മുള്ളൻ ചീര... ഇലയും കറിയും
*ഇലയും കറിയും*
പരമ്പര
Campaign for green leafy vegetables.
Info Drs Ayurveda @
*National Ayurveda Day*
ഭക്ഷണത്തെക്കുറിച്ചും അതിന്റെ ഹിതങ്ങളെയും, അഹിതങ്ങളെയും, മായങ്ങളെയും കുറിച്ച് സവിസ്തരം പ്രതിപാദിച്ച ആയുർവേദ ഗ്രന്ഥങ്ങൾ - അതിന്റെ പിൻബലത്തിൽ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് ഇലയും കറിയും പരമ്പരയിലെ അവസാന article അവതരിപ്പിക്കുന്നു.
*9.മുള്ളൻ ചീര*
മുള്ളൻ ചീരയുടെ ജന്മനാട് അമേരിക്കയാണ്.
അതിശക്തമായ അതിജീവന ശേഷി യുള്ള ഈ ചെടി ഇന്ന് ലോകത്തെ ഉഷ്ണമേഖല രാജ്യങ്ങളിലെല്ലാമുണ്ട്.
Amaranthus spinosus എന്ന് ശാസ്ത്രനാമം.
സംസ്കൃതത്തിൽ തണ്ഡുലീയകം. തമിഴിൽ മുള്ളക്കീരൈ.
പണിയർ കുറുമർ കാട്ടു നായ്ക്കർ തുടങ്ങിയ ആദിവാസി സമൂഹങ്ങൾ ആഴ്ചയിലൊരിക്കലെങ്കിലും ഇത് ആഹാരമാക്കിയിരുന്നു
അവർ ഇതിന്റെ ഇല വറുത്ത് ഉപയോഗിക്കുന്ന പതിവുണ്ട്. മൺചട്ടിയിൽ അൽപം വെള്ളമൊഴിച്ച് അതിലേക്ക് അരിഞ്ഞ ഇലകളിട്ട് ഉപ്പും ചേർത്ത് ജലാംശമില്ലാതെ ഉലർത്തിയെടുക്കുന്ന രീതിയാണിത്. എണ്ണ ഉപയോഗിക്കുകയില്ല.
തണ്ടുകളിൽ മുള്ളുള്ളത് കൊണ്ടാകാം പേര് വന്നത്. അത് കൊണ്ട് തന്നെയാകാം പരിഷ്കൃതരായ നാം അവഗണിച്ചതും.
ഇല പറിച്ചെടുക്കാൻ സമയവും ശ്രദ്ധയും വേണം ( മുള്ള് വേദനപ്പിക്കുന്നത് തന്നെ കാരണം) പ്രായമേറുന്തോറും ഇലയുടെ വലിപ്പവും സ്വാദും കുറഞ്ഞു വരുന്നതായി കാണാം.
ഇലകൾ ചെറുതായി അരിഞ്ഞ് തോരൻ വയ്ക്കാം
ചക്കക്കുരു ചേർത്ത് എരിശേരിയാക്കാം
പരിപ്പിട്ട് കറിവെയ്ക്കാം
ചമ്മന്തിയിൽ ചേർക്കാം
സലാഡും സൂപ്പുമുണ്ടാക്കാം
100gm മുള്ളൻ ചീരയിൽ 84% ജലമാണ്.
കാൽസ്യവും, ഫോസ്ഫറസും, ഇരുമ്പും അടങ്ങിയിട്ടുണ്ട് .
കുടൽ രോഗങ്ങൾക്ക് ഫലപ്രദമാണ് .മലബന്ധം ഒഴിവാകും.
*മുള്ളൻ ചീര സൂപ്*
(വേവിക്കാത്തത്)
മുള്ളൻ ചീര - 1/4 കിലോ
ചെറു നാരങ്ങ - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1/4 സ്പൂൺ
മുള്ളൻ ചീര ചെറുതായി അരിഞ്ഞെടുത്ത് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞെടുക്കുക.
ഇതിൽ ചെറുനാരങ്ങാ നീരും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി ഇളക്കി എടുത്ത്
ഉപയോഗിക്കാം.
*മുള്ളൻ ചീരയിലത്തോരൻ*
സാധാരണ ചീരയില വയ്ക്കുന്നതു പോലെ തോരൻ വയ്ക്കാം .തുവരപരിപ്പ് വേവിച്ചതും കൂടെ ചേർത്താൽ രുചി കൂടും.
ചക്കക്കുരു കിട്ടുന്ന സമയത്ത് മുള്ളൻ ചീരയിലയൊക്കപ്പം ചക്കക്കുരു വേവിച്ചുടച്ചത് ചേർത്ത് തോരൻ ,ഉടച്ചു കറി മുതലായവ ഉണ്ടാക്കാം. വളരെ രുചികരമായ വിഭവങ്ങളാണവ.
മുള്ളൻ ചീരയില ചുവന്ന ചീരക്കൊപ്പം ചേർത്ത് തോരനുണ്ടാക്കുന്ന പതിവും ഉണ്ട്.
*മുള്ളൻ ചീര കടലറ്റ്(cutlet)*
മുള്ളൻ ചീരയില ,സവാള, പച്ചമുളക് ഇവ അരിഞ്ഞത് എണ്ണയിൽ വഴറ്റി ഒരല്പം ഗരംമസാല ,മുളകുപൊടി ,ഉപ്പും ഇവ ചേർത്ത് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും ചേർത്ത് സാധാരണ കട്ലറ്റ് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കാം .മുട്ടയിൽ മുക്കി ,ബ്രഡ് പൊടി വിതറിയാൽപൊരിച്ചാൽ കൂടുതൽ രുചികരം.
പരിപ്പുവട ഉണ്ടാക്കുമ്പോൾ അതിൽ 1/4 കപ്പ് മുളളൻ ചീരയില അരിഞ്ഞതും ചേർത്ത് വടയുണ്ടാക്കി നോക്കൂ .
വ്യത്യസ്തവും, രുചി പ്രദവും ,പോഷക ഗുണമുള്ളതുമായ പരിപ്പുവട കഴിക്കാം .
ഇലയും കറിയും പരമ്പര ഇതുവരെ
1. കുടങ്ങൽ
https://m.facebook.com/story.php?story_fbid=290770744743947&id=209742992846723
2. തഴുതാമ
https://m.facebook.com/story.php?story_fbid=291106654710356&id=209742992846723
3. അഗത്തിച്ചീര
https://m.facebook.com/story.php?story_fbid=291412384679783&id=209742992846723
4. പുളിയാറില
https://m.facebook.com/story.php?story_fbid=291772847977070&id=209742992846723
5. ചേമ്പില
https://m.facebook.com/story.php?story_fbid=292104641277224&id=209742992846723
6. ചങ്ങലംപരണ്ട
https://m.facebook.com/story.php?story_fbid=292545524566469&id=209742992846723
7. മത്തനില
https://m.facebook.com/story.php?story_fbid=292942237860131&id=209742992846723
8. പയറില
https://m.facebook.com/story.php?story_fbid=293320381155650&id=209742992846723
ഇലയും കറിയും പരമ്പരക്ക് നിങ്ങൾ തന്ന സ്വീകരണത്തിന് നന്ദി പറയുന്നു. ഔഷധ ഗുണസമ്പന്നമായ 9 ഇലകളുടെ ഭക്ഷ്യയോഗ്യമായ രുചിക്കൂട്ടുകളാണ് Info Drs Ayurveda ദേശീയആയുർവേദ ദിനത്തിനോടനുബന്ധിച്ച് നിങ്ങളിൽ എത്തിച്ചത്. ഇലക്കറികൾ അമിതമാകരുത് എന്നാണ് ആയുർവേദശാസനം. കഴിക്കുകയാണെങ്കിൽ എണ്ണയോ ,നെയ്യോ ചേർത്ത് വേണമെന്നും .
കായികാദ്ധ്വാനം വളരെ കുറയുകയും ,കൂടുതൽ പേരും ജീവിത ശൈലീ രോഗത്തിന്റെ പിടിയിലാകപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇലക്കറികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചീര ,മുരിങ്ങയില ,ക്യാബേജ്, ഇതിനപ്പുറത്ത് നമുക്ക് ഇലക്കറികൾ ,ഭക്ഷണസംസ്ക്കാരം ഇവ ഉണ്ടെന്ന് നാം അറിയണം. അറിവുകൾ അന്യം നില്ക്കാതെ പുതുതലമുറക്ക് കൈമാറണം. പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോടൊപ്പം നടന്ന് ,അതാസ്വദിച്ച് നമുക്ക് ഒന്നിച്ച് നീങ്ങാം.........
ഈ ദേശീയ ആയുർവേദ ദിനം മാറ്റത്തിന്റെ ശംഖൊലികൾ മുഴക്കട്ടെ അടുക്കളയിലും ജീവിതത്തിലും
Team Info Drs Ayurveda FB Page
@ National Ayurveda Day

വളരെ നല്ല ഒരു പരമ്പര.നിത്യേനയുള്ള ഭക്ഷണത്തിൽ ഒരു ഇലക്കറിയെന്കിലും ഉൾപ്പെടുത്തുന്ന എനിക്ക് സുഹൃത്തുക്കൾ നൽകാറുള്ള പരിഹാസത്തിന് മറുപടി പറയാൻ ഇത് വളരെ സഹായിച്ചു..
ReplyDelete