ച വള്ളികളായി വലിയ മരങ്ങളിൽ പോലും പടർന്നു കയറുന്നു.
ഇലകൾ വലിപ്പമുള്ളതും മിനുസമാർന്നതും ദീർഘ വൃത്താകൃതിയിൽ ഉള്ളതുമാണ്. തണ്ടുകളിൽ ഇലകൾ ഉണ്ടാകുന്ന മുട്ടുകളിൽ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചിൽ എന്നാണ് പേര്.
കാച്ചിലിന്റെ കിഴങ്ങുകളാണ് ആഹാരത്തിനുപയോഗിക്കുന്നത്.കിഴങ്ങുകളുടെ അത്ര രുചി ഇല്ലെങ്കിലും മേക്കാച്ചിലും ഭക്ഷ്യയോഗ്യമാണ്.
സാധാരണ വെളുത്ത നിറത്തിലുള്ള കിഴങ്ങുകളാണ് കാച്ചിലിന്.
വയലറ്റ് നിറമുള്ള കാച്ചിലും കേരളത്തിൽ കൃഷി ചെയ്തു വരുന്നു.
പോഷകസമ്പന്നമായ വിളയാണ് കാച്ചിൽ.
കാച്ചിലിൽ
പ്രകൃതിദത്ത സ്റ്റിറോയ്ഡുകൾ(phytosterols) അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, കാൽസ്യം ഇരുമ്പ്, മഗ്നീഷ്യം ,കോബാൾട്ട് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
കാട്ടുകാച്ചിൽ ഇനങ്ങളായ D.floribunda, D.mexicana എന്നിവയിൽ നിന്നും സപ്പോജനിൻസ്(sapogenin) എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. അവയിൽ diosgenin എന്ന സപ്പോജനിൻ പ്രകൃതിദത്തമായ പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോൺ ഔഷധാവശ്യങ്ങൾക്കായി ഉത്പാദിപ്പിക്കുവാൻ ഉപയോഗിക്കുന്നു .
ആയുർവേദ പ്രകാരം മധുരരസവും ഗുരു, സ്നിഗ്ദ്ധ ഗുണവും ശീത വീര്യവും ഉള്ള സസ്യമാണിത്.
സ്ത്രീ രോഗങ്ങളിൽ പഥ്യാഹാരമായ കാച്ചിൽ,ഔഷധമായും വർത്തിക്കുന്നു.
ആമാശയത്തിലെ അമ്ലത്വം കുറക്കാനും സഹായിക്കുന്നു. ആർത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന പുകച്ചിൽ ഉള്ളവർക്കു കാച്ചിൽ കഴിക്കുന്നത് നല്ലതാണ്. എളുപ്പം ദഹിക്കുന്ന അന്നജമാണ് ഇതിലുള്ളത്.
*കൃഷിരീതി*
നല്ല ചൂടും നീരാവിയുമുള്ള അന്തരീക്ഷത്തിൽ ജൈവാംശം ധാരാളമുള്ള നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണിൽ കാച്ചില്‍ നന്നായി വളരും.
കാച്ചിൽ കൃഷിക്ക് മഴയും വെയിലും ആവശ്യത്തിനു ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ് . വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല.
തെങ്ങ് , വാഴ, കവുങ്ങ് എന്നിവയുടെ ഇടവിളയായാണ് കാച്ചില്‍ കൂടുതലായും കൃഷി ചെയ്തു പോരുന്നത്.
വള്ളി പടർത്താനാവശ്യമായ മരം അല്ലെങ്കിൽ താങ്ങു കണ്ടെത്തി സമീപത്തു ചുരുങ്ങിയത് ഒന്നരയടിയെങ്കിലും നീളം ,വീതി, ആഴം ഉള്ള കുഴികൾ എടുക്കണം.ഇതിൽ ചാണകപ്പൊടി,എല്ലുപൊടി,വേപ്പിൻപിണ്ണാക്ക് ,കരിയില എന്നിവ കുഴിയുടെ പകുതി വരെ ഇടണം. നന്നായി ചവിട്ടി ഒതുക്കി നടീൽ വസ്തു നടാം. ചാണകവെള്ളത്തിൽ മുക്കി ഉണക്കിയെടുത്ത,ചുരുങ്ങിയത് 250 ഗ്രാം ഭാരമുള്ള കാച്ചിൽ കിഴങ്ങാണ് നടേണ്ടത്.
ഇതിനു ശേഷം മീതെ മണ്ണിട്ട് മൂടാം.. ചില സ്ഥലങ്ങളില്‍ കൂനകളില്‍ കുഴിയെടുത്തും കാച്ചില്‍ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈര്‍പ്പം നിലനില്‍ക്കുന്നു.
വേനല്‍മഴ കിട്ടി തുടങ്ങുമ്പോൾ സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിക്കുമ്പോൾ വിത്ത് മുളച്ചു വള്ളി പടർന്നു കയറാൻ തുടങ്ങും.
ഇലകൾ സൂര്യപ്രകാശം കിട്ടും വിധം പടർത്തുക.6 മാസം കഴിഞ്ഞു കളകൾ നീക്കം ചെയ്‌ത് കടയ്ക്കലെ മണ്ണൽപ്പം ഇളക്കിയതിനു ശേഷം ജൈവവളം ചേര്‍ത്ത് മണ്ണ് ഇട്ടു മൂടുക. പൊതുവെ,തുലാവർഷ തിനു മുൻപാണ് വളം ചേർക്കാറുള്ളത്.
നട്ട് 8-9 മാസം കഴിയുമ്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുമ്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.
നട്ട ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും, പ്രത്യേക വള പ്രയോഗം ഒന്നുമില്ലെങ്കിലും, നല്ല വിളവ് തരുന്ന ഒന്നാണ് കാച്ചിൽ. അത് കൊണ്ട് തന്നെ ഒരു കാലത്തു, മലയാളിയുടെ ആഹാരത്തിൽ അന്നജത്തിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നായിരുന്നു കാച്ചിൽ.
നാവിൽ രുചി അവശേഷിപ്പിക്കുന്ന ചുരുക്കം ചില കാച്ചിൽ വിഭവങ്ങൾ ഇതാ...
*കാച്ചിൽ കഞ്ഞി*
കാച്ചിൽ ചെറിയ കഷണങ്ങളാക്കി അൽപ്പം വെള്ളത്തിൽ നന്നായി വേവിക്കുക.2 നുള്ളു നല്ല ജീരകം ചതച്ചു ചേർത്ത് കാച്ചിൽ നന്നായി ഉടച്ച് ഉപ്പും അൽപ്പം തേങ്ങ ചിരവിയതും കൂടിയിട്ടു വീണ്ടും തിളപ്പിക്കുക... കാച്ചിൽ കഞ്ഞിയായി. വളരെ രുചികരവും എളുപ്പം ദഹിക്കുന്നതുമായ വിഭവം ആണിത്. ഖരാഹാരം ശീലിപ്പിച്ചു തുടങ്ങുന്ന പ്രായത്തിൽ ചെറിയ കുഞ്ഞുങ്ങൾക്കും കുറുക്കു പോലെ നൽകാവുന്നതാണിത്. കുട്ടികൾക്ക് കൊടുക്കുമ്പോൾ, തേങ്ങ ചിരകിയിടുന്നതിനു പകരം ഒരൽപം തേങ്ങാപ്പാൽ ആകാം..
*കാച്ചിൽ പുഴുക്ക്*
കാച്ചിൽ ..ചെറിയ കഷണങ്ങളാക്കിയത് 500gm
മുളക് പൊടി - 1/4 tsp പച്ചമുളക് 2 എണ്ണം
മഞ്ഞൾ പൊടി - 1/4 tsp
തേങ്ങ - 1/2 കപ്പ്
ജീരകം - 2 നുള്ളു
ചുമന്നുള്ളി -3
വറ്റൽ മുളക് - 2
കടുക്..1\4 tsp
കറിവേപ്പില..2 തണ്ട്
കാച്ചിൽ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചു മഞ്ഞൾപൊടി ,മുളക് പൊടി, ,ഉപ്പു എന്നിവ ചേർത്ത് മിതമായി വെള്ളവും ചേർത്ത് വേവിക്കുക.
തേങ്ങ,ജീരകം,ചുമന്നുള്ളി, പച്ചമുളക് ഇവ നന്നായി അരച്ച് എടുക്കുക.അരപ്പ് കാച്ചിൽ ഉടച്ചതിൽ ചേർത്ത് ഇളക്കുക.
ഒരു 5 മിനിറ്റ് തിളപ്പിച്ച ശേഷം കടുക്,കറിവേപ്പില, വറ്റൽമുളക് വറുത്തു ചേർക്കുക.
*തിരുവാതിര പുഴുക്ക്*
കാച്ചിൽ ചേരുന്ന ഏറ്റവും പ്രസിദ്ധമായ വിഭവം തിരുവാതിര പുഴുക്കാണ്...
ചേന
കാച്ചിൽ
ചേമ്പ്
ഏത്തക്കാ
കൂർക്ക
ചീവക്കിഴങ്ങ്
കിഴങ്ങുകൾ എല്ലാം കൂടി 1 കിലോയോളം എടുക്കുമ്പോൾ,
വൻപയർ - 250 ഗ്രാം
തേങ്ങ - 1കപ്പ്
ജീരകം - 1 റ്റീ സ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
പച്ചമുളക്..4 എണ്ണം
ചേന, കാച്ചിൽ കൂർക്ക ചേമ്പ് ഏത്തയ്ക്കാ,ചീവക്കിഴങ്ങ് കൂർക്ക ഇവ ഒന്നിച്ച് മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക..വൻപയർ വേവ് വ്യത്യാസമുള്ളതിനാൽ പ്രത്യേകം വേവിച്ചു എടുക്കുക. ഇവ ഒന്നിച്ചാക്കി ഉപ്പ് ആവശ്യത്തിനു ചേർക്കാം. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചതച്ചത് കിഴങ്ങുകളോട് ചേർക്കുക. ഈ കൂട്ട്, അടുപ്പത്ത് വച്ച്, തിളപ്പിച്ച് കറിവേപ്പിലയും വെളിച്ചണ്ണയും ചേർത്ത് വാങ്ങുക. തിരുവാതിരപ്പുഴുക്ക് തയ്യാർ.
തിരുവാതിര വിഭവങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കുക .
https://m.facebook.com/story.php?story_fbid=320780478409640&id=209742992846723
*കാച്ചിൽ പുഴുങ്ങിയത്*
ആവി പറക്കുന്ന കട്ടൻ കാപ്പിയും കാച്ചിൽ പുഴുങ്ങിയതും ,അല്പം കാന്താരിയും ചുവന്നുള്ളിയും കറിവേപ്പിലയും ചേർന്ന
"കൂട്ടിയിടിച്ചുചമ്മന്തിയും"
(ഇത്തിരി വെളിച്ചെണ്ണ കൂടി ചേർത്തേക്കൂ😋😋) എത്ര വൈകുന്നേരങ്ങളിൽ നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്.!!!
*കാച്ചിൽ ചുട്ടും കഴിക്കാം!!*
വലിയവരുടെ ഒന്നും സഹായമില്ലാതെ പണ്ട് കുട്ടികൾ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഇത്... കാച്ചിലിന്റെ "തെരവു കഷ്ണങ്ങൾ"(നല്ല കിഴങ്ങു എടുത്തിട്ട് ബാക്കി വരുന്ന ചെറുതും പൊട്ടിയതുമായ കഷണങ്ങൾ)മേക്കാച്ചിൽ എന്നിവ കുട്ടികളുടെ അവകാശമാണ്... ചപ്പില കൂട്ടി തീയിട്ടു അതിൽ കാച്ചിലിട്ടു ചുട്ടു എടുത്തു തിന്നും!! കളിച്ചൂടിൽ,വിശക്കുമ്പോൾ ഇതിനു പ്രത്യേകം കറിയൊന്നും വേണ്ടായിരുന്നു..
നേരത്തെ സൂചിപ്പിച്ച ഇടിച്ചു ചമ്മന്തി ചേർത്തു കഴിക്കാനും നല്ലതാണ്. ചുടുമ്പോൾ കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.. ഉയരുന്ന ഹൃദ്യമായ ഗന്ധത്തിൽ നിന്നാണ് അന്നൊക്കെ വേവ് നോക്കിയിരുന്നത്. (വേണമെങ്കിൽ ഒന്ന് മുളങ്കമ്പ് കൊണ്ട് ചെറുതായി കുത്തി നോക്കി കൊള്ളൂ!)
*കാച്ചിൽ മുളകൂഷ്യം*
ചോറിനു കൂട്ടാനൊരു എളുപ്പകറിയാണിത്...നന്നായി വേവിച്ചുടച്ച തുവരപരിപ്പിൽ അധികം വെന്തു ഉടയാത്ത കാച്ചിൽ കഷണങ്ങളും പച്ചമുളക് കീറിയതും ചേർത്ത് തിളപ്പിച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടാൽ മുളകൂഷ്യം തയ്യാർ. 😋😋😋(ഇത്തിരി മോരും കരുതിക്കൊള്ളൂ ഊണിന്..)
*കാച്ചിൽ എരിശ്ശേരി*
മുളകൂഷ്യം കൂട്ടിൽ തന്നെ ഒരൽപം തേങ്ങ, ജീരകം, പച്ചമുളക് അരച്ച് ചേർത്ത് എരിശ്ശേരിയും ആക്കാം....വെളിച്ചെണ്ണ ചേർക്കുന്നതിന് പകരം ഇതിൽ തേങ്ങ നനുനനെ ചിരകി,ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വറുത്തിടാം.കടുകും മുളകും വറുത്തിടണം .😋
*കാച്ചിൽപുളിംകറി*
കാച്ചിൽ കഴുകി അരിഞ്ഞത് 500gm
1 ടീസ്‌പൂൺ മുളകുപൊടി,1/4ടീസ്‌പൂൺ മഞ്ഞൾ പൊടി,പാകത്തിന് ഉപ്പു ചേർത്ത് വേവിക്കുക.വെന്തു വരുമ്പോൾ പുളി(ചമ്മന്തി യ്ക്ക് അരയ്ക്കുന്ന
പാകത്തിന്) പിഴിഞ്ഞ് ഒഴിക്കുക.തേങ്ങ തിരുകിയത്,രണ്ടു നുള്ള് ജീരകം,2,3 ചുവന്നുള്ളി എന്നിവ ചേർത്ത് നന്നായി അരച്ച് ചേർത്ത് നന്നായി ഇളക്കുക. ഒന്നു തിളച്ചു വരുമ്പോൾ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക
*കാച്ചിൽ ഉപ്പുമാവ്*
അധികം വെള്ളം ചേർക്കാതെ ഉപ്പിട്ട് കാച്ചിൽ വേവിച്ചു പൊടിച്ചു വക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പൊട്ടുകടല ,ഉഴുന്ന്പരിപ്പ് എന്നിവ 3 tsp വീതം,കടുക് 1 tsp,4 വറ്റൽ മുളക് ,2 പിടി ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. കടുക് പൊട്ടുമ്പോൾ ,ഉടച്ച കാച്ചിൽ ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക. 3 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചിരകിയ തേങ്ങ തൂവി എടുക്കാം.പപ്പടം ചേർത്ത് കഴിക്കാൻ ഒരു 4 മണി വിഭവം തയ്യാർ.
ഇത് വരെ പറഞ്ഞതൊക്കെ നാടൻ രുചികൾ...പഴയ തലമുറയ്ക്ക് ഹൃദ്യമായവ...
ഇന്നത്തെ ന്യൂജൻ കുട്ടികൾക്ക് കാച്ചിൽ കാലത്തു അടുപ്പിച്ചു കുറച്ചു ദിവസം കഴിക്കാൻ ഇഷ്ടപ്പെടുമോ ഇവയൊക്കെ? ഒരു ചേഞ്ച് ആർക്കാ വേണ്ടാത്തത്?
അങ്ങനെ പരീക്ഷിച്ചു നോക്കാൻ പറ്റിയ 2 വിഭവം ഇതാ....
*കാച്ചിൽ കട്ലറ്റ്*
അധികം വെള്ളമില്ലാതെ വേവിച്ചു ഉടച്ച കാച്ചിൽ എടുത്തു വക്കുക.
സവാള,
കാരറ്റ് ,ബീൻസ് പൊടിയായി അരിഞ്ഞെടുക്കുക.അല്പം ഗ്രീൻപീസ് വേവിച്ചു വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, കറിവേപ്പില അരിഞ്ഞു ചതച്ചു പൊടിയായി എടുത്തു വക്കുക. ഇവ രണ്ടും കൂടി പച്ചമണം പോകും വരെ വഴറ്റി എടുക്കുക.
ഈ കൂട്ടിലേക്ക് മുളക് പൊടിയും മഞ്ഞൾ പൊടിയും ഗരംമസാല പൊടിച്ചതും ഉപ്പും ചേർത്ത് നന്നായി വഴറ്റി ഇളക്കുക.ഗ്രീൻപീസ് വേവിച്ചത് ചേർക്കുക.
ഉടച്ചു വച്ച കാച്ചിലിലേക്ക് ചേർത്ത് നന്നായി കുഴയ്ക്കുക.
ചെറിയ ഉരുളകൾ എടുത്തു കൈവെള്ളയിൽ വച്ച് ഒന്ന് പരത്തി ഇഷ്ടപ്പെട്ട ആകൃതിയിൽ പരത്തി കട്ട്ലെറ്റ് ഉണ്ടാക്കുക .
ഒരു ചീനചട്ടി വച്ച് ചൂടാകുമ്പോൾ വറുക്കാൻ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
നേരത്തെ ഉണ്ടാക്കി വച്ച കട്ലറ്റ്
ആദ്യം മുട്ടയുടെ വെള്ള അടിച്ചു വച്ചതിൽ മുക്കിയെടുത്തു
പിന്നീടു ബ്രെഡ് പൊടിയിൽ ഉരുട്ടിയെടുത്ത ശേഷം ചൂടായ വെളിച്ചെണ്ണയിൽ ഇട്ടു ബ്രൌൺ നിറമാകുമ്പോൾ വറുത്തു കോരുക
NB.. ചെറുതീയിൽ മാത്രം വറുക്കുക. ഇല്ലെങ്കിൽ ഉടയാൻ സാധ്യത ഉണ്ട്.
കാരറ്റിനു പകരം ചെറുതായി അരിഞ്ഞ കുടപ്പൻ (വാഴച്ചുണ്ട് )ചേർത്താൽ കാച്ചിൽ കട്ലറ്റിനു കൂടുതൽ രുചിയുണ്ടാകും.
*കാച്ചിൽ ബീഫ് കറി*
കഴുകി വൃത്തിയാക്കിയ ബീഫ് 1 കിലോ,അല്പം ഇഞ്ചി അരച്ചതും,ഉപ്പും, മഞ്ഞൾപൊടിയും പുരട്ടി മാറ്റി വെക്കുക..
കാച്ചിൽ(പകുതി അളവിൽ) അധികം ഉടയാത്ത വിധം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക.
5 സവാള പൊടിയായി അരിഞ്ഞത് വഴറ്റുക . ഇതിൽ ഇഞ്ചി, വെളുത്തുള്ളി സമം
അരച്ചത് ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക.ഇറച്ചിമസാല,മല്ലിപ്പൊടി, മഞ്ഞൾ പൊടി മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി ,ബീഫിലേക്കു ചേർത്ത് കുക്കറിൽ അധികം വെള്ളം ചേർക്കാതെ വേവിക്കുക.
വെന്ത ബീഫ് കൂട്ടിലേക്ക് വേവിച്ച കാച്ചിൽ ചേർത്ത് ഇളക്കി അല്പം നേരം വെള്ളം വലിയും വരെ വരട്ടിയെടുക്കുക. കുരുമുളക് പൊടിച്ചത് ,കറിവേപ്പില തൂവി പതുക്കെ ഇളക്കി എടുക്കാം(ഉടയരുത്)നേരിയതായി അറിഞ്ഞ സവാള,കീറിയ പച്ചമുളക് എന്നിവ മീതേയിട്ടു അടച്ചു വെക്കാം. ചൂടോടെ വിളമ്പി കഴിക്കൂ...
*അടതാപ്പ്*
കാച്ചിലിന്റെ അടുത്ത ബന്ധുവാണ് അടതാപ്പ്. ഉരുളക്കിഴങ്ങിനോട് സാദൃശ്യമുള്ള അടതാപ്പ് വള്ളികളിൽ ഉണ്ടാവുന്നു ഫലമാണ്.. കാച്ചിൽ പോലെ മരത്തിലോ മറ്റോ പടർത്തി വളർത്താം. വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളൂ. മേക്കാച്ചിൽ പോലെ വള്ളികളിൽ ധാരാളം കായ്കൾ ഉണ്ടാകുന്നു. അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം.. നല്ല മൂപ്പ് ആയാൽ അടതാപ്പ് വള്ളികളിൽ നിന്ന് വിഴും. വിത്ത് സൂക്ഷിച്ചു വച്ച് പ്രധാന മുള വന്നാൽ നടാം. കൃഷിരീതി കാച്ചിൽ പോലെ തന്നെ. നവംബർ മുതൽ 1_2മാസം കായ്കൾ ഉണ്ടാകും. ഉരുളകിഴങ്ങു പോലെ കറികൾ ഉണ്ടാക്കാം.
മാർച്ച് മാസമായി... വേനൽ മഴയൊക്കെ കിട്ടി തുടങ്ങി...
എന്നാൽ പിന്നെ ഇക്കൊല്ലം കാച്ചിൽ ഒന്ന് നട്ടു വളർത്തിയാലോ??
സ്ഥലമില്ല എന്നാണോ പ്രശ്നം? സാരമില്ല.. കാച്ചിൽ മണ്ണ് നിറച്ച ചാക്കിലും നന്നായി വളരും.
മണ്ണിൽ നട്ടവർ പറിക്കാൻ മറന്നാലും സാരമില്ല.അടുത്ത കൊല്ലം അതുംകൂടെ ചേർത്ത് തരും. പറമ്പിലോടി നടന്നു പുതുമുളകളും ഉണ്ടാവും.ചാക്കിൽ നട്ടു വളർത്തുന്നവരെ, ചാക്ക് പൊളിച്ചു പുറത്തു തലയിട്ടു കാച്ചിൽ തന്നെ ഓർമിപ്പിച്ചോളും..
"എന്താ.....എടുക്കുകയല്ലേ അടുക്കളയിലേക്ക്??"
Dr. Nisha. K
@ Info Drs Ayurveda FB Page

ഒരു 10 kg കാവത്ത് കിട്ടിയാൽ നന്നായിരുന്നു. എത്ര വിലയും തരാം. Pls call 97449544 11. രണ്ട് ദിവസത്തിനകം കിട്ടിയാൽ നന്ന്
ReplyDelete