തേയ്മാനം ...സന്ധികൾ തൻ പ്രതിസന്ധി
*തേയ്മാനം*
*സന്ധികൾ തൻ പ്രതിസന്ധി*
തേയ്മാനമാണോ ഡോക്ടർ?x ray എടുത്തപ്പോൾ തേയ്മാനമാണെന്ന് പറഞ്ഞു ?
വാതമാണോ ഇത് ഡോക്ടർ ?
സന്ധിവേദനകളുമായി വരുന്ന രോഗികളിൽ നിന്ന് ഇത്തരം ചോദ്യങ്ങൾ സർവ്വസാധാരണമാണ്.
തേയ്മാനമെന്ന് കേട്ടാൽ വണ്ടിയുടെ ടയർ തേഞ്ഞതാകും മനസിലോടി വരുന്ന ചിത്രം🔘
*എല്ല് തേയുന്നുണ്ടോ* ..⁉
സാധാരണക്കാരന് മനസ്സിലാകുന്ന വാക്ക് എന്ന നിലയിൽ തേയ്മാനം ഉപയോഗിക്കുമ്പോഴും ഉരഞ്ഞുരഞ്ഞു തേഞ്ഞു പോകുന്ന അവസ്ഥ അല്ല ഇത് .
എല്ലിന്റെ സാന്ദ്രതയാണ് കുറയുന്നത്.
എല്ലാ കോശങ്ങളിലുമെന്നപോലെ ഉപാപചയ പ്രവർത്തനങ്ങൾ എല്ലുകളിലും നടക്കുന്നുണ്ട്.
പ്രായമേറുന്തോറും ദിനംപ്രതി ഉണ്ടാകുന്ന കോശങ്ങളേക്കാൾ കൂടുതൽ കോശങ്ങൾ ദിനംപ്രതി നശിക്കുന്നതാണ് എല്ലിന്റെ സാന്ദ്രത കുറയാൻ കാരണം.
ആയുർവേദ ശാസ്ത്ര പ്രകാരം ശരീരത്തിന്റെ structural factors ആയി പരിഗണിക്കുന്ന സപ്തധാതുക്കളിൽ ഒന്നായ അസ്ഥിയിലാണ് ത്രിദോഷങ്ങളിലൊന്നായ വാതത്തിന്റെ സ്ഥാനം ...
ജീവിത കാലത്തിന്റെ തുടക്കത്തിൽ കഫ ദോഷത്തിനും മധ്യത്തിൽ പിത്തത്തിനും അവസാനകാലത്ത് വാതത്തിനും സ്വാഭാവികമായ പ്രാധാന്യം എന്നതാണ് ആയുർവേദ കാഴ്ചപ്പാട്. വാതവർദ്ധനയനുസരിച്ച് അസ്ഥി ധാതു ക്ഷയം പറയുന്നതിൽ നിന്ന് എല്ല് തേയ്മാനമെന്ന വസ്തുത Osteo Arthritis എന്നതായി കൂടി ചേരുന്നത് കാണാം .ആർത്രൈറ്റിസ് എന്ന വാതരോഗം സന്ധികളെ ആശ്രയിച്ചുണ്ടാകുന്നതാണ്.
തരുണാസ്ഥികൾ തമ്മിലുരസി തേയ്മാനം ഉണ്ടാകുമ്പോൾ അത് നികത്താനുള്ള ശ്രമഫലമായി അസ്ഥി ധാതു കൂടുതൽ ഉത്പാദിക്കപ്പെടുകയും അവ ചെറിയമുഴകൾ പോലെ എല്ലിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഇവയെല്ലാമാണ് വേദനയ്ക്ക് കാരണമാകുന്നത്.
*തേയ്മാനം എവിടെയെല്ലാം സാധാരണയായി വരുന്നു?*
കഴുത്ത് മുതൽ ഉപ്പൂറ്റി വരെ ഏത് സന്ധിയിലും വേദനയോ ,നീരോ ,
തേയ്മാനമോ സംഭവിക്കാം ..
ചലിക്കുന്നതും ഭാരം വഹിക്കുന്നതുമായ സന്ധികളിൽ തേയ്മാനം വേഗത്തിൽ ഉണ്ടാകുന്നു.
സന്ധികൾക്കിടയിൽ ഘർഷണം കുറക്കാൻ സഹായിക്കുന്ന തരുണാസ്ഥികൾക്ക് (cartilage) വ്യത്യസ്തങ്ങളായ കാരണങ്ങൾ കൊണ്ടു ക്രമേണ നാശം സംഭവിക്കുന്ന പ്രക്രിയയാണ് സന്ധിവാതം അഥവാ തേയ്മാനം.
*പ്രധാന കാരണങ്ങൾ*
പ്രായം
ഹോർമോൺ വ്യതിയാനങ്ങൾ ( തൈറോയ്ഡ് , ഈസ്ട്രജൻ etc)
സന്ധികളിലേൽക്കുന്ന പരിക്കുകൾ
അമിതഭാരം, സന്ധികളിൽ കൂടുതൽ ആഘാതമേൽക്കുന്ന തരത്തിലുള്ള ജീവിതരീതികൾ
സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളുടെ അമിതോപയോഗം
സന്ധികൾക്ക് ചുറ്റുമുള്ളതും താങ്ങാവുന്നതുമായ പേശികളുടെ ബലക്കുറവ് .
സന്ധികളിൽ ഇടക്കിടെയുണ്ടാവുന്ന നീർവീഴ്‌ച്ച .
ജനിതക കാരണങ്ങൾ
കുടാതെ സന്ധിയെ ആശ്രയിച്ചുള്ള മിക്കവാറും വാതരോഗങ്ങളും അവസാനം തേയ്മാനമായി മാറുന്നുണ്ട്.
കഴുത്ത് ,നടുവ് ( അരക്കെട്ടിന് സമീപമുള്ള നട്ടെല്ലിലെ ഭാഗം )
കാല് മുട്ട് ഇവയാണ് ഏറ്റവും അധികം തേയ്മാനമനുഭവിക്കുന്നത്... ( ഏറ്റവും കൂടുതൽ ചലിക്കുന്ന സന്ധികൾ )
ഇവ ഓരോന്നായി പരിശോധിക്കാം
*1.കഴുത്തു തേയ്മാനം*
...........................
കഴുത്തുവേദന, കഴുത്തു തിരിക്കാൻ കഴിയാതെ വരുക ,തോളെല്ല് വേദന ,കൈ തരിപ്പ് എന്നിവയുള്ള രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.
കഴുത്തിലെ കശേരുക്കള്‍ക്കു തേയ്മാനം വരുന്നതു മൂലമുള്ള സെര്‍വിക്കല്‍ സ്പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്.
*കഴുത്തുവേദനയുടെ കാരണങ്ങൾ*
1.തെറ്റായ രീതിയിലുള്ള ഇരിപ്പ്
കഴുത്ത് നിവർന്ന് ഇരിക്കുമ്പോൾ തലയുടെ ഭാരം കശേരുകളും പേശികളും വഴി ശരിയായ രീതിയിൽ ശരീരം താങ്ങുന്നു. കുനിഞ്ഞും ചരിഞ്ഞും ഇരിക്കുന്ന അവസ്ഥകളിൽ തലയുടെ ഭാരം ഏതാനും പേശികളിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇത് പേശീ വലിവിനും തന്മൂലം കഴുത്തുവേദനയ്ക്കും disc തള്ളലിനും തേയ്മാനത്തിനും കാരണമാകുന്നു.
2.വ്യായാമത്തിന്റെ അഭാവം
മറ്റു ശരീരഭാഗങ്ങൾക്കെന്ന പോലെ കഴുത്തിലെ പേശികളെ ദൃഢപ്പെടുത്താൻ വ്യായാമം ആവശ്യമാണ്. പേശികൾക്ക് ദൃഢതയുണ്ടെങ്കിൽ വലിച്ചിൽ ഉണ്ടാവുകയില്ല .
3.നേരം വൈകിയുള്ള കുളി / ഉച്ചക്കുളി
ഈ സമയങ്ങളിലെ കുളി നീർ വീഴ്ചയെ ഉണ്ടാക്കുന്നു... രാത്രി വൈകി കുളിക്കുന്നതും ഉച്ചയ്ക്ക് കുളിക്കുന്നതും ഹിതമല്ല. മാത്രമല്ല സ്ത്രീകളിൽ തലമുടി ഉണങ്ങാതെയിരിക്കുന്നത് കഴുത്തിലെ പേശികളിൽ നീർ വീഴ്ചയും പിടിത്തവും ഉണ്ടാകാൻ കാരണമാകുന്നു. കുളിച്ചിട്ട് ഉടനെ വെയിൽ കൊണ്ടാലും ഇതു തന്നെ സംഭവിക്കും. കുളിക്കുന്ന വെള്ളവും ശരീരവും തമ്മിൽ അധിക ചൂടോ അധിക തണുപ്പോ ഇല്ലാതിരിക്കുന്നതാണ് ഉചിതം
4.തലയിൽ പുരട്ടുന്ന ഉചിതമല്ലാത്ത എണ്ണകൾ.
തലമുടി വളരാനെന്ന ലേബലിൽ വരുന്ന എണ്ണകളിലെല്ലാം തന്നെ ശീതവീര്യമരുന്നുകൾ ഉണ്ട് എന്നറിയുക ..
ഇത്തരം എണ്ണകളുടെ ഉപയോഗം കഫവർദ്ധനവിനും പേശീ പിടുത്തതിനും കാരണമാകും
തലയിൽ എണ്ണ തേച്ചിട്ട് വീട്ടുജോലിയെല്ലാം തീർത്ത ശേഷം
തല കുളിക്കുന്ന ചില വീട്ടമ്മമ്മാരുണ്ട്.
തലയ്ക്ക് മുകളിലൂടെ പോകുമായിരുന്ന നീർ വീഴ്ചയെ ഏണി വച്ച് വാങ്ങിച്ചെടുത്ത് കഴുത്ത് വേദനയാക്കി മാറ്റുന്നവരാണവർ.
അധിക ദൂരം വണ്ടിയോടിക്കുന്നവര്‍, കിടന്നുകൊണ്ടു ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍,ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, എന്നിവര്‍ക്കെല്ലാം കഴുത്തുവേദന വരാന്‍ സാധ്യതയുണ്ട്.
ഇരിപ്പു ശരിയായ രീതിയിലാക്കിയാല്‍ തന്നെ കഴുത്തുവേദനയ്ക്കു കുറവു വരും. നടുവും തലയും നിവര്‍ത്തി വേണം കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍. കണ്ണുകള്‍ കംപ്യൂട്ടറിന്റെ സ്ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാല്‍ മുട്ടുകള്‍ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാല്‍ തറയില്‍ നിന്നും ഉയര്‍ത്തിവയ്ക്കണം. ഇവയെല്ലാം മൊബൈൽ ഫോണിന്റെ കാര്യത്തിലും
ബാധകമാണ്.
ഡെസ്ക്റ്റോപ്പ് കംപ്യൂട്ടറിൽ നിന്ന് Laptop ലേക്ക് പോയപ്പോൾ കഴുത്തിന് ഭാരവും കൂടി.
ബൈക്കിൽ പോകുമ്പോഴും, പാചകം ചെയ്യുമ്പോഴും
കഴുത്തൊടിഞ്ഞു പോയ പോലെ
മൊബൈൽ ഫോണിൽ സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ ?
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക .
തലക്കെണ്ണയുടെ ഉപയോഗത്തെക്കുറിച്ച റിയാൻ ലിങ്ക് നോക്കുക
https://m.facebook.com/story.php?story_fbid=237387383415617&id=209742992846723
*കഴുത്തുവേദനയെ എങ്ങനെ പ്രതിരോധിക്കാം?*
നട്ടെല്ലില്‍ കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികള്‍ക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിര്‍ത്താനും ദിവസവും ഇടയ്ക്കിടെ ചില വ്യായാമങ്ങള്‍ ചെയ്യാം.
കഴുത്തിന്റെ ചലനശേഷിക്കായി എട്ടുതരം വ്യായാമങ്ങളെ ക്കുറിച്ചറിയാൻ
ആദ്യത്തെ കമന്റ് നോക്കുക്കുക.
*കഴുത്തുവേദന*
*പ്രതിരോധിക്കാൻ*
കഴിയുന്നതും കൃത്യ സമയത്ത് കുളിക്കുക .രാത്രി കുളി / ഉച്ചക്കുളി വേണ്ട എന്നർത്ഥം. രാവിലെ 6 നും 10 നും വൈകുന്നേരം 4 നും 6 നും ഇടയിലുള്ള സമയങ്ങളിൽ കുളിക്കുന്നത് ഉചിതം
ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം തലക്കെണ്ണ ഉപയോഗിക്കുക ...
തലമുടി വളരാൻ വേണ്ടി കാച്ചിയെടുക്കുന്ന പല എണ്ണകളും കഴുത്തുവേദന ഉണ്ടാക്കുമെന്നറിയുക.
മത്സ്യ മാംസാദികൾ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.രാത്രി ഭക്ഷണം 8 മണിക്ക് മുൻപും ലഘുവും ആക്കുക .
കട്ടൻ ചായ ,കട്ടൻ കാപ്പി മുതലായവയുടെ ഉപയോഗം കുറയ്ക്കുക.
രാവിലെ ഉണ്ടാക്കിയ ചോറും കറികളും രാത്രി കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
അപ്പോൾ ഉണ്ടാക്കിയ ആഹാരമാണുചിതം .
*കാൽമുട്ട് തേയ്മാനം*
ചവിട്ടു പടികൾ കയറുമ്പോൾ
വേദന വരുന്നത് കണ്ട്
കാൽമുട്ടും പ്രായത്തിന് മുന്നിൽ മുട്ടുമടക്കി തുടങ്ങിയോന്ന് തോന്നുന്ന
പ്രായം മുപ്പതെത്തും മുമ്പേയുള്ളവരാണിപ്പോൾ ഓപിയിലെ പുതുമുഖങ്ങൾ'
കൂടെക്കൂടെയുള്ള വേദന, രാവിലെ എഴുന്നേല്ക്കുമ്പോൾ സന്ധികൾക്ക് വഴക്കക്കുറവ്, കുറെ നേരം നിന്നാൽ വേദന ,കുറച്ച് സമയം ഒരിടത്തിരുന്നാൽ എഴുന്നേറ്റ് നടക്കാൻ സാധിക്കാതിരിക്കുക
മുട്ടിന്റെ ചലനത്തിൽ തടസ്സവും മന്ദതയും അഥവാ മുട്ടിൽ പിടിത്തം, നീർക്കെട്ട് ,ബലക്കുറവ്, ഞെരിയുന്ന ശബ്ദങ്ങൾ, കാലിന്റെ രൂപവ്യത്യാസം എന്നിവയാണു കാൽമുട്ട്തേയ്മാനത്തിന്റെ ലക്ഷണങ്ങള്‍.
60–65 വയസ്സോടുകൂടി 50% ആളുകളുടെയും കാൽമുട്ടു സന്ധികളിൽ തേയ്മാനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.
പ്രായമാകുമ്പോൾ കാൽമുട്ടു സന്ധിയുടെ തരുണാസ്ഥികൾക്കു ജീർണത സംഭവിക്കുന്നു. തരുണാസ്ഥിയെ താങ്ങിനിർത്തുന്ന അസ്ഥികൾക്കു ബലക്ഷയമുണ്ടാകുന്നുഅങ്ങനെ തരുണാസ്ഥിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteo arthritis). ഇങ്ങനെ പ്രായമേറുമ്പോൾ ഉണ്ടാകുന്ന രോഗം ഇപ്പോൾ യൗവനത്തെയും ബാധിക്കുന്നു എന്ന് തിരിച്ചറിയുക .50 വയസിന് മുകളിൽ നേരെ നടക്കുന്ന സ്ത്രീകൾ 50% ൽ താഴെയാണ് .ജോലി ഭാരം പറയുമ്പോഴും സന്ധികൾക്ക് ആവശ്യമായ വ്യായാമം ലഭ്യമാകുന്നില്ല എന്ന് നാം അറിയേണ്ടതാണ്.
ജീവിത ശൈലീ മാറ്റം കൊണ്ട് വരുന്ന
അമിതവണ്ണം ഇവിടുത്തെ വില്ലനാണ്.
ശരീരഭാരം പെട്ടെന്ന് കൂടുന്നത് കാൽമുട്ടിനെ പ്രതിസന്ധിയിലാക്കും .
ജനിതക കാരണങ്ങളാലും മുട്ടുവേദന / തേയ്മാനം ഉണ്ടാകാം
ഒരാൾ നടക്കുമ്പോഴും, പടികൾ കയറുമ്പോഴും, ഇറങ്ങുമ്പോഴും അയാളുടെ രണ്ടിരട്ടി ഭാരത്തോളം കാൽ മുട്ടുസന്ധിയിൽ അനുഭവപ്പെടുന്നതുവഴി തരുണാസ്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും കൃത്യതയോടെ ചെയ്യണം.
കാൽമുട്ടുസന്ധികളോടനുബന്ധിച്ചുള്ള പേശീബലക്ഷയം തേയ്മാനത്തിനു കാരണമാകാം. കാൽമുട്ട് നിവർക്കാനും മടക്കാനും ഉപയോഗിക്കുന്ന പേശികളെ അനുയോജ്യമായ വ്യായാമങ്ങളിലൂടെ ബലപ്പെടുത്തിയാൽ മുട്ടുതേയ്മാനം തടയാം.
🤸♀ഇടയക്ക് ഉണ്ടാകുന്ന വീഴ്ച പരിക്കുകൾ മൂലം കാൽമുട്ട് സന്ധിയിലെ ലിഗമെന്റുകൾക്കും മെനിസ്കസിനും ഉണ്ടാകുന്ന ക്ഷതം സന്ധിക്കുള്ളിൽ രക്തസ്രാവം ഉണ്ടാക്കുകയും അവ തരുണാസ്ഥികളുടെ പ്രവർത്തനത്തെ ബാധിച്ചു സന്ധിതേയ്മാനം നേരത്തെ തുടങ്ങാൻ കാരണമാകുകയും ചെയ്യും.
തേയ്മാനത്തിനൊപ്പം തന്നെ ഈ ഭാഗങ്ങളിലെ Soft tissue ൽ ഉണ്ടാകുന്ന നീർക്കെട്ടും (Bursitis, Tendinitis, Enthesitis) സാധാണ കണ്ടുവരുന്നു.ഇതിനെ തേയ്മാനമായി തെറ്റിദ്ധരിക്കുന്നു ചികിത്സിക്കുന്നു.
തേയ്മാനമെന്ന വിഭാഗത്തിൽ തള്ളാതെ ,മുട്ടിനുണ്ടാകുന്ന നീർവീഴ്ച്ചയെ ചികിത്സിച്ചാൽ തന്നെ മുഴുവൻ അസ്വസ്ഥതകളും പരിഹരിക്കപ്പെടാറുണ്ട്.
❎ *തൈലമേ ശരണം*
മുട്ടുവേദന തുടങ്ങിയാൽ ആദ്യം എല്ലാരും ചെയ്യുക വീട്ടിൽ stock ചെയ്തു വച്ചിരിക്കുന്ന തൈലങ്ങൾ ഏതെങ്കിലും പുരട്ടുക .
വീണ്ടും പുരട്ടിക്കൊണ്ടേ യിരിക്കുക.
അവസാനം മുട്ടു
തീരെനിവരാതെ വരുമ്പോൾ അടുത്തുള്ള ആയുർവേദ ആശുപത്രിയിൽ എത്തും .അപ്പോഴും രോഗി ഇച്ഛിക്കുന്നത് തൈലം തന്നെ ...
മുട്ടുവേദന / സന്ധി തേയ്മാനം കുറയ്ക്കും എന്നും പറഞ്ഞ് പരസ്യത്തിൽ കാണുന്ന തൈലം വാങ്ങി ഉപയോഗിച്ച് മുട്ടിനൊപ്പം പോക്കറ്റും തേഞ്ഞാണ് രോഗികൾ സർക്കാർ ആശുപത്രികളെ സമീപിക്കുന്നത്.
വാതത്തിന് കഷായത്തിൽ അനുപാനമായി ചേർത്ത് കഴിക്കാൻ പറയുന്നതു മുതൽ വാതവും തൈലവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം തുടങ്ങുന്നു .. അപ്പോഴും എവിടെ തൈലം പ്രയോഗിക്കരുത് എന്ന വ്യക്തമായ ധാരണ ഡോക്ടർക്കുണ്ട്.ഇച്ഛിക്കുന്നത് കല്പിക്കലല്ല വൈദ്യധർമം .അനാവശ്യമായ തൈല പ്രയോഗം ധനനഷ്ടവും സമയനഷ്ടവും മാത്രമല്ല രോഗവർദ്ധനവിന് കാരണമാകുമെന്നും അറിയുക.
രോഗത്തിന്റെ/ രോഗിയുടെ അവസ്ഥ മനസ്സിലാക്കി ഉചിതമായ തൈലത്തിന്റെ ഉപയോഗം അകത്തും പുറത്തും ഉണ്ടാകേണ്ടതാണ്.
അല്ലാതെ വേദന വന്നാൽ ഉടനെ മുറി വെണ്ണയോ കൊട്ടം ചുക്കാദിയോ പുരട്ടുക എന്നതല്ല ചികിത്സ. ഇത്തരം പുരട്ടലുകൾ ഒഴിവാക്കിയാൽ തന്നെ സമയബന്ധിതമായി മുട്ടുവേദന ചികിത്സിച്ചു മാറ്റുവാൻ സാധിക്കും ..
*നട്ടെല്ല് തേയ്മാനം*
വേദനകളിൽ രാജാവ്
തലവേദനയാണെങ്കിൽ രാജ്ഞി നടുവേദനയാണ് . ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും (കായികാധ്വാനം കുറഞ്ഞു) പുതിയ തൊഴില്‍രീതികളും (കൂടുതലും ഇരുന്നു കൊണ്ടുള്ളത് ) അമിതവാഹന ഉപയോഗവും (പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ ) ഒക്കെയാണ് നടുവേദന ഇത്രയും വ്യാപകമാകാന്‍ കാരണം.
*കാരണങ്ങൾ പലത്!!!*
നടുവേദന തേയ്മാനം മൂലം മാത്രമാകണമെന്നില്ല.
ഡിസ്ക്കിന്റെ തകരാർ,
കശേരുക്കളുടെ തേയ്മാനം
പേശികള്‍ക്കുണ്ടാവുന്ന വലിച്ചിൽ ,ഉളുക്ക് എന്നിവയൊക്കെ കാരണങ്ങളാകാം
ഡിസ്കിന്റെ പ്രശ്നമെന്ന് കേൾക്കാത്തവരുണ്ടാകില്ല,
*എന്താണീ ഡിസ്കിന്റ പ്രശ്നം*⁉
കശേരുക്കള്‍ക്കിടയിലെ മൃദുവായ കുഷ്യന്‍പോലെ പ്രവര്‍ത്തിക്കുന്ന ഡിസ്ക്കിനുണ്ടാകുന്ന തകരാറുകള്‍ നടുവേദനയുണ്ടാക്കാം. ഡിസ്ക്കില്‍ രണ്ടുഭാഗങ്ങളാണുള്ളത്. അനലസ് ഫൈബ്രോസസ് എന്ന പുറംഭാഗവും ന്യൂക്ളിയസ് പള്‍പോസസ് എന്ന ഉള്‍ഭാഗവും. അമിതഭാരം എടുക്കുമ്പോഴും ശരീരം തെറ്റായ രീതിയില്‍ പെട്ടെന്ന് തിരിയുമ്പോഴുമൊക്കെ ഡിസ്ക്കിന്റെ ഉള്‍ഭാഗമായ ന്യൂക്ളിയസ് പള്‍പോസസ് പുറത്തേക്കു തള്ളിവരാം. അതുപോലെതന്നെ പ്രായമാവുമ്പോഴും ന്യൂക്ളിയസ് പള്‍പോസിസിലെ ജലാംശം കുറയുന്നത് ഡിസ്ക് പുറത്തെ ഭാഗം പൊട്ടാനും ന്യൂക്ളിയസ് പള്‍പോസസ് പുറത്തേക്കു തള്ളാനും കാരണമാകാം. ഇങ്ങനെ തള്ളിവരുന്ന ഡിസ്ക് (ഡിസ്ക് പ്രൊലാപ്സ്) ശക്തമായ നടുവേദനയ്ക്ക് കാരണമാകാം. ഇവ നാഡീഞരമ്പുകളെ ഞെരുക്കുമ്പോഴാണ് നടുവേദന കാലിലേക്ക് വ്യാപിക്കുന്നത്.ഇതിനെ sciatica അഥവാ ഗൃധ്രസി എന്ന് പറയും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ വേദന അധികരിക്കാനും ഇടയുണ്ട്.
*നട്ടെല്ലിന്റെ തേയ്മാനരോഗങ്ങള്‍!!*
പ്രായമേറിയവരിലാണ്
നട്ടെല്ലിലെ അസ്ഥികളെയും മൃദുകലകളെയുമൊക്കെ ബാധിക്കുന്ന തേയ്മാനരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് . അമിത ആയാസമുള്ള ജോലികളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, സ്ഥിരമായി ദീര്‍ഘദൂര യാത്രചെയ്യുന്നവര്‍, നട്ടെല്ലില്‍ എന്തെങ്കിലും തരത്തിലുള്ള പരിക്കേറ്റവര്‍ തുടങ്ങിയവരില്‍ സ്പോണ്‍ഡൈലോസിസ് എന്നു വിളിക്കുന്ന തേയ്മാനരോഗത്തിനുള്ള സാധ്യത കൂടുതലാണ്. നട്ടെല്ലിനെ ബാധിക്കുന്ന തേയ്മാനം ഭാവിയില്‍ സുഷ്മനാ നാഡി കടന്നുപോകുന്ന സ്പൈനല്‍ കനാല്‍ ഇടുങ്ങിപ്പോകുന്നതിന് കാരണമാകാം. സ്പൈനല്‍ സ്റ്റെനോസിസ് എന്നു വിളിക്കുന്ന ഈ അവസ്ഥ നടുവേദന, കാല്‍വേദന, കാല്‍പ്പാദങ്ങളില്‍ തരിപ്പും മരവിപ്പും, കാലില്‍ തളര്‍ച്ച, മലമൂത്ര തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
'വെറും പേശീ വലിവു മുതൽ തേയ്മാനം വരെ നടുവേദനയ്ക്ക് കാരണമാകാം'.
നട്ടെല്ലിന് ഇടയിലുള്ള ചെറിയ ജോയിന്റ് നട്ടെല്ലിനും ഇടുപ്പെല്ലിനും ഇടയിലുള്ള ജോയിന്റ് തേയ്മാനം, അല്ലെങ്കിൽ ഈ ഭാഗത്തുണ്ടാകുന്ന നീരിറക്കം എന്നിവ കാരണമായാണ് സാധാരണ നടുവേദന വരുന്നത്.
വാത സംബന്ധമായ ചില അസുഖങ്ങൾ നടുവേദനയായി വരാറുണ്ട്.
ശരീരത്തിലെ വിവിധ സന്ധികളെ ബാധിക്കുന്ന സന്ധിവാതം ചെറുപ്പക്കാരിലെ നടുവേദനയ്ക്കുള്ള കാരണമാണ്. നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന സന്ധിവാത രോഗമാണ് സ്പോണ്‍ഡൈലൈറ്റിസ്. പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന നടുവേദനയാണ് സ്പോണ്‍ഡൈലൈറ്റിസിന്റെ മുഖ്യലക്ഷണം. കുറച്ചുസമയം നടന്നും മറ്റു പ്രവൃത്തികളിലേര്‍പ്പെട്ടു കഴിയുമ്പോള്‍ നടുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. നടുവേദനയോടൊപ്പം കഴുത്തുവേദന, കാല്‍മുട്ടുവേദന, ഉപ്പൂറ്റി വേദന തുടങ്ങിയവയുമുണ്ടാകാം.
🔴നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദവും പരിഗണിക്കേണ്ടതായുണ്ട്.
നടുവേദനയോടൊപ്പം കാലിലേക്ക് വേദന വ്യാപിക്കുന്നതും കാലില്‍ തരിപ്പും പെരുപ്പും ബലക്കുറവുമൊക്കെ അനുഭവപ്പെടുന്നതും ഗൌരവമായി എടുക്കേണ്ടതുണ്ട്. രാത്രിയില്‍ അധികരിക്കുന്ന നടുവേദനയും വേദനകൊണ്ട് രാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കേണ്ടി
വരുന്നതുമൊക്കെ അപകടസൂചകങ്ങളാണ്.
*നട്ടെല്ല് പിടിച്ചിടൽ*
നടുവേദനയാണ്,പിടിച്ചിടാം,ഞെട്ടിച്ചിടാം എന്നൊക്കെ പറഞ്ഞ്
വ്യാജ വൈദ്യന്മാർ ധാരാളം അരങ്ങുവാഴുന്ന മേഖലയാണിത്.
ശാസ്ത്രീയമായ മർമ്മ ചികിത്സ നിലവിലുണ്ടെങ്കിലും അതല്ല, വ്യാജന്മാർ ചെയ്യുന്നതെന്ന് മനസ്സിലാക്കുക.
നട്ടെല്ല് നിങ്ങളുടേതാണ്,
അത് നിവർന്ന് നിന്നില്ലെങ്കിൽ വ്യാജന്മാരുടെ കൈയിലേൽപ്പിച്ചാൽ കുടുംബത്തിന്റെ നട്ടെല്ലാകും പൊട്ടിപ്പോകുന്നത്.
*ആർത്തവം നിലച്ചാലുള്ള*
*നടുവേദനയുടെ വരവ്*😔
സ്ത്രീകള്‍ക്ക് ആര്‍ത്തവം നിലയ്ക്കുന്നതോടെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും ജലാംശത്തിന്റെ കുറവുമാണ് കുഴപ്പക്കാരാകുന്നത്. എല്ലിന്റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാല്‍സ്യത്തിനാണ് പ്രധാന പങ്ക്. ഇക്കാര്യത്തില്‍ ഈസ്ട്രോജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെ പ്രാധാന്യം ഏറെയാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ ഈസ്ട്രജന്റെ അളവ് കുറയുന്നു. എല്ലില്‍ കാല്‍സ്യം അടിയുന്നതും കുറയുന്നു. ഇതു മൂലം എല്ലുകളുടെ ദൃഢതയും കുറയും. ഇങ്ങനെ വരുമ്പോള്‍ നട്ടെല്ലിന്റെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാകുന്നത്.
*ചിലതെറ്റായധാരണകൾ*
❎സിസേറിയന് വച്ച ഇഞ്ചക്ഷന് ശേഷമാണ്
പ്രസവം നിർത്തിയ ശേഷമാണ്,
❎ഗർഭപാത്രം എടുത്ത് കളഞ്ഞ ശേഷമാണ്,
എന്നിങ്ങനെയാണ് പല സ്ത്രീകളും നടുവേദന
തുടങ്ങിയ നാൾവഴി പറയുക.[ ഇവയൊന്നും നട്ടെല്ല് തേയ്മാനത്തിന് കാരണമാകുന്നില്ല]
ആത്യന്തികമായി ശരീരത്തിന്റെ സമസ്ഥിതി ഇല്ലാത്തതാണ്, മേൽ പറഞ്ഞ കാരണങ്ങളേക്കാൾ പ്രധാനം.
ചാഞ്ഞ മരത്തിൽ, രോഗങ്ങൾ ഓടിക്കയറുമെന്നു മാത്രം ഓർക്കുക.
*നട്ടെല്ല് സംബന്ധി മാത്രമല്ല നടുവേദന*
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടാകുന്ന ചില അസുഖങ്ങളും നടുവേദനയായി പ്രത്യക്ഷപ്പെടാം. ഉദാഹരണമായി സ്ത്രീകളിൽ ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ ചിലപ്പോൾ നടുവേദനയായി അനുഭവപ്പെട്ടേക്കാം. വൃക്ക /
മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും നടുവേദന ഒരു ലക്ഷണമാണ്.
എന്തേ ചായയും കാപ്പിയും കുറയ്ക്കാൻ ഈ ആയുർവേദ dr പറയുന്നത് ??
പാനീയം ജീവനുള്ളവക്കെല്ലാം പ്രാണനാണ് എന്നാണ് ആയുർവേദം പറയുക. തരുണാസ്ഥിക്കും പ്രാണനാകേണ്ട ജലപാനം മുടക്കരുത്. ദാഹിക്കാൻ മുട്ടുമ്പോൾ അത് തടയരുതെന്നും ആയുർവേദ നിർദ്ദേശമാണ്.
വെള്ളം കൂടുതല്‍ കുടിച്ചാല്‍ നടുവിന് വേദന ഒരു പരിധി വരെ കുറയ്ക്കാം. ഡിസ്ക് ഡിഫ്യൂഷന്‍ എന്ന പ്രക്രിയ വഴിയാണ് ജലാംശം നിലനിര്‍ത്തുന്നത്. (അടുത്തുള്ള കോശങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം). പ്രായം ചെല്ലുന്തോറും തരുണാസ്ഥികളിലെ ജലാംശം കുറഞ്ഞു കൊണ്ടിരിക്കും. ഇതോടൊപ്പം വെള്ളം കുടിക്കുന്ന അളവും കുറയുന്നതോടെ പ്രശ്നം വഷളാകും. ശരീരത്തിലെ ജലാംശം അധികം കളയുന്ന ചായ, കാപ്പി എന്നിവ കൂടെക്കൂടെ കുടിക്കുന്നത് ഒഴിവാക്കുന്നതും വളരെ നല്ലതാണ്.
*എല്ലിന് തേയ്മാനം വരാതെ നോക്കണമെങ്കിൽ???*
ശരിയായ ജീവിത ശൈലികൾ ശീലിക്കുക ,തേഞ്ഞു തീരാൻ അനുവദിക്കരുത്.
സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ബാക് സപ്പോർട്ട് ഉള്ള കസേരകൾ ഉപയോഗിക്കാനും കൃത്യമായ ഇടവേളകളിൽ അൽപം എഴുന്നേറ്റ് നടക്കാനും ശ്രദ്ധിക്കണം. അമിത വണ്ണമുള്ളവർ അത് കുറയ്ക്കണം. ആർത്തവവിരാമം വന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. നാരും പ്രോട്ടീനുമുള്ള ഭക്ഷണം കഴിക്കുക. മുരിങ്ങയില ,ചീരയില ,തുടങ്ങിയ ഇലക്കറികളും
സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജൻ ലഭ്യമാകാനുള്ള ചേമ്പ്, കാച്ചിൽ ,ചേന മുതലായവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കുറച്ച് വെയിൽ കൊളളുന്നത് നല്ലതാണ്. Vit D യുടെ അഭാവം അത് കുറയ്ക്കും
തേയ്മാന രോഗങ്ങൾക്ക് പഞ്ചകർമ ചികിത്സ
ഒരു അനിവാര്യതയോ?
കഴുത്തുവേദനയോ ,മുട്ടുവേദനയോ ,നട്ടെല്ല് വേദനയോ എന്ത് തന്നെയായാലും ,
വിവിധയിനം കിഴികളും ,ഉഴിച്ചിലും ,പിഴിച്ചിലും അവസാനമൊരു ഞവരക്കിഴിയും ചെയ്താലേ ഒരു ഗുമ്മു ള്ളൂ എന്ന അവസ്ഥ. ഏറെ രസകരം ഇതല്ല കൃത്യം അടുത്ത വർഷം ഇതെല്ലാം ആവർത്തിക്കുകയും വേണമത്രേ .
അങ്ങനെ ഒരാചാരവും ആയുർവേദത്തിൽ ഇല്ല എന്നറിയുക .എല്ലാതേയ്മാന രോഗങ്ങൾക്കും
പഞ്ചകർമ്മ ചികിത്സയുടെ ആവശ്യവുമില്ല. ..
എവിടെയാണ് ഇത്തരം ചികിത്സയുടെ ആവശ്യം, ഇതൊന്നും കൂടാതെ കഴിക്കുന്ന മരുന്നുകളാൽ മാത്രമോ ? മർമ്മ ചികിത്സയിലൂടെയോ ഒക്കെ തന്നെ വേദനകളെ മാറ്റാവുന്നതാണ്.
മർമ്മ ചികിത്സാ എന്നാൽ പ്രത്യേകശരീര ഭാഗങ്ങളെ ലഘുവായി ഉത്തേജിപ്പിച്ച്
വേദനയെ ഞൊടിയിടയിൽ മാറ്റുന്നതാണ്. ഇതിന് വൈദഗ്ദ്ധ്യം ഉള്ള ധാരാളം ആയുർവേദ ഡോക്ടർമാർ നമുക്കിടയിലുണ്ട്...
ഇതൊന്നും അറിയാതെ കഷായക്കുളി ,ആവിക്കുളി മുതലായ പരസ്യങ്ങൾ കാണുമ്പോൾ അതിലേക്ക് ഈയാംപാറ്റകളെ പോലെ ചെന്ന് വീണ് കൂടുതൽ പ്രയാസങ്ങളിലേക്ക് പോകരുത്.
*ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങൾ*😱
👵🏽👴🏻 50 വയസ്സിനു മുകളിലുള്ളവർക്ക് പെട്ടെന്ന് വരുന്ന ശക്തമായ നടുവേദന
🤒 പനി, വിറയൽ എന്നിവയോടു കൂടി വരുന്ന നടുവേദന
😧വിശപ്പില്ലായ്മ, ശരീരം മെലിയൽ എന്നീ അവസ്ഥകളോടൊപ്പം അനുഭവപ്പെടുന്ന നടുവേദന
🦀നേരത്തെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാൻസർ ഉള്ളവർക്ക് വരുന്ന നടുവേദന
😓 നടുവേദനയുടെ കൂടെ വ്യക്തി അറിയാതെ തന്നെ മല,മൂത്ര വിസർജനം സംഭവിക്കുന്നത്
👢കാലുകളിൽ തളർച്ച അനുഭവപ്പെടുന്നത്
🌙രാത്രി കാലത്ത് മാത്രം ഉണ്ടാകുന്ന അസഹനീയമായ നടുവേദന
ഇവയെന്തെങ്കിലും ആണെങ്കിൽ വിദഗ്ദ്ധ പരിശോധന അനിവാര്യമാണെന്ന് മനസ്സിലാക്കുക. എത്രയും വേഗം ഡോക്ടറുടെ സേവനം തേടുക .👩⚕
*എങ്ങിനെയെല്ലാം തടയാം*💪
-ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെ ശരീരഭാരം കൃത്യമാക്കി നിലനിർത്തുക.
-സമീകൃതമായ ജീവകങ്ങൾ, ധാതുലവണങ്ങൾ , അപൂരിത കൊഴുപ്പുകൾ (omega 3 FA etc) എന്നിവ കൂടുതലടങ്ങിയ ഭക്ഷണ രീതി. എരിവ്, ഉപ്പ് , പുളി തുടങ്ങിയവ അളവിൽ കുറക്കുക .
- തേയ്മാന സാധ്യതകളെ ഡോക്ടറുടെ സഹായത്തോടെ നേരത്തെ മനസ്സിലാക്കി അതിനനുസരിച്ചുള്ള ജീവിതക്രമീകരണങ്ങളിലൂടെയും സന്ധികളുടെയും ചുറ്റുമുള്ള പേശികളുടെയും ദൃഢതയും അയവും വരുത്തുന്ന തരത്തിലുള്ള വ്യായാമങ്ങളിലൂടെയും കുടാതെ അവസ്ഥാനുസരണം പ്രയോഗിക്കുന്ന വേദന,നീർക്കെട്ട് ,തരുണാസ്ഥികളുടെ നാശം ഇവ കുറക്കുന്ന ഫലപ്രദമായ മരുന്നുകളുടെ ഉപയോഗങ്ങളിലൂടെയും തേയ്മാനം പൂർണ്ണമായും തടയാവുന്നതാണ്. സന്ധി വൈകല്യങ്ങൾ ( deformities) നേരത്തെ മനസ്സിലാക്കി സന്ധികൾക്ക് കൃത്യമായ ചലനക്രമീകരണങ്ങൾ (biomechanical) കൊണ്ട് വരാവുന്നതാണ്.
-സന്ധിവാത രോഗികൾക്ക് പ്രായോഗികമായി ചെയ്യാവുന്ന വ്യായാമങ്ങളാണ് നീന്തൽ, സൈക്ലിങ് തുടങ്ങിയവ.
മുട്ടുമാറ്റിവയ്ക്കൽ കൂടാതെ തന്നെ ആയുർവേദ ചികിത്സയിലൂടെ തേയ്മാനം പരിഹരിക്കപ്പെടും.
വേദനകൾ തുടങ്ങുമ്പോൾ പരസ്യങ്ങളെയും ,തൈലങ്ങളേയും ആശ്രയിക്കാതെ
വേദനയുടെ കാരണം കണ്ടെത്തി ഫലപ്രദമായി ചികിത്സ തേടുക. എല്ലാ വേദനകളും തേയ്മാനം മൂലമല്ലായെന്നും അതിന് പരസ്യത്തിൽ ലഭ്യമാകുന്ന മരുന്നല്ല പ്രതിവിധി എന്നും അറിയുക .തേയ്മാനമെങ്കിൽ ഇനി സർജറി തന്നെ എന്ന ചിന്തയും വേണ്ട.
തേഞ്ഞു തീരാത്ത എല്ലുകളും സന്ധികളുമായി എല്ലാർക്കും നല്ലനടപ്പ് ആശംസിക്കുന്നു .
Team Info Drs Ayurveda

Comments
Post a Comment